വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
തടസ്സങ്ങൾ മറികടക്കുന്നു : 55th IFFI സിനിമകളിലെ പ്രവേശനക്ഷമതയ്ക്കായി പുതിയ സംവിധാനങ്ങൾ സജ്ജമാക്കുന്നു
സബ്കാ മനോരഞ്ജൻ: ചലച്ചിത്ര മേളകളിലെ എല്ലാവരെയും ഉൾക്കൊള്ളൽ പുനർനിർവചിക്കാൻ 55-ാമത് ഐഎഫ്എഫ്ഐ ലക്ഷ്യമിടുന്നു
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ) " എല്ലാവർക്കും വിനോദം " എന്ന വിഷയത്തെ മുൻനിർത്തി, എല്ലാവരെയും ഉൾക്കൊള്ളുന്ന ചലച്ചിത്ര അനുഭവം സൃഷ്ടിക്കുന്നു. ഇൻക്ലൂഷൻ പങ്കാളിയായ ഭിന്നശേഷിയുള്ളവർക്കായുള്ള ഗോവ സംസ്ഥാന കമ്മീഷൻ, ആക്സസബിലിറ്റി പങ്കാളിയായ 'സ്വയം' തുടങ്ങിയ പ്രധാന പങ്കാളികളിൽ നിന്നുള്ള പിന്തുണയോടെ, ഐഎഫ്എഫ് ഐ, ചലച്ചിത്രങ്ങളിലെ പ്രവേശനക്ഷമത ഉറപ്പ് വരുത്തുന്നതിന് സംവിധാനങ്ങൾ സ്ഥാപിക്കുന്നു.
IFFI 55-ലെ പ്രധാന പ്രവേശനക്ഷമത സംരംഭങ്ങൾ ഇനിപ്പറയുന്നതായിരിക്കും:
എല്ലാവരെയും ഉൾകൊള്ളുന്ന ഉദ്ഘാടന, സമാപന ചടങ്ങുകൾ: ഐഎഫ്എഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായി, ഉദ്ഘാടന സമാപന ചടങ്ങുകളിൽ തത്സമയ ആംഗ്യ ഭാഷാ വ്യാഖ്യാനം അവതരിപ്പിക്കും
പ്രവേശന ക്ഷമതയുള്ള ഇന്ത്യൻ ഫിലിംസ് വിഭാഗം: ഈ വിഭാഗത്തിൽ തിരഞ്ഞെടുത്ത ഇന്ത്യൻ, അന്തർദേശീയ സിനിമകൾ, ശബ്ദ വിവരണങ്ങളും ഇന്ത്യൻ ആംഗ്യഭാഷയും ഉപയോഗിച്ച് രൂപപ്പെടുത്തി പ്രദർശിപ്പിക്കും. ഇത് കാഴ്ച, ശ്രവണ വെല്ലുവിളി നേരിടുന്ന പ്രേക്ഷകരെ ചലച്ചിത്രങ്ങൾ ആസ്വദിക്കാൻ അനുവദിക്കുന്നു.
ഡിജിറ്റൽ, ഓൺ-സൈറ്റ് പ്രവേശനക്ഷമത:
മേളയുടെ വെബ്‌സൈറ്റ്, ആപ്പ്, സമൂഹ മാധ്യമ ചാനലുകൾ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോക്തൃ പ്രവേശനക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
വീൽചെയറിൽ കയറാൻ കഴിയുന്ന ഇടങ്ങൾ , വിശ്രമമുറികൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ വേദികളിൽ സജ്ജീകരിച്ചിരിക്കുന്നു. മേളയിൽ തത്സമയ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം ലഭ്യമാകും.
മാസ്റ്റർ ക്ലാസുകളും പത്രസമ്മേളനങ്ങളും:
IFFI 2024-ൽ "സിനിമാ തീയറ്ററുകളിലെ ഫീച്ചർ ഫിലിമുകളുടെ പ്രദർശനം: പ്രവേശനക്ഷമതയുടെ വിഷയം " എന്ന പ്രമേയത്തിൽ ഒരു പ്രത്യേക മാസ്റ്റർക്ലാസ് നടത്തും. കൂടാതെ, മാസ്റ്റർക്ലാസുകളിലും പത്രസമ്മേളനങ്ങളിലും തത്സമയ ആംഗ്യഭാഷാ വ്യാഖ്യാനവും ഉൾപ്പെടും.
പ്രത്യേക പ്രവേശനക്ഷമത സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുള്ള ചലച്ചിത്രങ്ങളുടെ പ്രദർശന സമയക്രമം ഇപ്രകാരമാണ്:
12-ത് ഫെയിൽ - നവംബർ 22, 11:30 AM (ഓഡിയോ വിവരണം, ആംഗ്യഭാഷ)
ബർതാലീസ് ബൈസിക്കിൾ – നവംബർ 24, 5:00 PM (ഓഡിയോ വിവരണം, തത്സമയ ആംഗ്യഭാഷ)
ബിയോണ്ട് ദി കോർട്ട് :ദി ഇന്ത്യൻ വീൽചെയർ ബാസ്കറ്റ്ബോൾ ജേണി – നവംബർ 24, 5:00 PM (ഓഡിയോ വിവരണം, ആംഗ്യഭാഷ)
സ്ട്രൈഡ് – നവംബർ 26, 11:45 AM (ഓഡിയോ വിവരണം, ആംഗ്യഭാഷ)
ഇന്ത്യ വോട്ട്സ് # വേൾഡ്സ് ലാർജ്സ്റ്റ് ഇലക്ഷൻ – നവംബർ 26, 11:45 AM (ആംഗ്യഭാഷ)
വെൻ ഓപ്പർച്യുണിറ്റി നോക്സ് ദി റിക്രൂട്ടെർസ് ഡോർ - നവംബർ 26, 11:45 AM (ഓഡിയോ വിവരണം, ആംഗ്യഭാഷ)
ആപ്പ് ഫീച്ചറുകളിലൂടെ ഓഡിയോ വിവരണങ്ങളോടുകൂടിയ ദേശീയ, അന്തർദേശീയ ചലച്ചിത്ര പ്രദർശനം
ക്യൂബ് സിനിമാസ് വികസിപ്പിച്ച 'മൂവിബഫ് ആക്‌സസ് ആപ്പ്' ഉപയോഗിച്ച് കാഴ്ച വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് ഇപ്പോൾ സിനിമകൾ പരമാവധി ആസ്വദിക്കാനാകും. വിവരണാത്മക ഓഡിയോ അവരുടെ ഫോണിലേക്ക് നേരിട്ട് സ്ട്രീം ചെയ്യുന്നതിന് വേദിയുടെ വൈഫൈയിലേക്ക് കണക്‌റ്റ് ചെയ്‌താൽ മതിയാകും.
സ്വാതന്ത്ര്യ വീർ സവർക്കർ ( ഉദ്ഘാടന ചലച്ചിത്രം ) - നവംബർ 21, 11:00 AM
പിയാനോ ലെസ്സൺസ് (യുഎസ്എ) - നവംബർ 21, 12:45 പിഎം
ഘരത് ഗണപതി - നവംബർ 22, 12:45 പിഎം
മഹാവതാർ നരസിംഹ (വേൾഡ് പ്രീമിയർ) - നവംബർ 24, 4:30 പിഎം
സാം ബഹാദൂർ – സംവിധാനം മേഘ്‌ന ഗുൽസാർ, നവംബർ 24, 8:00 പിഎം
റൂസ്റ്റർ (ഓസ്ട്രേലിയ) - നവംബർ 24, 5:15 പിഎം
ആർട്ടിക്കിൾ 370 - നവംബർ 26, 8:00 പിഎം
അഡിഷൻ (ഓസ്ട്രേലിയ) - നവംബർ 27, 10:15 പിഎം
പങ്കാളിത്തം ശക്തിപ്പെടുത്തൽ :
പ്രമുഖ ഉള്ളടക്ക പങ്കാളികളുമായുള്ള സഹകരണത്തിലൂടെയാണ് 55-ാമത് IFFI-യുടെ പ്രവേശനക്ഷമത സംരംഭങ്ങൾ സാധ്യമാക്കുന്നത്.അവ :
-അലോക് കെജ്‌രിവാൾ സ്ഥാപിച്ച ഇന്ത്യ സൈനിംഗ് ഹാൻഡ്‌സ്( ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ അവാർഡ് നേടിയ സ്ഥാപനം )
ദേശീയ പാരാലിമ്പിക്‌സ് നീന്തൽ ചാമ്പ്യൻ ശ്രീമതി മാധവി ലത പ്രതിഗുഡുപ്പു സ്ഥാപിച്ച ചാരിറ്റബിൾ ട്രസ്റ്റ് -
യെസ് വീ ക്യാൻ ഡൂ
ക്യൂബ് സിനിമ വികസിപ്പിച്ച 'മൂവി ബഫ് ആപ്പ്', ഓഡിയോ വിവരണം സുഗമമാക്കി ചലച്ചിത്രപ്രദർശനം സുഗമമാക്കുന്നു
ഡബ്‌സ്‌വർക്ക് മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത 'സിനിഡബ്‌സ് ആപ്പ്'- ബഹുഭാഷാ ചലച്ചിത്രപ്രദർശനങ്ങളെ പിന്തുണയ്ക്കുന്നു. വൈവിധ്യവും ഉൾപ്പെടുത്തലും ഉറപ്പാക്കുന്നു.
'ബില്യൺ റീഡേഴ്സ്' -സിനിമയിലെ വൈവിധ്യവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. വിശാലമായ പ്രാതിനിധ്യവും പ്രവേശനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നു.
(Release ID: 2074954)
Visitor Counter : 13