വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക ശുചിത്വ കാമ്പയിൻ 4.0 വിജയകരമായി പൂർത്തിയാക്കി .സൗന്ദര്യവൽക്കരണവും സ്ഥലത്തിന്റെ പരമാവധി ഉപയോഗവും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കലും മാലിന്യങ്ങൾ നീക്കം ചെയ്യലും നടത്തി
Posted On:
07 NOV 2024 6:57PM by PIB Thiruvananthpuram
ശുചിത്വം (സ്വച്ഛത)എന്ന പ്രാഥമിക ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, 2024 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ സ്ഥാപനങ്ങളിലെ സൗന്ദര്യവൽക്കരണവും സ്ഥലത്തിന്റെ പരമാവധി ഉപയോഗവും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കലും മാലിന്യങ്ങൾ നീക്കം ചെയ്യലുമായി പ്രത്യേക കാമ്പയിൻ 4.0 വിജയകരമായി നടത്തി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 600-ലധികം ഫീൽഡ് ഓഫീസുകളിലാണ് ഈ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കാമ്പയിൻ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഫീൽഡ് ഓഫീസുകളിലേക്ക് നിയോഗിച്ചു.
മന്ത്രാലയത്തിലെ നോഡൽ ഓഫീസർ ,ഫീൽഡ് ഓഫീസുകളിലെ നോഡൽ ഓഫീസർമാരുമായി വിസി, വാട്ട്‌സ്ആപ്പ് ആശയവിനിമയം എന്നിവയിലൂടെ പ്രചാരണത്തിൻ്റെ പുരോഗതി പതിവായി അവലോകനം ചെയ്തു. കാമ്പയിൻ്റെ മൊത്തത്തിലുള്ള പുരോഗതി സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു പതിവായി വിലയിരുത്തി .
പ്രധാന നേട്ടങ്ങൾ ഇവയാണ്:
-64,567 ഫിസിക്കൽ ഫയലുകൾ അവലോകനം ചെയ്തു, 38,774 ഫയലുകൾ ഒഴിവാക്കി
-2,136 ഇ-ഫയലുകൾ അവലോകനം ചെയ്തു, 1,331 ഫയലുകൾ തീർപ്പാക്കി
-391 പൊതുപരാതികളും 72 അപ്പീലുകളും തീർപ്പാക്കി
-78,543 കിലോഗ്രാം ഉപയോഗ ശൂന്യ വസ്തുക്കൾ വിറ്റഴിക്കുന്നതിലൂടെ 85,99,249 രൂപ വരുമാനം നേടി.
-866 ഔട്ട്‌ഡോർ ശുചിത്വ കാമ്പെയ്‌നുകൾ നടത്തി
-65,561 ചതുരശ്ര അടി ഓഫീസ് സ്ഥലം വൃത്തിയാക്കിമാറ്റി
-325 വാഹനങ്ങൾ ഉപയോഗശൂന്യമായി കണ്ടെത്തി, അതിൽ 30 എണ്ണം പൊളിച്ചുമാറ്റി
-പാർലമെൻ്റ് അംഗങ്ങളിൽ നിന്നുള്ള 33 റഫറൻസുകൾ, 1 സംസ്ഥാന ഗവൺമെൻറ് റഫറൻസ്, 1 പിഎംഒ റഫറൻസ് എന്നിവ നീക്കം ചെയ്തു.
- പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് 2 നിയമങ്ങൾ ലളിതമാക്കി.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക :https://pib.gov.in/PressReleasePage.aspx?PRID=2071586
(Release ID: 2071694)
Visitor Counter : 16