പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും

Posted On: 22 SEP 2024 8:51AM by PIB Thiruvananthpuram

ആഗോള നന്മയ്ക്കായുള്ള   അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

ലോക വേദിയിലെ ഇന്ത്യയുടെ നേതൃത്വത്തോടുള്ള, പ്രത്യേകിച്ച് ജി20യിലെയും ഗ്ലോബല്‍ സൗത്തിലെയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും സ്വതന്ത്രവും തുറന്നതും സമൃദ്ധവുമായ ഇന്തോപസഫിക് ഉറപ്പാക്കാന്‍ ക്വാഡ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പ്രസിഡന്റ് ബൈഡന്‍ തന്റെ അപാരമായ അഭിനന്ദനം അറിയിച്ചു. കോവിഡ് 19 മഹാമാരിയോടുള്ള ആഗോള പ്രതികരണത്തെ പിന്തുണയ്ക്കുന്നത് മുതല്‍ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതുവരെയുള്ള ഏറ്റവും സമ്മര്‍ദ്ദകരമായ വെല്ലുവിളികള്‍ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലേക്കും ഉക്രെയ്‌നിലേക്കും നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനും സമാധാന സന്ദേശത്തിനും ഊര്‍ജ മേഖല ഉള്‍പ്പെടെ ഉക്രെനിന് നല്‍കുന്ന മാനുഷിക പിന്തുണയ്ക്കും  യുഎന്‍ ചാര്‍ട്ടര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര നിയമത്തിന് നല്‍കുന്ന പ്രാധാന്യത്തിനും പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന്‍ അഭിനന്ദിച്ചു. നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും വാണിജ്യ സംരക്ഷണത്തിനുമുള്ള തങ്ങളുടെ പിന്തുണ നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു. മിഡില്‍ ഈസ്റ്റിലെ നിര്‍ണായക നാവിക റൂട്ടുകള്‍ ഉള്‍പ്പടെ അറേബ്യന്‍ സമുദ്രത്തിലെ നാവിക റൂട്ടുകളുടെ സംരക്ഷണത്തിനായി 2025 ല്‍ ഇന്ത്യ സംയോജിത ടാസ്‌ക് ഫോഴ്‌സ് 150ന്റെ സഹനേതൃത്വം ഏറ്റെടുക്കും.  പരിഷ്‌കരിച്ച യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉള്‍പ്പെടെ ഇന്ത്യയുടെ സുപ്രധാന ശബ്ദം പ്രതിഫലിപ്പിക്കുന്നതിനായി ആഗോള സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനുള്ള സംരംഭങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രധാനമന്ത്രി മോദിയുമായി പങ്കിട്ടു. വൃത്തിയുള്ളതും ഉള്‍ക്കൊള്ളുന്നതും കൂടുതല്‍ സുരക്ഷിതവും കൂടുതല്‍ സമൃദ്ധവുമായ ഗ്രഹത്തിന്റെ  ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയത്തിന് അടുത്ത യു.എസ്ഇന്ത്യ പങ്കാളിത്തം സുപ്രധാനമാണെന്ന് നേതാക്കള്‍ തങ്ങളുടെ വീക്ഷണം പ്രകടിപ്പിച്ചു.

ബഹിരാകാശം, അര്‍ദ്ധചാലകങ്ങള്‍, നൂതന ടെലികമ്മ്യൂണിക്കേഷന്‍സ് എന്നിവയുള്‍പ്പെടെ പ്രധാന സാങ്കേതിക മേഖലകളിലുടനീളം തന്ത്രപരമായ സഹകരണം ആഴത്തിലാക്കുന്നതിലും വിപുലീകരിക്കുന്നതിലും ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജിയുടെ (ഐസിഇടി) സംരംഭത്തിന്റെ വിജയത്തെ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അഭിനന്ദിച്ചു. നിര്‍മ്മിത ബുദ്ധി, ക്വാണ്ടം, ബയോടെക്‌നോളജി, ക്ലീന്‍ എനര്‍ജി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുന്നതിന് പതിവ് ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരാണ്. നിര്‍ണ്ണായക വ്യവസായങ്ങള്‍ക്കായി കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനായി ഈ വര്‍ഷം ആദ്യം ആരംഭിച്ച ക്വാഡ്, യുഎസ്ഇന്ത്യ ആര്‍ഒകെ ട്രൈലാറ്ററല്‍ ടെക്‌നോളജി സംരംഭം എന്നിവയിലൂടെയും സമാന ചിന്താഗതിക്കാരായ പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും നവീകരണത്തിന്റെ പാതയില്‍ നിലനില്‍ക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ അവര്‍ എടുത്തുപറഞ്ഞു. ഇന്ത്യയുഎസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സുരക്ഷയെ അഭിസംബോധന ചെയ്യുമ്പോള്‍, കയറ്റുമതി നിയന്ത്രണങ്ങള്‍ പരിഹരിക്കുന്നതിനും ഉയര്‍ന്ന സാങ്കേതിക വാണിജ്യം മെച്ചപ്പെടുത്തുന്നതിനും നമ്മുടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാങ്കേതിക കൈമാറ്റത്തിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കാന്‍ നേതാക്കള്‍ അവരുടെ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ട്രാറ്റജിക് ട്രേഡ് ഡയലോഗ്. ഉഭയകക്ഷി സൈബര്‍ സുരക്ഷാ ഡയലോഗിലൂടെ ആഴത്തിലുള്ള സൈബര്‍സ്‌പേസ് സഹകരണത്തിനുള്ള പുതിയ സംവിധാനങ്ങളും നേതാക്കള്‍ അംഗീകരിച്ചു. സൗരോര്‍ജ്ജം, കാറ്റ്, ആണവോര്‍ജ്ജം എന്നിവയില്‍ യുഎസ്ഇന്ത്യ സഹകരണം വിപുലീകരിക്കുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതും ചെറിയ മോഡുലാര്‍ റിയാക്ടര്‍ സാങ്കേതികവിദ്യകളുടെ വികസനവും ഉള്‍പ്പെടെ, ശുദ്ധമായ ഊര്‍ജ്ജത്തിന്റെ നിര്‍മ്മാണവും വിന്യാസവും വിപുലീകരിക്കാന്‍ നേതാക്കള്‍ വീണ്ടും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.


ഭാവിയിലേക്കുള്ള ഒരു സാങ്കേതിക പങ്കാളിത്തം ചാര്‍ട്ട് ചെയ്യുന്നു

ദേശീയ സുരക്ഷ, വരും തലമുറ ടെലികമ്മ്യൂണിക്കേഷന്‍, ഗ്രീന്‍ എനര്‍ജി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി അഡ്വാന്‍സ്ഡ് സെന്‍സിംഗ്, കമ്മ്യൂണിക്കേഷന്‍, പവര്‍ ഇലക്ട്രോണിക്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള വാട്ടര്‍ഷെഡ് ക്രമീകരണത്തെ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും പ്രശംസിച്ചു. ഇന്‍ഫ്രാറെഡ്, ഗാലിയം നൈട്രൈഡ്, സിലിക്കണ്‍ കാര്‍ബൈഡ് അര്‍ദ്ധചാലകങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന ഫാബ്, ഇന്ത്യ അര്‍ദ്ധചാലക മിഷന്റെ പിന്തുണയും ഭാരത് സെമി, 3rdi Tech, യുഎസ് ബഹിരാകാശ സേനയും തമ്മിലുള്ള തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം എന്നിവയിലൂടെ പ്രവര്‍ത്തനക്ഷമമാക്കും.

ഇന്ത്യയിലെ കൊല്‍ക്കത്തയിലെ ഏഎ കൊല്‍ക്കത്ത പവര്‍ സെന്റര്‍ സൃഷ്ടിക്കുന്ന ഗ്ലോബല്‍ഫൗണ്ടറീസ് (GF) ഉള്‍പ്പെടെയുള്ള പ്രതിരോധശേഷിയുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ അര്‍ദ്ധചാലക വിതരണ ശൃംഖലകള്‍ സുഗമമാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ നേതാക്കള്‍ പ്രശംസിച്ചു. ഇത് ചിപ്പ് നിര്‍മ്മാണത്തിന്റെ ഗവേഷണ വികസന രംഗത്തും  ഉദ്വമനമില്ലാത്തതതും കുറഞ്ഞ ഉദ്വമനമുള്ളതുമായ വാഹനങ്ങള്‍, കണക്റ്റ് ചെയ്ത വാഹനങ്ങള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍, AI, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്കായുള്ള മുന്നേറ്റത്തിനും ഒരു പോലെ സഹായിക്കുന്നു. നമ്മുടെ രണ്ട് രാജ്യങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ പ്രദാനം ചെയ്യുന്ന ഇന്ത്യയുമായുള്ള ദീര്‍ഘകാല, ക്രോസ് ബോര്‍ഡര്‍ നിര്‍മ്മാണ സാങ്കേതികവിദ്യ പങ്കാളിത്തം എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള GFന്റെ പദ്ധതികള്‍ അവര്‍ ശ്രദ്ധിച്ചു. ഇന്റര്‍നാഷണല്‍ ടെക്‌നോളജി സെക്യൂരിറ്റി ആന്‍ഡ് ഇന്നൊവേഷന്‍ (ഐടിഎസ്‌ഐ) ഫണ്ടുമായി ബന്ധപ്പെട്ട് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ്, ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവ തമ്മിലുള്ള പുതിയ തന്ത്രപരമായ പങ്കാളിത്തവും അവര്‍ ആഘോഷിച്ചു.

ആഗോളതലത്തിലേക്ക് കയറ്റുമതി ലക്ഷ്യമിട്ടുളള ഉല്‍പ്പാദനത്തിനായി ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ചെന്നൈ പ്ലാന്റ്  ഉപയോഗിക്കുന്നതിന് താത്പര്യപത്രം സമര്‍പ്പിച്ചത് ഉള്‍പ്പടെ, യു എസ് ഇന്ത്യന്‍ അന്താരാഷ്ട്ര ഓട്ടോമോട്ടീവ് വിപണികള്‍ക്കായി സുരക്ഷിതവും പ്രതിരോധ ശേഷിയുള്ളതുമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിന് ഞങ്ങളുടെ വ്യവസായം സ്വീകരിക്കുന്ന നടപടികളെ നേതാക്കള്‍ സ്വാഗതം ചെയ്തു.

2025ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശാസ്ത്രീയ ഗവേഷണം നടത്താനുള്ള നാസയുടെയും ഐ എസ് ആര്‍ ഒയുടെയും ആദ്യ സംയുക്ത ശ്രമത്തിലേക്കുള്ള പുരോഗതിയെ നേതാക്കള്‍ സ്വാഗതം ചെയ്തു. സിവില്‍ സ്‌പേസ് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന് കീഴിലുള്ള സംരംഭങ്ങളെയും ആശയ വിനിമയത്തെയും അവര്‍ അഭിനന്ദിക്കുകയും 2025 ന്റെ തുടക്കത്തില്‍ അടുത്ത യോഗം നടക്കുമെന്നും ഇത് സഹകരണത്തിന്റെ അധിക വഴികള്‍ തുറക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സിവില്‍, വാണിജ്യ ബഹിരാകാശ ഡൊമെയ്‌നുകളില്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ പര്യവേക്ഷണം ചെയ്യുന്നത് ഉള്‍പ്പെടെ, സംയുക്ത നവീകരണവും തന്ത്രപരമായ സഹകരണവും ആഴത്തിലാക്കാനുള്ള അവസരങ്ങള്‍ പിന്തുടരുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

തങ്ങളുടെ ഗവേഷണ വികസന ആവാസവ്യവസ്ഥകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും നേതാക്കള്‍ സ്വാഗതം ചെയ്തു. യു.എസും ഇന്ത്യന്‍ സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള ഉയര്‍ന്ന സ്വാധീനം ചെലുത്തുന്ന ഗവേഷണവികസന പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും  2024 ജൂണിലെ iCET മീറ്റിംഗില്‍ ഒപ്പുവെച്ച താത്പര്യപത്ര പ്രകാരമുള്ള വിഷയങ്ങള്‍ നടപ്പാക്കുന്നതിനുമായി യു.എസ് ഇന്ത്യ ഗ്ലോബല്‍ ചലഞ്ചസ് ഇന്‍സ്റ്റിറ്റിയൂട്ടിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.എസിന്റെയും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും ഫണ്ടിംഗില്‍ 90+ മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ അവര്‍ പദ്ധതിയിടുന്നു. അമേരിക്കന്‍, ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, ദേശീയ ലബോറട്ടറികള്‍, സ്വകാര്യ മേഖലയിലെ ഗവേഷകര്‍ എന്നിവ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനായി ഒരു പുതിയ യു.എസ് ഇന്ത്യ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആര്‍ ആന്‍ഡ് ഡി ഫോറം ആരംഭിച്ചതിനെയും നേതാക്കള്‍ സ്വാഗതം ചെയ്തു.


അടുത്ത തലമുറ ടെലികമ്മ്യൂണിക്കേഷന്‍സ്, കണക്റ്റഡ് വാഹനങ്ങള്‍, യന്ത്ര പഠനം തുടങ്ങിയ മേഖലകളില്‍ യു.എസ്ഇന്ത്യ സംയുക്ത ഗവേഷണ പദ്ധതികള്‍ പ്രാപ്തമാക്കുന്നതിന് സംയോജിത 5+ മില്യണ്‍ ഡോളര്‍ ഗ്രാന്റിന്റെ പിന്തുണയോടെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും തമ്മിലുള്ള 11 ഫണ്ടിംഗ് അവാര്‍ഡുകള്‍ തിരഞ്ഞെടുത്തതായി നേതാക്കള്‍ പ്രഖ്യാപിച്ചു. അടുത്ത തലമുറയിലെ അര്‍ദ്ധചാലകങ്ങള്‍, വരും തലമുറ ആശയവിനിമയ സംവിധാനങ്ങള്‍, സുസ്ഥിരത & ഹരിത സാങ്കേതികവിദ്യകള്‍, ബുദ്ധിപരമായ ഗതാഗത സംവിധാനങ്ങള്‍ എന്നീ മേഖലകളില്‍ യു.എസ്ഇന്ത്യ സംയുക്തമായി അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണം സാധ്യമാക്കുന്നതിന് ഏകദേശം 10 മില്യണ്‍ ഡോളറിന്റെ സംയോജിത വിഹിതമുള്ള ഗവേഷണ സഹകരണത്തോടെ  നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെയും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെയും കീഴിലുള്ള 12 ഫണ്ടിംഗ് അവാര്‍ഡുകള്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. കൂടാതെ, അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സമന്വയിപ്പിക്കുന്നതിനുമുള്ള ഗവേഷണ സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ NSF ഉം MeitY ഉം പര്യവേക്ഷണം ചെയ്യുന്നു.

ഇന്ത്യയുടെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് (ഡിബിടി) യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 2024 ഫെബ്രുവരിയില്‍ സങ്കീര്‍ണ്ണമായ ശാസ്ത്രീയ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും സിന്തറ്റിക്, എഞ്ചിനീയറിംഗ് ബയോളജിയിലെ പുരോഗതിയെ സ്വാധീനിക്കുന്ന നൂതന പരിഹാരങ്ങള്‍ നവീകരിക്കുന്നതിനുമുള്ള സഹകരണ ഗവേഷണ പദ്ധതികള്‍ക്കായുള്ള ആദ്യ സംയുക്ത ആഹ്വാനം പ്രഖ്യാപിച്ചു. സിസ്റ്റങ്ങളും കമ്പ്യൂട്ടേഷണല്‍ ബയോളജിയും, ഭാവിയിലെ ബയോമാനുഫാക്ചറിംഗ് സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതിനും ജൈവ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അടിസ്ഥാനമായ മറ്റ് അനുബന്ധ മേഖലകളും. നിര്‍ദ്ദേശങ്ങള്‍ക്കായുള്ള ആദ്യ കോളിന് കീഴില്‍, സംയുക്ത ഗവേഷണ ടീമുകള്‍ ആവേശത്തോടെ പ്രതികരിച്ചു, 2024 അവസാനത്തോടെ ഇതിന്റെ ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), ക്വാണ്ടം, മറ്റ് നിര്‍ണായക സാങ്കേതിക മേഖലകള്‍ എന്നിവയിലുടനീളം നമ്മള്‍ വളര്‍ത്തിക്കൊണ്ടു വരുന്ന അധിക സഹകരണവും നേതാക്കള്‍ എടുത്തുപറഞ്ഞു. ഓഗസ്റ്റില്‍ വാഷിംഗ്ടണില്‍ നടന്ന യു.എസ്.ഇന്ത്യ ക്വാണ്ടം കോര്‍ഡിനേഷന്‍ മെക്കാനിസത്തിന്റെ രണ്ടാം സമ്മേളനത്തെ അവര്‍ ഉയര്‍ത്തിക്കാട്ടുകയും, യു.എസ്.ഇന്ത്യ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്‍ഡോവ്‌മെന്റ് ഫണ്ട് (IUSSTF) വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം എന്നിവയെക്കുറിച്ചുള്ള ദ്വിരാഷ്ട്ര ഗവേഷണത്തിനും വികസന സഹകരണത്തിനും പതിനേഴ് പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ ഐരാവത് സൂപ്പര്‍ കമ്പ്യൂട്ടറില്‍ IBM-ന്റെ വാട്‌സണ്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമാക്കുകയും നൂതന അര്‍ദ്ധചാലക പ്രോസസറുകളില്‍ ഗവേഷണവികസന സഹകരണം വര്‍ദ്ധിപ്പിക്കുകയും, ഇന്ത്യയുടെ നാഷണല്‍ ക്വാണ്ടം മിഷന്റെ പിന്തുണ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന, ഇന്ത്യാ ഗവണ്‍മെന്റുമായുള്ള IBMന്റെ സമീപകാല ധാരണാപത്രം വഴി, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ പുതിയ സ്വകാര്യമേഖലാ സഹകരണത്തെ അവര്‍ സ്വാഗതം ചെയ്തു.

5G വിന്യാസത്തിനും അടുത്ത തലമുറ ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിപുലമായ സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ നേതാക്കള്‍ അഭിനന്ദിച്ചു; ദക്ഷിണേഷ്യയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ലോകമെമ്പാടും ഈ തൊഴില്‍ പരിശീലന സംരംഭം വളര്‍ത്തുന്നതിന് പ്രാരംഭ 7 ദശലക്ഷം ഡോളര്‍ നിക്ഷേപത്തോടെ ഏഷ്യ ഓപ്പണ്‍ RAN അക്കാദമി വിപുലീകരിക്കാനുള്ള യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

2023 നവംബറില്‍ വാണിജ്യ വകുപ്പും വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമുള്ള പുരോഗതിയെ നേതാക്കള്‍ സ്വാഗതം ചെയ്തു. 'ഇന്നൊവേഷന്‍ ഹാന്‍ഡ്‌ഷേക്ക്' അജണ്ടയ്ക്ക് കീഴില്‍ ഇരുരാജ്യങ്ങളുടെയും ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനായി ഇരുപക്ഷവും രണ്ട് വ്യവസായ വൃത്തങ്ങള്‍ വിളിച്ചുകൂട്ടി. യുഎസിലും ഇന്ത്യയിലും സ്റ്റാര്‍ട്ടപ്പുകള്‍, െ്രെപവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് നിക്ഷേപ വകുപ്പുകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും കണക്ഷനുകള്‍ ഉണ്ടാക്കാനും നവീകരണത്തില്‍ നിക്ഷേപം ത്വരിതപ്പെടുത്താനും.


അടുത്ത തലമുറയുടെ പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

31 ജനറല്‍ അറ്റോമിക്‌സ് MQ9B (16 സ്‌കൈ ഗാര്‍ഡിയന്‍, 15 സീ ഗാര്‍ഡിയന്‍) വിദൂരമായി പൈലറ്റുചെയ്ത വിമാനങ്ങളും അവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും വാങ്ങുന്നതിന്റെ ഇന്ത്യയിലേക്കുള്ള പുരോഗതിയെ പ്രസിഡന്റ് ബൈഡന്‍ സ്വാഗതം ചെയ്തു, ഇത് ഇന്ത്യയുടെ എല്ലാ ഡൊമെയ്‌നുകളിലുടനീളം സായുധ സേനയുടെ രഹസ്യാന്വേഷണ, നിരീക്ഷണ, നിരീക്ഷണ (ISR) കഴിവുകള്‍ വര്‍ദ്ധിപ്പിക്കും.

ജെറ്റ് എഞ്ചിനുകള്‍, യുദ്ധോപകരണങ്ങള്‍, ഗ്രൗണ്ട് മൊബിലിറ്റി സംവിധാനങ്ങള്‍ എന്നിവയ്ക്കായി മുന്‍ഗണനയുള്ള കോ-പ്രൊഡക്ഷന്‍ ക്രമീകരണങ്ങള്‍ക്കായി തുടരുന്ന സഹകരണം ഉള്‍പ്പെടെ, യു എസ് ഇന്ത്യ ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേഷന്‍ റോഡ്മാപ്പിന് കീഴിലുള്ള ശ്രദ്ധേയമായ പുരോഗതി നേതാക്കള്‍ തിരിച്ചറിഞ്ഞു. സമുദ്രത്തിനടിയിലെയും സമുദ്രമേഖലയിലെയും അവബോധം ശക്തിപ്പെടുത്തുന്ന ആളില്ലാ ഉപരിതല വാഹന സംവിധാനങ്ങളുടെ സഹവികസനത്തിനും സഹനിര്‍മ്മാണത്തിനുമായി ലിക്വിഡ് റോബോട്ടിക്‌സ്, സാഗര്‍ ഡിഫന്‍സ് എഞ്ചിനീയറിംഗ് എന്നിവ ഉള്‍പ്പെടുന്ന പ്രതിരോധ വ്യാവസായിക പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളെയും അവര്‍ സ്വാഗതം ചെയ്തു. പ്രതിരോധ ചരക്കുകളുടെയും സേവനങ്ങളുടെയും പരസ്പര വിതരണം വര്‍ധിപ്പിക്കുന്ന സമീപകാലത്ത് സമാപിച്ച സെക്യൂരിറ്റി ഓഫ് സപ്ലൈ അറേഞ്ച്‌മെന്റിനെ (SOSA) നേതാക്കള്‍ അഭിനന്ദിച്ചു. പ്രതിരോധ ചരക്കുകളുടെയും സേവനങ്ങളുടെയും പരസ്പര വിതരണം കൂടുതല്‍ പ്രാപ്തമാക്കുന്നതിന് അതത് പ്രതിരോധ സംഭരണ സംവിധാനങ്ങള്‍ വിന്യസിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരാണ്.

ഇന്ത്യയില്‍ MRO സേവനങ്ങള്‍ക്കായി ശക്തമായ ഒരു ആവാസവ്യവസ്ഥ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി എല്ലാ വിമാനങ്ങളുടെയും വിമാന എഞ്ചിന്‍ ഭാഗങ്ങളുടെയും അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ (എംആര്‍ഒ) മേഖലയില്‍ 5 ശതമാനം ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രസിഡന്റ് ബൈഡന്‍ സ്വാഗതം ചെയ്തു. ഒരു പ്രമുഖ വ്യോമയാന കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സഹകരണം വളര്‍ത്തിയെടുക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും നേതാക്കള്‍ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു. വിമാനങ്ങളുടെയും ആളില്ലാ വിമാനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എംആര്‍ഒ കഴിവുകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള യുഎസ് വ്യവസായത്തില്‍ നിന്നുള്ള പ്രതിബദ്ധതയെ നേതാക്കള്‍ സ്വാഗതം ചെയ്തു.

യു.എസ് ഇന്ത്യ സിഇഒ ഫോറത്തിന്റെ സഹ അധ്യക്ഷരായ രണ്ട് കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മില്‍ അടുത്തിടെ ഒപ്പുവച്ച സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിന്റെ ടീമിംഗ് കരാറിനെ നേതാക്കള്‍ പ്രശംസിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യവസായ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, ഇ130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ കപ്പലുകളുടെയും ആഗോള പങ്കാളികളുടെയും സന്നദ്ധതയെ പിന്തുണയ്ക്കുന്നതിനായി ഈ കരാര്‍ ഇന്ത്യയില്‍ ഒരു പുതിയ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ (MRO) സൗകര്യം സ്ഥാപിക്കും. ഇത് യു.എസ് ഇന്ത്യ പ്രതിരോധ, ബഹിരാകാശ സഹകരണത്തിലെ ഒരു സുപ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തുകയും ഇരുരാജ്യങ്ങളുടെയും ആഴത്തിലുള്ള തന്ത്രപരവും സാങ്കേതികവുമായ പങ്കാളിത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യ യുഎസ് വളര്‍ത്തിയെടുത്ത നമ്മുടെ ഗവണ്‍മെന്റുകള്‍, ബിസിനസ്സുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ നവീകരണ സഹകരണത്തെ നേതാക്കള്‍ അഭിനന്ദിച്ചു. ഡിഫന്‍സ് ആക്‌സിലറേഷന്‍ ഇക്കോസിസ്റ്റം (INDUS-X) സംരംഭം 2023ല്‍ ആരംഭിച്ചു, ഈ മാസം ആദ്യം സിലിക്കണ്‍ വാലിയില്‍ നടന്ന മൂന്നാമത് INDUS-X ഉച്ചകോടിയില്‍ കൈവരിച്ച പുരോഗതി വീക്ഷിച്ചു. സിലിക്കണ്‍ വാലി ഉച്ചകോടിയില്‍ ഒപ്പുവച്ച ധാരണാപത്രത്തിലൂടെ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സും (ഐഡെക്‌സ്) യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ഡിഫന്‍സ് ഇന്നൊവേഷന്‍ യൂണിറ്റും (ഡിഐയു) തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തെ അവര്‍ സ്വാഗതം ചെയ്തു. INDUS-X നെറ്റ്‌വര്‍ക്കിലെ പ്രതിരോധ, ഡ്യൂവല്‍ യൂസ് കമ്പനികള്‍ക്ക് ഇരു രാജ്യങ്ങളിലെയും പ്രീമിയര്‍ ടെസ്റ്റിംഗ് ശ്രേണികള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള പാതകള്‍ സുഗമമാക്കുന്നതിനുള്ള INDUSWERX കണ്‍സോര്‍ഷ്യം വഴിയുള്ള ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടു.

DoD'S DIU-യും ഇന്ത്യന്‍ MoDയുടെ ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷനും (DIO) 2024ല്‍ രൂപകല്പന ചെയ്ത 'സംയുക്ത വെല്ലുവിളികള്‍' വഴി  NDUS-Xന് കീഴില്‍ ഒരു പ്രതിരോധ നവീകരണ പാലം നിര്‍മ്മിക്കുക എന്ന പരസ്പര ലക്ഷ്യത്തിന്റെ വ്യക്തമായ പൂര്‍ത്തീകരണവും നേതാക്കള്‍ തിരിച്ചറിഞ്ഞു. കടലിനടിയിലെ ആശയവിനിമയം, മാരിടൈം ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം (ISR) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത യു.എസ്  ഇന്ത്യന്‍ കമ്പനികള്‍ക്ക്   ഗവണ്‍മെന്റുകള്‍ വെവ്വേറെ 1+ മില്യണ്‍ ഡോളര്‍ സമ്മാനിച്ചിട്ടുണ്ട്. ഈ വിജയത്തെ അടിസ്ഥാനമാക്കി, ഏറ്റവും പുതിയ INDUS-X ഉച്ചകോടിയില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (LEO) ബഹിരാകാശ സാഹചര്യ അവബോധത്തില്‍ (എസ്എസ്എ) ശ്രദ്ധ കേന്ദ്രീകരിച്ച  ഒരു പുതിയ വെല്ലുവിളി പ്രഖ്യാപിച്ചിട്ടുണ്ട്.


 ഇതുവരെയുള്ള ഏറ്റവും സങ്കീര്‍ണ്ണവും ഏറ്റവും വലിയ ഉഭയകക്ഷി, മൂന്ന് സേനകളുടേയും അഭ്യാസവും നടത്തിയ ഇന്ത്യ ആതിഥേയത്വം വഹിച്ച 2024 മാര്‍ച്ചിലെ  ടൈഗര്‍ ട്രയംഫ് അഭ്യാസം ചൂണ്ടിക്കാട്ടിക്കൊണ്ട്, ഞങ്ങളുടെ സൈനിക പങ്കാളിത്തവും സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോപസഫിക് നിലനിര്‍ത്തുന്നതിനുള്ള പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ആര്‍മി യുധ് അഭ്യാസ് അഭ്യാസം ചൂണ്ടിക്കാട്ടി, ഇന്ത്യയില്‍ ആദ്യമായി ജാവലിന്‍, സ്   ടക്കര്‍ സംവിധാനങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യകളും കഴിവുകളും ഉള്‍പ്പെടുത്തിയതിനെയും അവര്‍ സ്വാഗതം ചെയ്തു.


ലെയ്‌സണ്‍ ഓഫീസര്‍മാരുടെ വിന്യാസം സംബന്ധിച്ച ഉടമ്പടി മെമ്മോറാണ്ടത്തിന്റെ സമാപനത്തെയും യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡില്‍ (സോകോം) ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ലെയ്‌സണ്‍ ഓഫീസറുടെ വിന്യാസ പ്രക്രിയ ആരംഭിച്ചതിനെയും നേതാക്കള്‍ സ്വാഗതം ചെയ്തു.

യു.എസ്ഇന്ത്യ സൈബര്‍ സഹകരണ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനുള്ള 2024 നവംബറിലെ ഉഭയകക്ഷി സൈബര്‍ ഇടപഴകലിനായി കാത്തു കൊണ്ട്, ബഹിരാകാശവും സൈബറും ഉള്‍പ്പെടെയുള്ള വിപുലമായ ഡൊമെയ്‌നുകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തെ നേതാക്കള്‍ അഭിനന്ദിച്ചു. ഭീഷണി വിവരങ്ങള്‍ പങ്കിടല്‍, സൈബര്‍ സുരക്ഷാ പരിശീലനം, ഊര്‍ജ്ജ, ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളിലെ ദുര്‍ബലത ലഘൂകരിക്കുന്നതിനുള്ള സഹകരണം എന്നിവ പുതിയ സഹകരണത്തിന്റെ മേഖലകളില്‍ ഉള്‍പ്പെടും. 2024 മെയ് മാസത്തിലെ രണ്ടാമത്തെ യു.എസ് ഇന്ത്യ അഡ്വാന്‍സ്ഡ് ഡൊമെയ്ന്‍സ് ഡിഫന്‍സ് ഡയലോഗും നേതാക്കള്‍ ശ്രദ്ധിച്ചു, അതില്‍ ആദ്യത്തെ ഉഭയകക്ഷി പ്രതിരോധ സ്‌പേസ് ടേബിള്‍ടോപ്പ് അഭ്യാസവും ഉള്‍പ്പെടുന്നു.


ശുദ്ധമായ ഊര്‍ജ്ജ സംക്രമണത്തെ ഉത്തേജിപ്പിക്കുന്നു

യുഎസിലൂടെയും ഇന്ത്യയിലൂടെയും ശുദ്ധമായ ഊര്‍ജ്ജ വിതരണ ശൃംഖലകളുടെ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിന് ഒരു പുതിയ സംരംഭം ആരംഭിച്ചുകൊണ്ട്, സുരക്ഷിതവും ശുദ്ധവുമായ  ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനുള്ള യുഎസ്ഇന്ത്യ റോഡ്മാപ്പിനെ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും സ്വാഗതം ചെയ്തു,  അതിന്റെ പ്രാരംഭ ഘട്ടത്തില്‍, പുനരുപയോഗ ഊര്‍ജം, ഊര്‍ജ്ജ സംഭരണം, പവര്‍ ഗ്രിഡ്, ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യകള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള കൂളിംഗ് സംവിധാനങ്ങള്‍, സീറോ എമിഷന്‍ വാഹനങ്ങള്‍, മറ്റ് ഉയര്‍ന്നുവരുന്ന ക്ലീന്‍ ടെക്‌നോളജികള്‍,എന്നിവയ്ക്കായി ശുദ്ധമായ ഊര്‍ജ്ജ മൂല്യ ശൃംഖലയിലുടനീളം പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനായി 1 ബില്യണ്‍ ഡോളര്‍ ബഹുമുഖ ധനസഹായം അണ്‍ലോക്ക് ചെയ്യാന്‍ യുഎസും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കും.

ശുദ്ധമായ ഊര്‍ജ ഉല്‍പ്പാദനം വിപുലീകരിക്കുന്നതിനും വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുന്നതിനുമായി ഇന്ത്യയുടെ സ്വകാര്യ മേഖലയുമായുള്ള യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഡിഎഫ്‌സി) പങ്കാളിത്തവും നേതാക്കള്‍ എടുത്തുപറഞ്ഞു. നാളിതുവരെ, DFC ഒരു സോളാര്‍ സെല്‍ നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി ടാറ്റ പവര്‍ സോളാറിന് 250 ദശലക്ഷം ഡോളര്‍ വായ്പയും ഇന്ത്യയില്‍ ഒരു സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഫസ്റ്റ് സോളാറിന് 500 മില്യണ്‍ ഡോളര്‍ വായ്പയും നല്‍കിയിട്ടുണ്ട്.

ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ശുദ്ധ ഊര്‍ജ്ജ നവീകരണത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കല്‍, വ്യവസായവും ഗവേഷണവികസനവും തമ്മിലുള്ള സഹകരണം എന്നിവയ്ക്കുമായി 2024 സെപ്റ്റംബര്‍ 16 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഏറ്റവും ഒടുവില്‍ വിളിച്ചുചേര്‍ത്ത സ്ട്രാറ്റജിക് ക്ലീന്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പിന് (എസ് സി ഇ പി)കീഴിലുള്ള ശക്തമായ സഹകരണത്തെ നേതാക്കള്‍ അഭിനന്ദിച്ചു.

ഇന്ത്യയിലെ ഹൈഡ്രജന്‍ സുരക്ഷയ്ക്കായുള്ള പുതിയ ദേശീയ കേന്ദ്രത്തിന്റെ സഹകരണത്തെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും പൊതുസ്വകാര്യ ടാസ്‌ക് ഫോഴ്‌സുകള്‍ ഉള്‍പ്പെടെ ശുദ്ധ ഊര്‍ജ ഉല്‍പ്പാദനത്തിലും ആഗോള വിതരണ ശൃംഖലയിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആക്ഷന്‍ പ്ലാറ്റ്‌ഫോം (RETAP) ഉപയോഗിക്കാനുള്ള അവരുടെ ഉദ്ദേശ്യം സ്ഥിരീകരിക്കുകയും ചെയ്തു. ഹൈഡ്രജനും ഊര്‍ജ്ജ സംഭരണവും.

വൈവിധ്യമാര്‍ന്ന പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്ന കൂടുതല്‍ പ്രതികരണശേഷിയുള്ളതും സുസ്ഥിരവുമായ ഊര്‍ജ്ജ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ മെമ്മോറാണ്ടം നേതാക്കള്‍ പ്രഖ്യാപിച്ചു.

മൂല്യശൃംഖലയിലെ തന്ത്രപ്രധാന പദ്ധതികള്‍ ലക്ഷ്യമിട്ട് മിനറല്‍സ് സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പിന് കീഴില്‍ നിര്‍ണായകമായ ധാതുക്കള്‍ക്കായുള്ള വൈവിധ്യവും സുസ്ഥിരവുമായ വിതരണ ശൃംഖലകളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ വീണ്ടും ഉറപ്പിച്ചു. വരാനിരിക്കുന്ന യു.എസ്ഇന്ത്യ വാണിജ്യ സംഭാഷണത്തില്‍ ക്രിട്ടിക്കല്‍ മിനറല്‍സ് മെമ്മോറാണ്ടം ഒപ്പുവെക്കുന്നതിനും, മെച്ചപ്പെട്ട സാങ്കേതിക സഹായത്തിലൂടെയും കൂടുതല്‍ വാണിജ്യ സഹകരണത്തിലൂടെയും പ്രതിരോധശേഷിയുള്ള നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനും ഉഭയകക്ഷി സഹകരണം വേഗത്തിലാക്കുമെന്ന് നേതാക്കള്‍ പ്രതിജ്ഞയെടുത്തു.


ഒരു ഇന്റര്‍നാഷണല്‍ എനര്‍ജി പ്രോഗ്രാമിലെ കരാറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഐഇഎ അംഗത്വത്തിനായി ഇന്ത്യയ്ക്കായി 2023 മുതല്‍ സംയുക്ത ശ്രമങ്ങളില്‍ കൈവരിച്ച പുരോഗതിയെ നേതാക്കള്‍ സ്വാഗതം ചെയ്തു.

ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം, ബാറ്ററി സംഭരണം, ഉയര്‍ന്നുവരുന്ന ക്ലീന്‍ ടെക്‌നോളജി എന്നിവയുടെ നിര്‍മ്മാണവും വിന്യാസവും ത്വരിതപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും (എന്‍ഐഐഎഫ്) യു എസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മില്‍ ഗ്രീന്‍ ട്രാന്‍സിഷന്‍ ഫണ്ട് നങ്കൂരമിടാന്‍ 500 മില്യണ്‍ ഡോളര്‍ വീതം നല്‍കാനും സ്വകാര്യ മേഖലയിലെ നിക്ഷേപകരെ ഈ ശ്രമങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കാനും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അവര്‍ സ്വാഗതം ചെയ്തു. ഗ്രീന്‍ ട്രാന്‍സിഷന്‍ ഫണ്ടിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനക്ഷമതയ്ക്കായി ഇരുപക്ഷവും ഉറ്റുനോക്കുന്നു.

ഭാവി തലമുറകളെ ശാക്തീകരിക്കുകയും ആഗോള ആരോഗ്യവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

പില്ലര്‍ III, പില്ലര്‍ IV, ഇന്‍ഡോപസഫിക് സാമ്പത്തിക ചട്ടക്കൂടിനുള്ള ഇന്‍ഡോപസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) എന്നിവയ്ക്ക് കീഴിലുള്ള കരാറുകളില്‍ ഇന്ത്യയുടെ കയ്യൊപ്പും അംഗീകാരവും നേതാക്കള്‍ സ്വാഗതം ചെയ്തു. ഒപ്പിട്ട രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധം, സുസ്ഥിരത, ഉള്‍ക്കൊള്ളല്‍, സാമ്പത്തിക വളര്‍ച്ച, നീതി, മത്സരക്ഷമത എന്നിവ മുന്നോട്ട് കൊണ്ടുപോകാനാണ് IPEF ശ്രമിക്കുന്നതെന്ന് നേതാക്കള്‍ അടിവരയിട്ടു. ആഗോള ജിഡിപിയുടെ 40 ശതമാനവും ആഗോള ചരക്ക് സേവന വ്യാപാരത്തിന്റെ 28 ശതമാനവും പ്രതിനിധീകരിക്കുന്ന 14 ഐപിഇഎഫ് പങ്കാളികളുടെ സാമ്പത്തിക വൈവിധ്യം അവര്‍ ശ്രദ്ധിച്ചു.

21ാം നൂറ്റാണ്ടിലെ പുതിയ യുഎസ്ഇന്ത്യ ഡ്രഗ് പോളിസി ചട്ടക്കൂടും അതിനോടൊപ്പമുള്ള ധാരണാപത്രവും പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും ആഘോഷിച്ചു, ഇത് സിന്തറ്റിക് മരുന്നുകളുടെയും മുന്‍ഗാമികളായ രാസവസ്തുക്കളുടെയും അനധികൃത ഉല്‍പ്പാദനത്തെയും അന്തര്‍ദ്ദേശീയ കടത്തലിനെയും തടയുന്നതിനുള്ള സഹകരണം ആഴത്തിലാക്കുകയും സമഗ്രമായ പൊതു ആരോഗ്യ പങ്കാളിത്തത്തെ ആഴത്തിലാക്കുകയും ചെയ്യും.

സിന്തറ്റിക് ഡ്രഗ്‌സ് ഭീഷണികള്‍ നേരിടുന്നതിനും സിന്തറ്റിക് മയക്കുമരുന്നുകളുടെയും അവയുടെ മുന്‍ഗാമികളുടെയും ഭീഷണിയെ ചെറുക്കുന്നതിനും പരസ്പര സമ്മതത്തോടെ പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ പോരാടുന്നതിനുമുള്ള ആഗോള കൂട്ടായ്മയുടെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത ഇരു നേതാക്കളും സൂചിപ്പിച്ചു.


ക്യാന്‍സറിനെതിരായ പുരോഗതിയുടെ തോത് ത്വരിതപ്പെടുത്തുന്നതിന് ഗവേഷണവും വികസനവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന 2024 ഓഗസ്റ്റില്‍ നടന്ന ആദ്യത്തെ യു.എസ്ഇന്ത്യ കാന്‍സര്‍ ഡയലോഗിനെ നേതാക്കള്‍ അഭിനന്ദിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ വിതരണ ശൃംഖലയില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിച്ചുകൊണ്ട് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇന്ത്യ, ആര്‍ഒകെ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കിടയില്‍ അടുത്തിടെ ആരംഭിച്ച ബയോ5 പങ്കാളിത്തത്തെ നേതാക്കള്‍ അഭിനന്ദിച്ചു. കുട്ടികള്‍ക്കായി ഹെക്‌സാവാലന്റ് (സിക്‌സ് ഇന്‍ വണ്‍) വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ 50 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയ ഇന്ത്യന്‍ കമ്പനിയായ പനേസിയ ബയോടെക്കിനെ നേതാക്കള്‍ അഭിനന്ദിച്ചു.

ആഗോള വിപണിയില്‍ തങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തി യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാരം, കയറ്റുമതി ധനകാര്യം, സാങ്കേതികവിദ്യ, ഡിജിറ്റല്‍ വ്യാപാരം, ഹരിത സമ്പദ് വ്യവസ്ഥ, വ്യാപാര സൗകര്യമൊരുക്കല്‍ തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമതാ പരിപോഷണ ശില്‍പശാലകള്‍ വഴി മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയവും ചെറുകിട ബിസിനസ് അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു.  വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട ബിസിനസ്സുകള്‍ തമ്മിലുള്ള വ്യാപാര പങ്കാളിത്തം സുഗമമാക്കുന്നതിനും വേണ്ടിയുള്ള പരിപാടികള്‍ സംയുക്തമായി നടത്തുന്നതിനും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. 2023 ജൂണിലെ സംസ്ഥാന സന്ദര്‍ശനത്തിന് ശേഷം ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എട്ട് പദ്ധതികളിലായി 177 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് ഇന്ത്യന്‍ ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതിനുമായി നേതാക്കള്‍ ആഘോഷിച്ചു.

കാലാവസ്ഥാസ്മാര്‍ട്ട് കൃഷി, കാര്‍ഷിക ഉല്‍പ്പാദന വളര്‍ച്ച, കാര്‍ഷിക നവീകരണം, വിള അപകടസാധ്യത സംരക്ഷണം, കാര്‍ഷിക വായ്പ എന്നിവയുമായി ബന്ധപ്പെട്ട മികച്ച സമ്പ്രദായങ്ങള്‍ പങ്കിടല്‍ തുടങ്ങിയ മേഖലകളില്‍ യുഎസ് കൃഷി വകുപ്പും ഇന്ത്യയുടെ കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രാലയവും തമ്മിലുള്ള കാര്‍ഷിക മേഖലയിലെ വര്‍ധിച്ച സഹകരണത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു. . ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള നിയന്ത്രണ പ്രശ്‌നങ്ങളും നവീകരണവും സംബന്ധിച്ച ചര്‍ച്ചകളിലൂടെ സ്വകാര്യമേഖലയുമായുള്ള സഹകരണം ഇരുപക്ഷവും വര്‍ധിപ്പിക്കും.

ഏഷ്യയിലും ആഫ്രിക്കയിലും വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം വിന്യസിക്കാന്‍ യുഎസിലെയും ഇന്ത്യന്‍ സ്വകാര്യമേഖലയിലെ കമ്പനികളെയും സാങ്കേതികവിദ്യയെയും വിഭവങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന പുതിയ യു.എസ്ഇന്ത്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഡെവലപ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഔപചാരികമായ സമാരംഭത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു.

ആഗോള വികസന വെല്ലുവിളികളെ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനും ഇന്തോപസഫിക്കിലെ അഭിവൃദ്ധി വളര്‍ത്തുന്നതിനുമായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെയും ഇന്ത്യയുടെ വികസന പങ്കാളിത്ത അഡ്മിനിസ്‌ട്രേഷന്റെയും നേതൃത്വത്തില്‍ ത്രികോണ വികസന പങ്കാളിത്തത്തിലൂടെ ടാന്‍സാനിയയുമായുള്ള ത്രിരാഷ്ട്ര സഹകരണം ശക്തമാക്കിയതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ടാന്‍സാനിയയിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളും പ്രവേശനവും വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ഇന്തോപസഫിക്കിലെ ഊര്‍ജ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രത്യേകിച്ചും ഡിജിറ്റല്‍ ആരോഗ്യം, നഴ്‌സുമാരുടെയും മറ്റ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെയും ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള നിര്‍ണായക സാങ്കേതിക മേഖലകള്‍ക്കായി ആരോഗ്യ സഹകരണ മേഖലകളിലെ ത്രികോണ വികസന പങ്കാളിത്തം വിപുലീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചു,

സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത ഇറക്കുമതി, കയറ്റുമതി, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള 1970 ലെ കണ്‍വെന്‍ഷന്‍ നടപ്പിലാക്കാന്‍ സഹായിക്കുന്ന ഉഭയകക്ഷി സാംസ്‌കാരിക സ്വത്തവകാശ ഉടമ്പടിയില്‍ 2024 ജൂലൈയില്‍ ഒപ്പുവെച്ചത് നേതാക്കള്‍ അംഗീകരിച്ചു. 2023 ജൂണില്‍ കൂടിക്കാഴ്ച നടത്തിയ സംയുക്ത പ്രസ്താവനയില്‍ എടുത്തുകാണിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിബദ്ധത നിറവേറ്റുന്നതിനൊപ്പം ഇരു രാജ്യങ്ങളിലെയും വിദഗ്ധരുടെ വര്‍ഷങ്ങളോളം നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഈ കരാര്‍ അടയാളപ്പെടുത്തിയത്. 2024ല്‍ 297 ഇന്ത്യന്‍ പുരാവസ്തുക്കള്‍ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കും.

ഇന്ത്യയുടെ  ജി 20 പ്രസിഡന്‍സിയില്‍ നിന്ന് റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്‍ഗണനകള്‍ നല്‍കുന്നതിനായി നേതാക്കള്‍ ഉറ്റു നോക്കുന്നു. വലുതും മികച്ചതും ഫലപ്രദവുമായ എംഡിബികള്‍, ആഗോള വെല്ലുവിളികളെ നേരിടാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ലോകബാങ്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ന്യൂഡല്‍ഹിയില്‍ നേതാക്കളുടെ പ്രതിജ്ഞകള്‍ പാലിക്കല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയല്‍, കൂടുതല്‍ പ്രവചിക്കാവുന്നതും ചിട്ടയുള്ളതും സമയബന്ധിതവും ഏകോപിതവുമായി കടം പുനഃക്രമീകരിക്കല്‍; സാമ്പത്തിക ലഭ്യത വര്‍ധിപ്പിച്ച്, രാജ്യത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാമ്പത്തിക ഇടം തുറക്കല്‍, വര്‍ദ്ധിച്ചുവരുന്ന കടബാധ്യതകള്‍ക്കിടയില്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന ഉയര്‍ന്ന പ്രതീക്ഷകള്‍ പുലര്‍ത്തുന്ന വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയിലേക്കുള്ള പാതയൊരുക്കല്‍ തുടങ്ങിയവയാണ് ഈ മുന്‍ഗണനകള്‍.


(Release ID: 2057839) Visitor Counter : 56