വനിതാ, ശിശു വികസന മന്ത്രാലയം
പൂരക ഭക്ഷണത്തിലൂടെ (കോംപ്ലിമെൻ്ററി ഫീഡിംഗ്) കുട്ടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുക - പോഷൻ മാഹ് 2024 ൻ്റെ സുപ്രധാന പ്രമേയം
Posted On:
08 SEP 2024 4:36PM by PIB Thiruvananthpuram
സാർവത്രിക പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിനുതകും വിധമുള്ള പെരുമാറ്റ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഒരു മാസം നീണ്ടുനിൽക്കുന്ന ഏഴാമത് രാഷ്ട്രീയ പോഷൺ മാഹ് ആചരിക്കുന്നത്. ശിശു പോഷണത്തിന്റെ നിർണായക വശമായ പൂരക ഭക്ഷണമാണ് ഈ വർഷത്തെ പ്രമേയം.
ഏഴാമത് രാഷ്ട്രീയ പോഷൺ മാഹുമായി ബന്ധപ്പെട്ട്, 1.79 കോടി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ശിശുക്കളിലും കൊച്ചുകുഞ്ഞുങ്ങളിലും പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വ്യാപകമായ ഉത്സാഹവും പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നു. ശിശു പോഷകാഹാരത്തിൻ്റെ നിർണായക വശമായ പൂരക ഭക്ഷണവുമായി ബന്ധപ്പെട്ട 20 ലക്ഷത്തിലധികം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 6 മാസം പ്രായമാകുമ്പോൾ, കുഞ്ഞിൻ്റെ ഊർജ്ജ, പോഷക ആവശ്യങ്ങൾ നിറവേറ്റാൻ മുലപ്പാൽ മതിയാകാതെ വരുന്നു. ആവശ്യങ്ങൾ നിറവേറ്റാൻ പൂരക ഭക്ഷണങ്ങൾ നൽകേണ്ടതുണ്ട്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ മുലപ്പാൽ കൂടാതെയുള്ള ഭക്ഷണം സ്വീകരിക്കാൻ സജ്ജവുമാണ്.
പൂരക ഭക്ഷണം നൽകേണ്ട ഘട്ടത്തിൽ, അതുണ്ടായില്ലെങ്കിൽ കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരംഭിക്കുന്ന സമയം, പോഷകാഹാരത്തിൻ്റെ ഗുണനിലവാരം, പൂരക ഭക്ഷണത്തിന്റെ അളവ്, ആവൃത്തി എന്നിവയെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുന്നത് കുട്ടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കും.
ഏഴാമത് രാഷ്ട്രീയ പോഷൺ മാഹ് രാജ്യത്തുടനീളം ശ്രദ്ധേയമായ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 35 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലെ 756 ജില്ലകളിൽ ബോധവത്ക്കരണ പരിപാടികളും പോഷകാഹാര കേന്ദ്രീകൃത പ്രവർത്തനങ്ങളും സജീവമായി നടന്നു.
------------------------------------------------
(Release ID: 2053641)
Visitor Counter : 37