യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

COP9 ബ്യൂറോയുടെയും കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ യുനെസ്‌കോ ഇൻ്റർനാഷണൽ കൺവെൻഷൻ്റെ കീഴിലുള്ള ഫണ്ട് അപ്രൂവൽ കമ്മിറ്റിയുടെയും സംയുക്ത യോഗത്തിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷം വഹിച്ചു

Posted On: 17 SEP 2024 3:28PM by PIB Thiruvananthpuram

ഇന്ന് ന്യൂഡൽഹിയിൽ നടന്ന COP9 ബ്യൂറോയുടെ രണ്ടാമത് ഔപചാരിക യോഗത്തിനും കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ യുനെസ്‌കോ ഇൻ്റർനാഷണൽ കൺവെൻഷൻ്റെ കീഴിലുള്ള ഫണ്ട് അപ്രൂവൽ കമ്മിറ്റിയുടെ മൂന്നാമത് ഔപചാരിക യോഗത്തിനും സംയുക്തമായി കേന്ദ്ര യുവജനകാര്യ-കായികതൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷനായി. കേന്ദ്ര യുവജനകാര്യകായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെയും ചടങ്ങിൽ പങ്കെടുത്തു.  ഉത്തേജകമരുന്ന് ഉപയോഗതിനെതിരായുള്ള പോരാട്ടത്തിൽ ആഗോള സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന ദ്വിദിന ഉന്നതതല യോഗങ്ങൾ കായികരംഗത്തിലെ സത്യനിഷ്ഠനീതിഉൾക്കൊള്ളൽ എന്നിവയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

ശുദ്ധമായ കായിക വിനോദത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആഗോള ഉത്തേജക മരുന്ന് വിരുദ്ധ ശ്രമങ്ങളിൽ ഇന്ത്യയുടെ പ്രധാന പങ്കും ഡോ. മാണ്ഡവ്യ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം - എന്ന ഇന്ത്യയുടെ തത്വശാസ്ത്രം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭാവി തലമുറകൾക്കായി കായികരംഗത്തിൻ്റെ സമഗ്രത സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തി
ൻ്റെ നിർണായക പങ്കിനെ അദ്ദേഹം ചൂണ്ടിക്കാട്ടി.


ഉത്തേജകമരുന്ന് രഹിത കായിക സംസ്കാരത്തെ പിന്തുണയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ ആവർത്തിക്കുകയും ഈ മേഖലയിൽ ഇന്ത്യ രൂപപ്പെടുത്തുന്ന വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന് ഊന്നൽ നൽകുകയും ചെയ്തു.

ഉദ്ഘാടന സെഷനിൽദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയും (NADA) ഡൽഹി ദേശീയ നിയമ സർവകലാശാലയും (NLU ഡൽഹി) തമ്മിൽ സുപ്രധാനമായ ധാരണാപത്രം (MoU) ഒപ്പുവെച്ചു. ഉത്തേജക വിരുദ്ധ നിയമംനയംവിദ്യാഭ്യാസം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് നാഡയും എൻഎൽയു ഡൽഹിയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തെ ധാരണാപത്രം അടയാളപ്പെടുത്തുന്നു. സംയുക്ത സർട്ടിഫിക്കറ്റ് കോഴ്സുകൾ വികസിപ്പിക്കുകഅക്കാദമിക് ഗവേഷണംസെമിനാറുകൾവർക്ക്ഷോപ്പുകൾകോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുകഉത്തേജക വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുകഇതിനായി കൂടുതൽ സമഗ്രവും  അറിവുള്ളതുമായ സമീപനം വളർത്തിയെടുക്കുക എന്നിവയിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും.

 

ഉത്തേജക വിരുദ്ധതയിൽ നിയമ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിലും ഈ മേഖലയിൽ ഇന്ത്യയുടെ നേതൃത്വത്തെ ദൃഢീകരിക്കുന്നതിലും ഈ ധാരണാപത്രം ഒരു നിർണായക ചുവടുവെയ്പ്പാണ്. ഈ പങ്കാളിത്തത്തിലൂടെദേശീയ-അന്തർദേശീയ തലങ്ങളിൽ ഉത്തേജകവിരുദ്ധ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന നിയമ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ രണ്ട് സ്ഥാപനങ്ങളും ലക്ഷ്യമിടുന്നു.


ഉദ്ഘാടന സമ്മേളനത്തിൽ അസർബൈജാൻബാർബഡോസ്എസ്റ്റോണിയഇറ്റലിറഷ്യൻ ഫെഡറേഷൻസെനഗൽതുർക്കിയെയുണൈറ്റഡ് അറബ് എമിറേറ്റ്സ്സാംബിയ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. രണ്ട് ദിവസത്തെ പരിപാടിയിൽ ആഗോള ഉത്തേജക മരുന്ന് വിരുദ്ധ ആവാസവ്യവസ്ഥയും സഹകരണവും സംബന്ധിച്ച നിർണായക വിഷയങ്ങളിൽ പ്രതിനിധികൾ ചർച്ച  തുടരും.


(Release ID: 2055689) Visitor Counter : 35