രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ റവന്യൂ സർവീസിലെ ഓഫീസർ ട്രെയിനികൾ (കസ്റ്റംസും പരോക്ഷ നികുതിയും ) രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
02 DEC 2024 1:31PM by PIB Thiruvananthpuram
ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസും പരോക്ഷ നികുതിയും) ഓഫീസർ ട്രെയിനികൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ ഇന്ന് (ഡിസംബർ 2, 2024) രാഷ്ട്രപതി ഭവനിൽ സന്ദർശിച്ചു
ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ്, പരോക്ഷ നികുതികൾ),നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഏകീകൃത നികുതി സമ്പ്രദായത്തിലൂടെയും പങ്കിട്ട ഭരണമൂല്യങ്ങളിലൂടെയും ബന്ധിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഈ സേവനം രാജ്യത്തെ നികുതി ഭരണത്തിൽ ഏകീകരണം പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്രഗവൺമെൻ്റ്, ബിസിനസ്സ്, വിവിധ സംസ്ഥാനങ്ങളിലെ നികുതി ഭരണ സമ്പ്രദായങ്ങൾ എന്നിവയ്ക്കിടയിലുള്ള വളരെ പ്രധാനപ്പെട്ട കണ്ണിയാണ് ഐആർഎസ് ഓഫീസർമാർ.
രാജ്യത്തിൻ്റെ സാമ്പത്തിക അതിർത്തികളുടെ സംരക്ഷകരാണ് ഐആർഎസ് ഉദ്യോഗസ്ഥർ. അവർ എപ്പോഴും സത്യസന്ധതയോടും അർപ്പണബോധത്തോടും കൂടി പ്രവർത്തിക്കേണ്ടതുണ്ടെന്നും രാഷ്‌ട്രപതി ഉദ്യോഗസ്ഥരോട് പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ സുഗമമാക്കുന്നതിൽ അവരുടെ പങ്ക് പ്രധാനമാണ്.
ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ്, പരോക്ഷ നികുതികൾ), സാമ്പത്തിക വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും, സാമൂഹിക-സാമ്പത്തിക പദ്ധതികളുടെ നടത്തിപ്പിനും, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾക്കുമായി വിഭവങ്ങൾ വിനിയോഗിക്കാൻ രാജ്യത്തെ പ്രാപ്തമാക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് രാഷ്ട്രനിർമ്മാണ
ത്തിൽ ഐആർഎസ് ഉദ്യോഗസ്ഥരുടെ പ്രധാന പങ്ക് എടുത്തു കാട്ടുന്നു. ഒരു ഭരണകർത്താവ് എന്ന നിലയിൽ അവരുടെ പങ്ക് നിറവേറ്റുന്നതിന്, സുതാര്യവും ഉത്തരവാദിത്തം ഉറപ്പാക്കുന്നതുമായ സംവിധാനങ്ങളും പ്രക്രിയകളും വികസിപ്പിക്കേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി ഓഫിസർമാരോട് പറഞ്ഞു.
നൂതനവും ചലനാത്മകവുമായ ഈ യുഗത്തിൽ നികുതി പിരിവിൽ കൃത്രിമത്വം കുറയ്ക്കാനും നികുതി പിരിവിനും സാങ്കേതികവിദ്യ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. നികുതി ഭരണരംഗത്ത് പുതിയ ആശയങ്ങളും പുതിയ പരിഹാരങ്ങളും കൊണ്ടുവരാനുള്ള ഉത്തരവാദിത്തം യുവ ഓഫീസർമാരിൽ നിക്ഷിപ്തമാണ്.
രാജ്യത്തിൻ്റെ വരുമാനം വർധിപ്പിക്കാനുള്ള ഉപാധി മാത്രമല്ല നികുതിയെന്ന് ഓർക്കണമെന്ന് രാഷ്ട്രപതി, ഉദ്യോഗസ്ഥരെ ഉപദേശിച്ചു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വികസനത്തിനും ഇത് പ്രധാനമാണ്. രാജ്യത്തെ പൗരന്മാർ അടയ്ക്കുന്ന നികുതി, രാജ്യത്തിൻ്റെയും ജനങ്ങളുടെയും വികസനത്തിന് ഉപയോഗിക്കുന്നു. അതിനാൽ, തങ്ങളുടെ ജോലി അർപ്പണബോധത്തോടെയും ആത്മാർഥമായും ചെയ്താൽ രാജ്യ വികസനത്തിന് വലിയ സംഭാവന നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും രാഷ്‌ട്രപതി പറഞ്ഞു .
(Release ID: 2079722)
Visitor Counter : 43