വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ (2022) പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ഫീച്ചർ ഫിലിം

Posted On: 16 AUG 2024 4:15PM by PIB Thiruvananthpuram



ന്യൂഡൽഹി: 16 ഓഗസ്റ്റ് 2024

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കുള്ള ജൂറി 2022 ലെ വിജയികളെ ഇന്ന് പ്രഖ്യാപിച്ചു.

പ്രഖ്യാപനത്തിന് മുന്നോടിയായി, ഫീച്ചർ ഫിലിം ജൂറി അധ്യക്ഷൻ ശ്രീ രാഹുൽ രവെയ്‌ൽ, നോൺ ഫീച്ചർ ഫിലിം ജൂറി അധ്യക്ഷൻ ശ്രീ നിലാ മാദബ് പാണ്ഡ, സിനിമയെക്കുറിച്ചുള്ള മികച്ച രചനയുടെ ജൂറി അധ്യക്ഷൻ ശ്രീ ഗംഗാധർ മുതലിയാർ അതത് ജൂറി അംഗങ്ങൾക്കൊപ്പം 2022ലെ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളുടെ പട്ടിക  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് ഇന്ന് കൈമാറി. വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ. മുരുകൻ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ജോയിൻ്റ് സെക്രട്ടറി (ഫിലിംസ്) Ms വൃന്ദ ദേശായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Ms വൃന്ദ ദേശായിയുടെ സാന്നിധ്യത്തിൽ ശ്രീ രാഹുൽ രവെയ്‌ൽ, ഡോ. നിലാ മാദബ് പാണ്ഡ, ശ്രീ ഗംഗാധർ മുതലിയാർ എന്നിവർ ചേർന്നാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടത്തിനും (ദ പ്ലേ) മികച്ച നോൺ-ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരം സിദ്ധാന്ത് സരിൻ സംവിധാനം ചെയ്ത അയീനയ്ക്കും (മിറർ) ലഭിച്ചു.

അനിരുദ്ധ ഭട്ടാചാർജിയും പാർഥിവ് ധറും ചേർന്ന് രചിച്ച കിഷോർ കുമാർ: ദി അൾട്ടിമേറ്റ് ബയോഗ്രഫിക്ക് സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു.

മികച്ച  ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കാന്താര നേടി.

കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിന്  ഋഷഭ് ഷെട്ടി  മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്സ്പ്രസ് എന്ന ചിത്രത്തിലെ അഭിനയത്തിന്  മാനസി പരേഖും  മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു 

ഫീച്ചർ ഫിലിം വിഭാഗത്തിൽ നീന ഗുപ്ത മികച്ച സഹനടിക്കുള്ള അവാർഡ് നേടിയപ്പോൾ പവൻ രാജ് മൽഹോത്ര മികച്ച സഹനടനുള്ള അവാർഡ് നേടി.


അവാർഡ് നേടിയവരുടെ പൂർണ്ണമായ ലിസ്റ്റ് കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://pib.gov.in/PressReleasePage.aspx?PRID=2045960

 

********************


(Release ID: 2045988) Visitor Counter : 107