പ്രധാനമന്ത്രിയുടെ ഓഫീസ്
കോലാപ്പൂർ രാജകുടുംബത്തിൻ്റെ മഹത്വത്തെക്കുറിച്ച് ശ്രീ ജ്ഞാനേശ്വർ മുലെ എഴുതിയ ലേഖനം ഗംഭീരം: പ്രധാനമന്ത്രി
Posted On:
22 AUG 2024 9:24PM by PIB Thiruvananthpuram
കോലാപ്പൂർ രാജകുടുംബത്തെക്കുറിച്ചും അവിടത്തെ ദാർശനികരായ മഹാരാജാക്കൻമാരുടെയും മഹാറാണി താരാഭായിയുടെയും മഹത്വത്തെക്കുറിച്ചും ശ്രീ ജ്ഞാനേശ്വർ മുലെ വളരെ നല്ല ലേഖനമാണ് എഴുതിയതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ ഉദാത്തമായ അനുകമ്പാ മനോഭാവം വരും തലമുറകൾക്ക് എന്നും പ്രചോദനമാകുമെന്നും ശ്രീ മോദി പറഞ്ഞു.
കോലാപ്പൂർ സ്വദേശിയായ ശ്രീ ജ്ഞാനേശ്വർ മുലെ MEA യുടെ മുൻ സെക്രട്ടറിയാണ്. പോളണ്ടുമായി പശ്ചിമ മഹാരാഷ്ട്രയിലെ കോലാപൂർ നഗരത്തിനുള്ള അവിശ്വസനീയമായ ബന്ധത്തിൻ്റെ കഥയെക്കുറിച്ച് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു ലേഖനം എഴുതുകയുണ്ടായി .
ശ്രീ ജ്ഞാനേശ്വർ മുലെ എഴുതിയ ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പോസ്റ്റ് ചെയ്തത് :
“കോലാപ്പൂർ രാജകുടുംബത്തെക്കുറിച്ചും അവിടത്തെ ദാർശനികരായ മഹാരാജാക്കന്മാരുടെയും മഹാറാണി താരാഭായിയുടെയും മഹത്വത്തെക്കുറിച്ചും ശ്രീ ജ്ഞാനേശ്വർ മുലെ എഴുതിയ ലേഖനം വളരെ മികച്ചതാണ് . അവരുടെ ഉദാത്തമായ കാരുണ്യ മനോഭാവം വരും തലമുറകളെ എന്നും പ്രചോദിപ്പിക്കും".
@നവനിർമിതി"
A very fine piece by Shri Dnyaneshwar Mulay on the greatness of the Kolhapur Royal Family, the visionary Maharajas and Maharani Tarabai. Their outstanding spirit of compassion will always inspire the coming generations. @navnirmiti https://t.co/6qcXgBqwQR
— Narendra Modi (@narendramodi) August 22, 2024
***
NS
(Release ID: 2047895)
Visitor Counter : 37
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada