രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യ-യുഎസ്എ സംയുക്ത സൈനികാഭ്യാസം 'യുദ്ധ് അഭ്യാസ് -2024' രാജസ്ഥാനിൽ ആരംഭിച്ചു

Posted On: 09 SEP 2024 2:45PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 09 സെപ്റ്റംബർ 2024

രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലുള്ള ഫോറിൻ ട്രെയിനിംഗ് നോഡിൽ ഇന്ത്യ-യുഎസ്എ സംയുക്ത സൈനികാഭ്യാസമായ 'യുദ്ധ് അഭ്യാസ് -2024' ൻ്റെ 20-ാം പതിപ്പ് ഇന്ന് ആരംഭിച്ചു. 2024 സെപ്‌റ്റംബർ 9 മുതൽ 22 വരെയായിരിക്കും അഭ്യാസം നടക്കുക.

സൈനികരുടെ ശക്തിയുടെയും ഉപകരണങ്ങളുടെയും കാര്യത്തിൽ സംയുക്ത അഭ്യാസത്തിൻ്റെ വ്യാപ്തിയിലും സങ്കീർണ്ണതയിലും ഗണ്യമായ വർദ്ധന ഈ പതിപ്പ് അടയാളപ്പെടുത്തുന്നു. 600 പേർ അടങ്ങുന്ന ഇന്ത്യൻ സൈന്യ സംഘത്തെ പ്രതിനിധീകരിക്കുന്നത് രാജ്പൂത് റെജിമെൻ്റിൻ്റെ ഒരു ബറ്റാലിയനും മറ്റ് സേവനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ആണ്. യുഎസ് സൈന്യത്തിന്റെ അലാസ്ക ആസ്ഥാനമായുള്ള 11-ആം എയർബോൺ ഡിവിഷനിലെ 1-24 ബറ്റാലിയനിലെ സൈനികരാണ് യുഎസ് സംഘത്തെ പ്രതിനിധീകരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെ ഏഴാം അധ്യായം പ്രകാരം ഒരു സബ് കോൺവെൻഷനൽ സാഹചര്യത്തിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഇരുപക്ഷത്തിൻ്റെയും സംയുക്ത സൈനിക ശേഷി വർദ്ധിപ്പിക്കുക എന്നതാണ് സംയുക്ത അഭ്യാസത്തിൻ്റെ ലക്ഷ്യം.

സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തന്ത്രങ്ങൾ, സാങ്കേതികതകൾ, നടപടിക്രമങ്ങൾ എന്നിവയിൽ മികച്ച മാതൃകകൾ പങ്കിടാൻ അഭ്യാസം ഇരുപക്ഷത്തെയും പ്രാപ്തമാക്കും. ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, സൗഹൃദം എന്നിവ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കും. സംയുക്ത അഭ്യാസപ്രകടനം പ്രതിരോധ സഹകരണം വർധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യും.

********************************



(Release ID: 2053129) Visitor Counter : 22