വിദ്യാഭ്യാസ മന്ത്രാലയം
ശ്രീ ധർമ്മേന്ദ്ര പ്രധാൻ നാളെ ഇന്ത്യൻ ആംഗ്യ ഭാഷയ്ക്കായി പി എം ഇ വിദ്യ ഡിടിഎച്ച് / PMeVIDYA DTH ചാനൽ ആരംഭിക്കും
Posted On:
05 DEC 2024 1:38PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ നാളെ (ഡിസംബർ 6, 2024) ന്യൂഡൽഹിയിൽ ഇന്ത്യൻ ആംഗ്യഭാഷയ്‌ക്കായുള്ള (ISL) PM e-VIDYA DTH ചാനൽ നമ്പർ 31 ഉദ്ഘാടനം ചെയ്യും. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരിയും ചടങ്ങിൽ പങ്കെടുക്കും. ശ്രവണ വെല്ലുവിളി നേരിടുന്ന (എച്ച്ഐ) കുട്ടികൾ, പ്രത്യേക അധ്യാപകർ, ഐഎസ്എൽ അംഗീകൃത വ്യാഖ്യാതാക്കൾ, ശ്രവണ വൈകല്യമുള്ള സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരാൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിക്കും.
ഈ നിർണായക സംരംഭം ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ൻ്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് ഇത്ഇന്ത്യൻ ആംഗ്യഭാഷയെ പ്രോത്സാഹിപ്പിക്കുന്നു. 'ഇന്ത്യൻ ആംഗ്യഭാഷ (ISL) രാജ്യത്തുടനീളം മാനകീകൃതമാക്കുകയും കേൾവി പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുന്നതിന് ദേശീയ-സംസ്ഥാന പാഠ്യപദ്ധതി സാമഗ്രികൾ വികസിപ്പിക്കുകയും ചെയ്യും . പ്രാദേശിക ആംഗ്യഭാഷകളെ ബഹുമാനിക്കുകയുംസാധ്യമായതും പ്രസക്തവുമായ ഇടങ്ങളിൽ പഠിപ്പിക്കുകയും ചെയ്യും." എന്ന് NEP-യുടെ ഖണ്ഡിക 4.22 പറയുന്നു.
ഇന്ത്യൻ ആംഗ്യഭാഷയുടെ(ISL) പ്രോത്സാഹനത്തിനായി പ്രത്യേകമായുള്ള പിഎം ഇ-വിദ്യാ ചാനൽ,ISL-നെ ഒരു ഭാഷയായും ഒരു സ്കൂൾ വിഷയമായും പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.അതുവഴി കൂടുതൽ ജനവിഭാഗങ്ങൾക്ക് ഈ ഭാഷ പഠിക്കാനുള്ള അവസരം ലഭിക്കും. സ്കൂൾ കുട്ടികൾ ( കേന്ദ്ര&സംസ്ഥാന പാഠ്യപദ്ധതി ), അധ്യാപകർ, ടീച്ചർ എഡ്യൂക്കേറ്റർമാർ എന്നിവർക്ക് പാഠ്യ ഉള്ളടക്കം നൽകും. കൂടാതെ കരിയർ ഗൈഡൻസ്, നൈപുണ്യ പരിശീലനം, മാനസികാരോഗ്യം, ക്ലാസ് തിരിച്ചുള്ള പാഠ്യപദ്ധതി ഉള്ളടക്കം, ആശയവിനിമയ വൈദഗ്ദ്ധ്യം എന്നി മേഖലയിലെ വിദഗ്ധർക്കും ഈ ചാനൽ ഉള്ളടക്കം ലഭ്യമാകും. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ മറ്റു ഭാഷകൾ പോലെ എല്ലാവർക്കും പരിചിതമായ ഭാഷാ വിഷയമായി ആംഗ്യഭാഷയെ പരിപോഷിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
*********************************
(Release ID: 2081127)
Visitor Counter : 19