വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
IFFI 2024-ലെ മാധ്യമ പ്രതിനിധികൾക്കായുള്ള രജിസ്‌ട്രേഷൻ വിൻഡോ അടുത്ത 24 മണിക്കൂറിലേക്ക് വീണ്ടും തുറന്നു
മാധ്യമ പ്രവർത്തകരിൽ നിന്നുള്ള അനേകം അഭ്യർത്ഥനകൾ കണക്കിലെടുത്തും, പരമാവധി മാധ്യമ പ്രവർത്തകർക്ക് മേള കവർ ചെയ്യാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയും , 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) മാധ്യമ പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ വിൻഡോ ഇന്ന് (14 നവംബർ 2024) വൈകുന്നേരം 05:00:00 മുതൽ നാളെ (15 നവംബർ 2024) 04:59:59 വരെ (ഇന്ത്യൻ സ്റ്റാൻഡേർഡ്) 24 മണിക്കൂർ സമയ കാലയളവിലേക്ക് വീണ്ടും തുറന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത മാധ്യമ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന അവസരമാണിത്.
രജിസ്ട്രേഷൻ പ്രക്രിയ
ഒരു മാധ്യമപ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നതിന്, 2024 ജനുവരി 1-ന് 21 വയസ്സ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ അല്ലെങ്കിൽ ഓൺലൈൻ മാധ്യമ മേഖലയിൽ ഒരു കറസ്‌പോണ്ടൻ്റ്, ഫോട്ടോഗ്രാഫർ, ക്യാമറ പേഴ്‌സൺ അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്ക നിർമ്മാതാവോ ആയിരിക്കണം. പ്രായപരിധി പാലിക്കുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകരെയും രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ദയവായി യോഗ്യതാ മാനദണ്ഡങ്ങൾ ഇവിടെ വായിക്കുകയും രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാൻ തയ്യാറായി സൂക്ഷിക്കുകയും ചെയ്യുക. https://my.iffigoa.org/media-login എന്നതിൽ രജിസ്ട്രേഷൻ പ്രക്രിയ ഓൺലൈനായി പൂർത്തിയാക്കാം.
നിങ്ങളുടെ അപേക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, ചലച്ചിത്രമേളയിൽ ഒരു മാധ്യമ പ്രതിനിധി എന്ന നിലയിൽ നിങ്ങളുടെ അക്രഡിറ്റേഷൻ സംബന്ധിച്ച വിശദാംശങ്ങൾ ,രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ അറിയിക്കും. ഈ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) അംഗീകരിച്ച മാധ്യമ പ്രവർത്തകർക്ക് മാത്രമേ 55-ാമത് IFFI 2024-ലേക്കുള്ള മീഡിയ ഡെലിഗേറ്റ് പാസിന് അർഹതയുള്ളൂ. മാധ്യമങ്ങളുടെ ആനുകാലികത, വലുപ്പം (സർക്കുലേഷൻ, പ്രേക്ഷകർ, വ്യാപനം ), സിനിമയ്ക്ക് നൽകുന്ന ശ്രദ്ധ, IFFI-യുടെ പ്രതീക്ഷിക്കുന്ന മാധ്യമ കവറേജ് പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ മാധ്യമ സ്ഥാപനത്തിനും എത്ര അക്രഡിറ്റേഷനുകൾ നൽകണമെന്ന് പി ഐ ബി തീരുമാനിക്കും.
മീഡിയ ഡെലിഗേറ്റ് പാസുകൾ അംഗീകൃത മാധ്യമപ്രവർത്തകർക്ക് 2024 നവംബർ 18 മുതൽ IFFI വേദിയിൽ നിന്ന് സ്വീകരിക്കാം. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് ദയവായി 'മീഡിയ അക്രഡിറ്റേഷൻ ക്വറി' എന്ന വിഷയത്തിൽ pib4iffi[at]gmail[dot]com-ലേക്ക് ഒരു മെയിൽ അയയ്ക്കുക.
****************
(Release ID: 2073333)
Visitor Counter : 35