വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കാശ്മീരിന്റെ റൗഫ് നൃത്തം മുതൽ തമിഴ്നാടിന്റെ കരകാട്ടം വരെ : ഐഎഫ്എഫ്ഐ 55 ൽ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ക്ലാസിക്കൽ, നാടോടി കലാകാരന്മാരെ ഒരുമിച്ചു കൊണ്ടു വരുന്നു
രാജ്യത്തുടനീളമുള്ള 110-ലധികം പ്രതിഭാധനരായ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുന്നു.
ഭാരത സർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (CBC) സോംഗ് ആൻഡ് ഡ്രാമ ഡിവിഷനിലെ കലാകാരന്മാർ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കുന്നു. IFFI 2024 ലെ ‘IFFiesta’ യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
55-ാമത് IFFIൽ CBC യുടെ സാംസ്‌കാരിക മാമാങ്കം
ആകർഷകമായ സാംസ്കാരിക പരിപാടികളുടെ പരമ്പരയിലൂടെ, ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള നാടോടി, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ IFFI 2024 ൻ്റെ വിവിധ വേദികളിൽ അവതരിപ്പിക്കുന്നു, രാജ്യത്തിൻ്റെ ഊർജ്ജസ്വലമായ പാരമ്പര്യവും കലാ പൈതൃകവും ഇതിലൂടെ ആഘോഷിക്കപ്പെടുന്നു. ഓരോ നൃത്തരൂപവും ഒരു സവിശേഷമായ കഥ പറയുകയും അതത് പ്രദേശത്തെ പ്രാദേശിക ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആത്മീയത എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു. IFFI യിലെത്തിയ ചലച്ചിത്രപ്രേമികളെ സംബന്ധിച്ചിടത്തോളം ദൃശ്യപരവും കലാപരവുമായ മികച്ച ഒരു അനുഭവമാണിത്.
വൈവിധ്യമാർന്ന പ്രാദേശിക നൃത്ത ശൈലികളെ പ്രതിനിധീകരിച്ച് രാജ്യത്തുടനീളമുള്ള 110-ലധികം പ്രതിഭാധനരായ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുന്നു.
ഗുവാഹത്തി, ഹൈദരാബാദ്, ഭുവനേശ്വർ, ജമ്മു, ചെന്നൈ, ഹിമാചൽ പ്രദേശ്, ബെംഗളൂരു, പൂനെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ വിവിധ CBC മേഖലാ ഓഫീസുകളാണ് കലാപ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്.
ഇനിപ്പറയുന്ന കലാപ്രകടനങ്ങൾ പരിപാടിയിൽ ഉൾപ്പെടുന്നു:
CBC ഗുവാഹത്തിയുടെ ആഭിമുഖ്യത്തിൽ - അസമിലെ സത്രിയ, ഭോർത്താൽ, ദേവധാനി, ബിഹു നൃത്തം
CBC ഹൈദരാബാദിന്റെ ആഭിമുഖ്യത്തിൽ - തെലങ്കാനയിലെ ഗുസ്സാഡി നൃത്തം
CBC ഭുവനേശ്വറിന്റെ ആഭിമുഖ്യത്തിൽ - ഒഡീഷയിലെ ഒഡീസി
CBC ജമ്മു മേഖലയുടെ ആഭിമുഖ്യത്തിൽ - കാശ്മീരിലെ റൗഫ്
CBC ചെന്നൈയുടെ ആഭിമുഖ്യത്തിൽ - തമിഴ്‌നാട്ടിലെ കരകാട്ടം
CBC കേരളയുടെ ആഭിമുഖ്യത്തിൽ - കേരളത്തിലെ മോഹിനിയാട്ടം
CBC ഹിമാചലിന്റെ ആഭിമുഖ്യത്തിൽ - ഹിമാചൽ പ്രദേശിലെ ഷിർമോർ നാട്ടി, ദഗ്യാലി, ദീപ് നൃത്തം
CBC ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ - കർണാടകയിലെ ജോഗതിയും, ദീപം നൃത്തവും
CBC പൂനെയുടെ ആഭിമുഖ്യത്തിൽ - മഹാരാഷ്ട്രയിലെ ലാവ്‌നി നൃത്തവും മുജ്‌റയും
CBC ഡൽഹിയുടെ ആഭിമുഖ്യത്തിൽ - രാജസ്ഥാനിലെ ചെരി, കൽബെലിയ നൃത്തങ്ങളും ബിഹാറിലെ ഝിഝിയ നൃത്തവും
( റിലീസ് ഐ.ഡി: 2078787)
സന്ദര്‍ശക കൗണ്ടര്‍ : 70