ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ചട്ടം 267 എന്നത് സഭ തടസ്സപ്പെടുത്താനുള്ള ആയുധമാക്കുകയാണെന്ന് രാജ്യസഭാ അധ്യക്ഷൻ

സഭയുടെ സാധാരണ പ്രവർത്തനം തടസ്സപ്പെട്ടതിൽ രാജ്യസഭാ അധ്യക്ഷൻ അഗാധമായ വേദനയും ദുഖവും രേഖപ്പെടുത്തി

Posted On: 29 NOV 2024 1:45PM by PIB Thiruvananthpuram
ന്യൂഡൽഹി: 2024  നവംബർ 29

രാജ്യസഭാ നടപടികൾക്ക് ഇന്നും തടസ്സമുണ്ടായ സാഹചര്യത്തിൽ അധ്യക്ഷൻ ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു  "ബഹുമാനപ്പെട്ട അംഗങ്ങളെ, ഈ പ്രശ്നങ്ങൾ ഈ ആഴ്ചയിൽ ആവർത്തിച്ച് ഉന്നയിക്കപ്പെട്ടു. അതിൻ്റെ ഫലമായി നമുക്ക് ഇതിനകം 3 പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു. പൊതുകാര്യങ്ങൾക്കായി നാം ഉപയോഗിക്കേണ്ട ദിനങ്ങൾ. പ്രതീക്ഷിച്ചതുപോലെ നമ്മുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു എന്നുള്ള നമ്മുടെ പ്രതിജ്ഞയുടെ സാധൂകരണം ഉണ്ടാകേണ്ടതായിരുന്നു" .


സമയനഷ്ടവും ചോദ്യോത്തര വേളയില്ലാത്തത് മൂലമുള്ള അവസരനഷ്ടവും ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.

ഇപ്പോൾ ഞാൻ ബഹുമാന്യരായ അംഗങ്ങളോട് ആഴത്തിലുള്ള വിചിന്തനത്തിനായി അഭ്യർത്ഥിക്കുന്നു. ചട്ടം 267,നമ്മുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ആയുധമാക്കുകയാണ്. വളരെ മുതിർന്ന അംഗങ്ങളുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല.

ഞാൻ എൻ്റെ അഗാധമായ വേദന പ്രകടിപ്പിക്കുന്നു.നാം വളരെ മോശമായ ഒരു മാതൃക സൃഷ്ടിക്കുകയാണ്. ഈ രാജ്യത്തെ ജനങ്ങളെ നാം അപമാനിക്കുകയാണ്. നാം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല.

നമ്മുടെ പ്രവർത്തനങ്ങൾ ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതല്ല. അവ തികച്ചും പൊതുവിരോധമുളവാക്കുന്നവയാണ്.നാം അപ്രസക്തരാകുകയാണ്. ജനങ്ങൾ നമ്മെ പരിഹസിക്കുന്നു. ഫലത്തിൽ നാം പരിഹാസപാത്രമായി മാറിയിരിക്കുന്നു.
 ദയവായി ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു എന്നും ശ്രീ ധൻഖർ പറഞ്ഞു
 
SKY
 
***********

(Release ID: 2079027) Visitor Counter : 16