രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഒക്ടോബർ 25 മുതൽ 26 വരെ ഛത്തീസ്ഗഡ് സന്ദർശിക്കും

Posted On: 24 OCT 2024 6:24PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 ഒക്ടോബർ 25 മുതൽ 26 വരെ ഛത്തീസ്ഗഡ് സന്ദർശിക്കും.

ഒക്‌ടോബർ 25-ന്, റായ്പൂരിലെ എയിംസിൻ്റെ 2-ാമത് ബിരുദ ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. അന്ന് തന്നെ റായ്പൂരിലെ NIT-യുടെ 14-ാമത് ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുകയും നയാ റായ്പൂരിലെ പുർഖൗതി മുക്തംഗൻ സന്ദർശിക്കുകയും ചെയ്യും.

ഒക്‌ടോബർ 26-ന്, ഭിലായിലെ ഐഐടിയുടെ നാലാമത് ബിരുദ ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.തുടർന്ന്റായ്പൂരിൽ  പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ ഹെൽത്ത് സയൻസ്& ആയുഷ് സർവകലാശാലയുടെ 3-ാമത് ബിരുദ ദാന ചടങ്ങിലും അവർ പങ്കെടുക്കും

 


(Release ID: 2067999) Visitor Counter : 29