പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിയാനയിലെ കൈതാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
Posted On:
12 OCT 2024 5:09PM by PIB Thiruvananthpuram
ഹരിയാനയിലെ കൈതാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:
"ഹരിയാനയിലെ കൈതാലിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം നൽകാൻ പ്രധാനമന്ത്രി അംഗീകാരം നൽകി."
-SK-
(Release ID: 2064409)
Visitor Counter : 41
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada