ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സംവരണത്തിനെതിരായ മുൻവിധിയുടെ മാതൃക കൈമാറ്റം ചെയ്തിരിക്കുന്നു ; ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു- ഉപരാഷ്ട്രപതി  

Posted On: 15 SEP 2024 3:02PM by PIB Thiruvananthpuram

 


ബാബാ സാഹിബ് അംബേദ്കറിന് ഭാരതരത്‌ന നിഷേധിക്കുകയും 10 വർഷത്തോളമായി മണ്ഡൽ കമ്മീഷൻ ശിപാർശകൾ നടപ്പാക്കാതിരിക്കുകയും ചെയ്ത,  സംവരണത്തിനെതിരായ ആ മുൻവിധിയോടെയുള്ള നിലപാട് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്ന്    ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ആശങ്ക പ്രകടിപ്പിച്ചു. വിദേശ മണ്ണിൽ തുടർച്ചയായി 'ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ ' നടത്തുന്ന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചിലർ ഭരണഘടനയെ കൊട്ടിഘോഷിക്കുന്നതിനെ  വിമർശിച്ച ശ്രീ ധൻഖർ, “ഭരണഘടന ഒരു പുസ്തകം പോലെ കൊട്ടിഘോഷിക്കേണ്ടതില്ല. ഭരണഘടനയെ മാനിക്കണം. ഭരണഘടന വായിക്കണം. ഭരണഘടന മനസ്സിലാക്കണം എന്ന് അഭിപ്രായപ്പെട്ടു . കേവലം ഭരണഘടനയെ ഒരു പുസ്തകമായി അവതരിപ്പിക്കുകയും , അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നത്, പരിഷ്കൃത സമൂഹത്തിലെ അറിവുള്ള ഒരു വ്യക്തിക്കോ , ഭരണഘടനയോട് അർപ്പണബോധമുള്ള ഒരാൾക്കോ , ഭരണഘടനയുടെ അന്തസത്തയെ ബഹുമാനിക്കുന്ന ഒരാൾക്കോ അംഗീകരിക്കാനാവില്ല "എന്ന് പറഞ്ഞു.

ഭരണഘടനയ്ക്ക് കീഴിൽ നാം മൗലികാവകാശങ്ങൾ ആസ്വദിക്കുമ്പോൾ, നമ്മുടെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളും ഉൾപ്പെടുന്നു. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട കടമകൾ എന്തൊക്കെയാണ്? ഭരണഘടന അനുസരിക്കുകയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയും ചെയ്യുക. സ്വാതന്ത്ര്യ സമരത്തിൻ്റെ ആദർശങ്ങൾ പിന്തുടരുക, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുക. ചില വിദേശ യാത്രകളുടെ ലക്ഷ്യം ഈ കടമകളെ അവഗണിക്കുക എന്നത് എത്ര വിരോധാഭാസമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ പരസ്യമായി കീറിമുറിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ന് മുംബൈയിലെ എൽഫിൻസ്റ്റൺ ടെക്‌നിക്കൽ ഹൈസ്‌കൂൾ & ജൂനിയർ കോളേജിൽ സംവിധാൻ മന്ദിറിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ധൻഖർ.“ഇത് ആശങ്കാജനകമാണ്, ചിന്തിക്കേണ്ട വിഷയമാണ്, ആഴത്തിൽ ചിന്തിക്കേണ്ട വിഷയമാണ്! സംവരണ വിരുദ്ധമായ അതേ ചിന്താഗതി, സംവരണത്തിനെതിരായ മുൻവിധിയുടെ ആ മാതൃക കൈമാറ്റം ചെയ്യപ്പെട്ടിരിയ്ക്കുന്നു . ഇന്ന് ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ വിദേശത്ത് പറയുന്നത് സംവരണം നിർത്തലാക്കണമെന്നാണെന്നും " അദ്ദേഹം പറഞ്ഞു.


എന്തുകൊണ്ടാണ് മഹാനായ ബാബാ സാഹിബ് അംബേദ്കറിന് ഭാരതരത്‌നം നേരത്തെ നൽകാത്തത്.അത് 1990 മാർച്ച് 31 ന് നൽകി. എന്തുകൊണ്ടാണ് ഈ ബഹുമതി നേരത്തെ നൽകാതിരുന്നത്? ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന നിലയിൽ ബാബാ സാഹിബ് വളരെ പ്രശസ്തനായിരുന്നു. ബാബാ സാഹിബിൻ്റെ ചിന്താഗതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയം മണ്ഡൽ കമ്മീഷൻ റിപ്പോർട്ടാണ്. ഈ റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം, അടുത്ത പത്ത് വർഷത്തേക്ക്, രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയും ശ്രീ രാജീവ് ഗാന്ധിയും ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു നീക്കവും നടത്തിയില്ല ," അദ്ദേഹം കൂട്ടിച്ചേർത്തു.

   സംവരണ വിരുദ്ധ മനോഭാവത്തിലേക്ക് ശ്രദ്ധ ആകർഷിച്ചുകൊണ്ട്, ശ്രീ ധൻഖർ ഇപ്രകാരം പറഞ്ഞു. “ഈ ചിന്താഗതിയെക്കുറിച്ചുള്ള ചില പ്രതിഫലനം ഞാൻ ഉദ്ധരിക്കാം. ഈ രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു എന്താണ് പറഞ്ഞത്?.


ഒരു രൂപത്തിലും സംവരണം എനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് ജോലികളിൽ സംവരണം. അദ്ദേഹത്തിൻ്റെ അഭിപ്രായം നിർഭാഗ്യവശാൽ ഞാൻ ദുഃഖത്തോടെ ഉദ്ധരിക്കുന്നു  "കാര്യക്ഷമതയെ നശിപ്പിക്കുന്നതും തികച്ചും കാര്യക്ഷമമല്ലാത്ത ഒരു സംവിധാനത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നതുമായ ഏതൊരു നടപടിക്കും ഞാൻ എതിരാണ്."

 സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും അത് കാര്യക്ഷമതയ്ക്ക് എതിരാണെന്ന് കരുതുകയും ചെയ്യുന്നവരെ ശ്രീ ധൻഖർ വിമർശിച്ചു. “ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം, സംവരണം ഭരണഘടനയുടെ മനഃസാക്ഷിയാണ്. സംവരണം നമ്മുടെ ഭരണഘടനയിൽ അസമത്വങ്ങൾ വെട്ടിക്കുറയ്ക്കാനും ശുഭകരമായ മാറ്റവും സാമൂഹിക സമത്വവും കൊണ്ടുവരാനുള്ള വലിയ അർത്ഥo നൽകുന്നു. സംവരണം അനുകൂല നടപടിയാണ്, അത് നിഷേധാത്മകമല്ല, സംവരണം ഒരാളുടെ അവസരം നഷ്ടപ്പെടുത്തുന്നില്ല, സംവരണം സമൂഹത്തിൻ്റെ നെടുംതൂണും ശക്തിയും ആയവരെ കൈപിടിച്ചുയർത്തുന്നു, ഉപ രാഷ്ട്രപതി പറഞ്ഞു


കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക ...



(Release ID: 2055315) Visitor Counter : 29