വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യൻ പാരമ്പര്യവും സംസ്‌കാരവും മുന്നോട്ടു കൈമാറാനുള്ള സത്യസന്ധമായ ശ്രമമാണ് ഘരത് ഗണപതി: സംവിധായകൻ നവജ്യോത് ബാന്ദിവഡേക്കർ
മാനുഷിക വികാരങ്ങളെ തരണം ചെയ്യുന്നതിനെക്കുറിച്ചുള്ളതാണ് മലയാള സിനിമ ‘ലെവൽ ക്രോസ്’ : ആദം അയൂബ്
സംവിധായകൻ അർഫാസ് അയൂബ് തൻ്റെ ചിത്രത്തെ " ഭ്രമകൽപ്പനയുടെ സിനിമ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സിനിമ ചിത്രീകരിച്ച സ്ഥലവും സിനിമയിൽ കഥാപാത്രമാകുന്നു ! ജീവിതം എത്രമാത്രം അനിശ്ചിതത്വം നിറഞ്ഞതാണെന്ന് സിനിമ വിവരിക്കുന്നു! അങ്ങേയറ്റവും ഇങ്ങേയറ്റവും സമൂഹത്തിന്റെെെ രണ്ടറ്റങ്ങളിലുള്ള പശ്ചാത്തലങ്ങളിലെ, പുറമേ വളരെ വ്യത്യസ്തരായി കാണപ്പെടുന്ന രണ്ട് പേരെ ഒന്നിച്ചു കൊണ്ടുവരികയാണ് സിനിമയിലൂടെ എന്ന് അർഫാസ് അയൂബ് വ്യക്തമാക്കുന്നു. എന്നാൽ അഗാധതലത്തിൽ മനുഷ്യൻ്റെ വികാരങ്ങൾ ഒന്നുതന്നെയാണെന്നും ചിത്രം വെളിപ്പെടുത്തുന്നു. ഭൂതകാലത്തിൻ്റെ ശേഷിപ്പാണ് വർത്തമാനമെന്ന് കഥയുടെ ആഖ്യാനത്തിൽ ഒളിപ്പിച്ചുകൊണ്ട് സിനിമ സൂക്ഷ്മമായി വെളിപ്പെടുത്തുന്നു .
ടുണീഷ്യയിലെ സഹാറ മരുഭൂമിയിലാണ് ലെവൽ ക്രോസ് ചിത്രീകരിച്ചിരിക്കുന്നത്. “കാലത്തിനും ദേശത്തിനും അതീതമായ ഒരു സാങ്കൽപ്പിക പ്രദേശത്ത് ചിത്രീകരിച്ച സിനിമ വികാരങ്ങളെയും ചിന്തകളെയും വിശ്വാസങ്ങളെയും മനോഹരമായി പര്യവേക്ഷണം ചെയ്യുന്നു" എന്ന് സംവിധായകൻ പറഞ്ഞു. അർഫാസ് അയൂബിൻ്റെ പിതാവും ആദ്യകാല മലയാളം ടെലിവിഷൻ താരവുമായ ആദം അയൂബാണ് ‘ലെവൽ ക്രോസി’ൻ്റെ തിരക്കഥ എഴുതിയത്. അവസാന സീൻ വരെ കഥയിൽ ട്വിസ്റ്റ് ഉള്ളതിനാൽ സിനിമ അവസാനം വരെ കാണണമെന്ന് അദ്ദേഹം പ്രേക്ഷകരോട് ആവശ്യപ്പെട്ടു!

തൻ്റെ വേഷം സങ്കീർണ്ണമായ ഒന്നായിരുന്നുവെന്നും നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ത്രില്ലർ ഡ്രാമയിൽ കഥാപാത്രത്തിന് നിരവധി തലങ്ങളുണ്ടെന്നും പ്രമുഖ നടി അമല പോൾ വെളിപ്പെടുത്തി. “പ്രവചനാതീതമായ മരുഭൂമിയുടെ അന്തരീക്ഷത്തിൽ” ഷൂട്ടിംഗ് നടത്തിയതിൻ്റെ ആവേശകരമായ അനുഭവം അമല പോൾ പങ്കുവെച്ചു.
'ലെവൽ ക്രോസ്’ എന്ന ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിയും ഷറഫുദ്ദീനും ഉൾപ്പെടുന്നു.

അതേസമയം, സമകാലിക ഇന്ത്യയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പാരമ്പര്യങ്ങളും സംസ്‌കാരവും മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള സത്യസന്ധമായ ശ്രമമാണ് മറാഠി സിനിമയായ ‘ഘരത് ഗണപതി’ , എന്ന് സംവിധായകൻ നവജ്യോത് നരേന്ദ്ര ബാന്ദിവഡേക്കർപറഞ്ഞു. മഹാരാഷ്ട്രയിലെ പ്രകൃതിരമണീയമായ കൊങ്കൺ തീരത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, മഹാരാഷ്ട്രക്കാരുടെ തറവാടായി ചിത്രത്തിൽ കാണിച്ചിരിക്കുന്ന വീട് കേരളത്തിലുള്ളതാണ്!

PIB IFFI CAST AND CREW | Rajith/Athira/Sriyanka/Darshana | IFFI 55 - 53
(Release ID: 2076390)
Visitor Counter : 33