രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ട്രേഡ് സർവീസിലെയും ഇന്ത്യൻ കോസ്റ്റ് അക്കൗണ്ട്സ് സർവീസിലെയും പ്രൊബേഷണറി  ഓഫീസർമാർ  രാഷ്ട്രപതിയെ സന്ദർശിച്ചു

ഇന്ത്യൻ ട്രേഡ് സർവീസ്, ഇന്ത്യൻ കോസ്റ്റ് അക്കൗണ്ട്സ് സർവീസ്  പ്രൊബേഷണറി ഓഫീസർമാർ   ഇന്ന് (ഒക്‌ടോബർ 29, 2024) രാഷ്ട്രപതി ഭവനിൽ , രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമുവിനെ സന്ദർശിച്ചു.

Posted On: 29 OCT 2024 6:32PM by PIB Thiruvananthpuram
2023-24 വർഷത്തിൽ 8.2 ശതമാനം എന്ന ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ അഭിമുഖീകരിച്ച് പുനരുജ്ജീവന ശേഷി പ്രകടിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. പ്രതിശീർഷ വരുമാനത്തിൻ്റെ നിരക്ക് വർധിപ്പിക്കുന്നതിനും പ്രക്ഷുബ്ധമായ ആഗോള അന്തരീക്ഷത്തിനിടയിലും ഉയർന്ന വളർച്ചാനിരക്ക് തുടരുന്നതിനും ഇന്ത്യ ,സ്വകാര്യ നിക്ഷേപം ആകർഷിക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെൻ്റിൻ്റെ നിരവധി സംരംഭങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന  ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു .
 
ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ ഗവൺമെൻറ്   നൽകുന്ന പ്രാധാന്യത്തോടൊപ്പം, അതിർത്തിക്കപ്പുറമുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നത്  ഇന്ത്യൻ ട്രേഡ് സർവീസ് ഓഫീസർമാരുടെ ചുമതലയായിരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ  ഓഫീസർമാർ ,രാജ്യത്തിൻറെ  വ്യാപാര ഇടപാടുകളിൽ  പുതിയ മാനങ്ങൾ കൊണ്ടുവരുമെന്നും നൂതന നയങ്ങൾ സൃഷ്ടിക്കുമെന്നും വ്യാപാരം വർദ്ധിപ്പിക്കുന്നതിന് പ്രചോദനം നൽകുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തിൻറെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിലും ജനങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിലും  ഇന്ത്യൻ ട്രേഡ് സർവീസ് ഓഫിസർമാരുടെ പങ്ക് വലുതാണെന്നും അവരെ  രാഷ്‌ട്രപതി  ഓർമ്മിപ്പിച്ചു.
 
വരുമാനത്തിൻ്റെ  വിലയിരുത്തൽ സുതാര്യതയോടെ  ഉറപ്പാക്കുന്നതിനൊപ്പം ഗവൺമെൻറ്  പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവയിലുടനീളമുള്ള ചെലവുകൾ യുക്തിസഹമാക്കുന്നതിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥർ സജീവമായ പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സങ്കീർണ്ണമായ സാമ്പത്തിക, ചെലവ് പരിപാലന  പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിഭാ ശേഷി  അവർക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ഉഭയകക്ഷി, ബഹുമുഖ കരാറുകൾക്ക് കീഴിലുള്ള ഡംപിംഗ് വിരുദ്ധ നടപടികൾ, സുരക്ഷാ ചുമതലകൾ തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര നടപടികളിൽ  ഈ ഓഫിസർമാർ  ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും പൊതു സാമ്പത്തികം  സംരക്ഷിക്കുന്നതിനും ഗവണ്മെന്റ്  സംഭരണ സംവിധാനങ്ങളിലെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനും പ്രധാനമാണെന്ന് രാഷ്ട്രപതി  പറഞ്ഞു.



(Release ID: 2069467) Visitor Counter : 5