വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ഗതിശക്തിയുടെ കീഴിലുള്ള നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പിൻ്റെ 78-ാമത് യോഗം 18 റോഡ് പദ്ധതികൾ വിലയിരുത്തി

Posted On: 06 SEP 2024 5:05PM by PIB Thiruvananthpuram

ന്യൂഡൽഹി :  സെപ്റ്റംബർ 6 , 2024  

പിഎം ഗതിശക്തി സംരംഭത്തിന് കീഴിലുള്ള നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പിൻ്റെ (എൻപിജി) 78-ാമത് യോഗം ന്യൂഡൽഹിയിൽ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അഡീഷണൽ സെക്രട്ടറി ശ്രീ രാജീവ് സിംഗ് ഠാക്കൂറിൻ്റെ അധ്യക്ഷതയിൽ ചേർന്നു. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം (MoRTH) നിർദ്ദേശിച്ച പതിനെട്ട് നിർണായക റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ വിലയിരുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഉടനീളമുള്ള ഈ പദ്ധതികൾ പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ (എൻഎംപി) വിവരിച്ചിട്ടുള്ള സംയോജിത ആസൂത്രണ തത്വങ്ങളുമായി പൊരുത്തപ്പെടുന്നു.


മധുര-കൊല്ലം ഐസിആർ (രണ്ട് പദ്ധതികൾ): ഈ റോഡ് ഇടനാഴി രണ്ട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ രണ്ട് വ്യത്യസ്ത പദ്ധതികളിലായാണ് ഈ അലൈൻമെന്റ് വികസിപ്പിച്ചിരിക്കുന്നത്,  ഈ 4-വരി ഇടനാഴി 129.92 കിലോമീറ്റർ (തമിഴ്‌നാട്ടിൽ 68.30 കിലോമീറ്ററും കേരളത്തിൽ 61.62 കിലോമീറ്ററും) വ്യാപിച്ചുകിടക്കുന്നു. ഈ രണ്ട് പദ്ധതികളും യാത്രാദൂരം കുറയ്ക്കാനും പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. വ്യവസായങ്ങൾക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾക്കും ഈ പദ്ധതികൾ നേരിട്ട് പ്രയോജനം നൽകുന്നു. ഇടനാഴി, യാത്രാ ദൂരം 10 കിലോമീറ്റർ കുറയ്ക്കുകയും ശരാശരി വേഗതയുടെ ഇരട്ടി വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചരക്ക് ഗതാഗതം ഗണ്യമായി വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യും.

******


(Release ID: 2052578)