പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യ-ഓസ്ട്രിയ ഔദ്യോഗികസന്ദർശനത്തിനായി പുറപ്പെടുംമുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
प्रविष्टि तिथि:
08 JUL 2024 9:54AM by PIB Thiruvananthpuram
“22-ാമതു വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലേക്കുള്ള എന്റെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്; ഒപ്പം ഓസ്ട്രിയയിലേക്കുള്ള എന്റെ ആദ്യ സന്ദർശനവും വരുന്ന മൂന്നുദിവസങ്ങളിലായി നടക്കും.
ഊർജം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാനപങ്കാളിത്തം കഴിഞ്ഞ പത്തുവർഷമായി പുരോഗമിച്ചിട്ടുണ്ട്.
എന്റെ സുഹൃത്ത് പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാവശങ്ങളും അവലോകനം ചെയ്യാനും വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കിടാനും ഞാൻ ആഗ്രഹിക്കുന്നു. സമാധാനപരവും സുസ്ഥിരവുമായ മേഖലയ്ക്കു പിന്തുണയേകുന്ന പങ്കുവഹിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. റഷ്യയിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തെ കാണാനുള്ള അവസരവും ഈ സന്ദർശനം എനിക്കു നൽകും.
ഓസ്ട്രിയയിൽ, പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനെയും ചാൻസലർ കാൾ നെഹെമെറെയും കാണാൻ എനിക്ക് അവസരം ലഭിക്കും. ഓസ്ട്രിയ ഞങ്ങളുടെ ഉറച്ചതും വിശ്വസനീയവുമായ പങ്കാളിയാണ്. ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും ആശയങ്ങൾ ഞങ്ങൾ പങ്കിടുന്നു.
നാൽപ്പതുവർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, സുസ്ഥിരവികസനം തുടങ്ങിയ നവീനവും ഉയർന്നുവരുന്നതുമായ മേഖലകളിൽ ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള എന്റെ ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഓസ്ട്രിയൻ ചാൻസലറുമായി ചേർന്ന്, പരസ്പര പ്രയോജനകരമായ വ്യാപാര-നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരുമായി കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രൊഫഷണലിസത്തിനും മികച്ച പെരുമാറ്റത്തിനും പേരുകേട്ട ഓസ്ട്രിയയിലെ ഇന്ത്യൻ സമൂഹവുമായും ഞാൻ സംവദിക്കും.”
--NK--
(रिलीज़ आईडी: 2031483)
आगंतुक पटल : 111
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada