പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഗവണ്മെന്റിന്റെ  100  ദിന അജണ്ടയുടെ ഭാഗമായി 133 അനുബന്ധ ഓഫീസുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും  ഇ-ഓഫീസ് നടപ്പിലാക്കും.

Posted On: 11 JUL 2024 11:01AM by PIB Thiruvananthpuram

 ന്യൂ ഡൽഹി : 11 ജൂലൈ 2024 

2019-2024 കാലയളവിൽ  സെൻട്രൽ സെക്രട്ടേറിയറ്റിൽ  ഇ-ഓഫീസ് സ്വീകരിച്ചത്  വഴി  ഗണ്യമായ വേഗത കൈവരിക്കാനായി . 37 ലക്ഷം ഫയലുകൾ അതായത് 94 ശതമാനം ഫയലുകൾ,ഇ-ഫയലുകളായി കൈകാര്യം ചെയ്യപ്പെടുകയും 95 ശതമാനം രസീതുകൾ, ഇ-രസീതുകളായി നൽകുകയും ചെയ്തു. ഈ സംരംഭം കൂടുതൽ വിപുലമാക്കാനായി ഗവൺമെൻറ് , ഇ-ഓഫീസ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്തു. സെൻട്രൽ സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ് പ്ലാറ്റ്‌ഫോം വിജയകരമായി നടപ്പിലാക്കിയതിൻ്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ഭരണപരിഷ്കാര-പൊതു പരാതി പരിഹാര വകുപ്പ്  ( DARPG),100-ദിന അജണ്ടയുടെ ഭാഗമായി കേന്ദ്ര ഗവൺമെൻ്റിൻ്റെ എല്ലാ അനുബന്ധ ഓഫീസുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഓഫീസ് നടപ്പിലാക്കാൻ ഗവണ്മെന്റ്  തീരുമാനിച്ചു.  

മന്ത്രാലയങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ഇ-ഓഫീസ് നടപ്പിലാക്കുന്നതിനായി  133 അനുബന്ധ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും കണ്ടെത്തിട്ടുണ്ട് .   ഇവിടങ്ങളിൽ  ഇ-ഓഫീസ് സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2024 ജൂൺ 24-ന് DARPG  പുറപ്പെടുവിച്ചു.

DARPG സെക്രട്ടറി ശ്രീ വി. ശ്രീനിവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ  മന്ത്രാലയങ്ങളുടെ  യോഗത്തിൽ  ഇതിനായി വേണ്ട കർമ്മ പദ്ധതിയും സാങ്കേതിക രീതികളും ചർച്ച ചെയ്തു. കൂടാതെ എല്ലാ മന്ത്രാലയങ്ങളിലെയും / വകുപ്പുകളിലെയും ഉദ്യോഗസ്ഥരും 133 അനുബന്ധ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.  

എൻഐസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീമതി രചന ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള എൻഐസി സംഘം, ഇ-ഓഫീസ് നടപ്പിലാക്കുന്നതിനുള്ള സാങ്കേതികനടപടിക്രമങ്ങൾ   അവതരിപ്പിച്ചു. എല്ലാ മന്ത്രാലയങ്ങളും / വകുപ്പുകളും അവരുടെ അനുബന്ധ  ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിച്ചു പ്രവർത്തിക്കാനും അവിടങ്ങളിൽ   നോഡൽ ഓഫീസർമാരെ നിയമിക്കാനും ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനും  തീരുമാനിച്ചു .

ഗവണ്മെന്റിന്റെ   100 ദിന   അജണ്ടയുടെ ഭാഗമായി  ഇ-ഓഫീസ്  സംരംഭം സമയബന്ധിതമായി പ്രവർത്തന ക്ഷമമാക്കുന്നതിന്  ഉപയോക്താക്കളുടെ / ലൈസൻസുകളുടെ എണ്ണം സംബന്ധിച്ച അപേക്ഷകൾ എൻഐസിക്ക് സമർപ്പിക്കാനും തീരുമാനിച്ചു.



SKY/GG

 


(Release ID: 2032438) Visitor Counter : 19