പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

'ഏക് പേഡ്‌ മാ കെ നാം' പ്രചാരണത്തിന്  കീഴിൽ 80 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം  കൈവരിച്ചു.

प्रविष्टि तिथि: 25 SEP 2024 4:14PM by PIB Thiruvananthpuram

 



ന്യൂഡൽഹി  : 25   സെപ്റ്റംബർ  2024

കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 'ഏക് പേഡ്‌ മാ കെ നാം' വൃക്ഷത്തൈ നടീൽ പ്രചാരണത്തിലൂടെ ഒരു പ്രധാന ലക്ഷ്യം കൈവരിച്ചു.  2024 സെപ്‌റ്റംബറോടെ 80 കോടി തൈകൾ നട്ടുപിടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്ന് ആ ലക്ഷ്യം കൈവരിച്ചു. സർക്കാർ ഏജൻസികൾ, ഗ്രാമതല സ്ഥാപനങ്ങൾ, പ്രദേശവാസികൾ, മറ്റ് പങ്കാളികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്.


2024 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച ഒരു പ്രത്യേക രാജ്യവ്യാപക വൃക്ഷത്തൈ നടീൽ കാമ്പെയ്‌നാണ് ഏക് പേഡ്‌ മാ കേ നാം. കാമ്പെയ്‌ന് കീഴിൽ, അമ്മയോടുള്ള സ്‌നേഹത്തിൻ്റെയും ബഹുമാനത്തിൻ്റെയും ആദരവിന്റെയും  അടയാളമായി ഒരു മരം നടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. മരങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയും ഇതിന്റെ ഭാഗമായി എടുക്കുന്നു . ഭൂമിയുടെ നശീകരണം തടയുന്നതിനും നശീകരണം സംഭവിച്ച  ഭൂമിയുടെ പാരിസ്ഥിതിക പുനരുദ്ധാരണത്തിനും പ്രചാരണം  ലക്ഷ്യമിടുന്നു.

 
*************
 
 

(रिलीज़ आईडी: 2058636) आगंतुक पटल : 104
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil