ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കും ചേർന്ന് നടത്തിയ 'ക്ലൈമറ്റ് ആൻഡ് ഹെൽത്ത് സൊല്യൂഷൻസ് ഇന്ത്യ കോൺക്ലേവ്' , ഭാവി പ്രവർത്തനത്തിനായുള്ള തന്ത്രപരമായ ഉൾക്കാഴ്ചകളോടെ സമാപിച്ചു.

Posted On: 27 SEP 2024 1:07PM by PIB Thiruvananthpuram


ന്യൂഡൽഹി : 27  സെപ്റ്റംബർ 2024

 കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം (MoHFW), ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് (ADB) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന 'ക്ലൈമറ്റ് ആൻഡ് ഹെൽത്ത് സൊല്യൂഷൻസ് (CHS) ഇന്ത്യ കോൺക്ലേവി'ൻ്റെ രണ്ടാം ദിനം ഡൽഹിയിൽ വിജയകരമായി സമാപിച്ചു. ദ്വിദിന സമ്മേളനത്തിൽ ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും പൊതുജനാരോഗ്യത്തിൻ്റെയും മേഖലകളിലെ യോജിച്ചുള്ള പ്രവർത്തനത്തിന്റെ അടിയന്തര പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആരോഗ്യമേഖലയ്‌ക്കായി പ്രവർത്തനക്ഷമമായ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് നയരൂപകർത്താക്കൾ, വിദഗ്ധർ, പങ്കാളികൾ എന്നിവർ കോൺക്ലേവിൽ പങ്കാളികളായി.

സാംക്രമികേതര രോഗങ്ങൾ (NCD), മാനസികാരോഗ്യം, പോഷകാഹാരം, കാലാവസ്ഥാ അനുയോജ്യ ആരോഗ്യ സംരക്ഷണ മാനവവിഭവശേഷി, കാലാവസ്ഥ-ആരോഗ്യ പരിഹാരങ്ങൾക്കായുള്ള സംയുക്ത ധനസഹായം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഡാറ്റ,കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്നതും ദ്രുത ഗതിയിൽ പ്രതികരിക്കുന്നതുമായ ആരോഗ്യ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം എന്നിവയുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ, സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ധർ ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു.

330-ലധികം പേർ പങ്കെടുത്ത കോൺക്ലേവിൽ, ആന്ധ്രാപ്രദേശ്, ആസാം, ഗുജറാത്ത്, കേരളം, തമിഴ്നാട് എന്നിവയുൾപ്പെടെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളുടെ അധ്യക്ഷതയിൽ “കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതും ദ്രുതഗതിയിൽ പ്രതികരിക്കുന്നതുമായ ആരോഗ്യ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും” എന്ന വിഷയത്തിൽ നടന്ന ചർച്ചയായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. കൂടാതെ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് വർദ്ധിച്ചുവരുന്ന തീവ്ര  വെല്ലുവിളികളെ അതിജീവിക്കാാാൻ കഴിവുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അടിയന്തിര ആവശ്യകത ഈ സെഷൻ ഊന്നിപ്പറഞ്ഞു.

“സാംക്രമികേതര രോഗങ്ങൾ, പോഷകാഹാരം, മാനസികാരോഗ്യം” എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ വശങ്ങളിൽ പ്രധാന ചർച്ചകൾ നടന്നു. ഡോ. ചെറിയാൻ വർഗീസ് കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും അത് സാംക്രമികേതര രോഗങ്ങൾ (NCD) ,പ്രത്യേകിച്ച് ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളുടെ ഉപജീവനമാർഗ്ഗം, ആരോഗ്യപരിരക്ഷാ ലഭ്യത  എന്നീ സാമൂഹിക നിർണ്ണായക ഘടകങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും  ചർച്ച ചെയ്തു.

 ഹീറ്റ് ആൻഡ് ഹെൽത്ത് മാപ്പിംഗ് &മാനേജ്മെന്റിനുള്ള ക്ലൈമറ്റ് റിസ്ക് ഒബ്സർവേറ്ററി ടൂൾ, പ്ലസ് ടെക്നോളജീസ്, ബ്ലാക്ക് ഫ്രോഗ് ടെക്നോളജീസ്, കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആരോഗ്യ അടിസ്ഥാന സൗകര്യത്തിനായുള്ള റെഡ് വിoഗ്സ്,കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനമായ ബാംഗ്ലൂർ ഐ ഐ എസ് സി യുടെ ആർട്ട് പാർക്ക്  (ARTPARK) എന്നിവ പോലുള്ള അനുബന്ധ മേഖലകളിലെ നൂതന ആശയങ്ങൾ കോൺകേവിൽ പ്രദർശിപ്പിച്ചു.  


പൊതുജനാരോഗ്യ തന്ത്രങ്ങളുമായി കാലാവസ്ഥാ പ്രവർത്തനങ്ങളെ സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് പ്രസക്തവും പ്രവർത്തനക്ഷമവും പുരോഗമനപരവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയായി കോൺക്ലേവ് മാറി . വിവിധ സംസ്ഥാനങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള പങ്കാളികൾ, വരും വർഷങ്ങളിൽ ആരോഗ്യത്തോടും കാലാവസ്ഥയോടുമുള്ള ഇന്ത്യയുടെ സമീപനത്തെ രൂപപ്പെടുത്തുന്ന സംഭാഷണങ്ങളും പ്രവർത്തന പദ്ധതികളും വിജയകരമായി ആരംഭിച്ചു.

കോൺക്ലേവ് ചർച്ചചെയ്ത എട്ട് പ്രധാന വിഷയങ്ങൾ, അവയിൽനിന്നും ഉരുത്തിരിഞ്ഞ ഫലങ്ങൾ, ദേശീയ, പ്രാദേശിക തലങ്ങളിൽ കാലാവസ്ഥ- ആരോഗ്യ രംഗത്തെ നിരവധി പ്രവർത്തന പദ്ധതികൾ എന്നിവ വിശദീകരിക്കുന്ന ഒരു ഫല രേഖ ഇതോടനുബന്ധിച്ച് എഡിബിയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും ചേർന്ന് പ്രസിദ്ധീകരിക്കും.

 

കൂടുതൽ  വിവരങ്ങൾക്കായി  ക്ലിക്ക് ചെയ്യുക


(Release ID: 2059432) Visitor Counter : 56


Read this release in: Telugu , English , Urdu , Hindi , Tamil