യുവജനകാര്യ, കായിക മന്ത്രാലയം

രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും പാരീസ് ഒളിമ്പിക്സിന് മുന്നോടിയായി രണ്ട് എടിപി ഇനങ്ങളിൽ മത്സരിക്കും

2024  പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായുള്ള ഇന്ത്യൻ അത്‌ലറ്റുകളുടെ തയ്യാറെടുപ്പിന് എംഓസിയുടെ പിന്തുണ

Posted On: 04 JUL 2024 3:01PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 04  ജൂലൈ 2024  

2024 ലെ പാരീസ് ഒളിമ്പിക്സിന് മുന്നോടിയായുള്ള രണ്ട് എടിപി ടൂർ മത്സരങ്ങളിൽ പങ്കെടുക്കാൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയ്ക്കും പുരുഷ ഡബിൾസിൽ ബോപ്പണ്ണയുടെ പങ്കാളിയായ ശ്രീറാം ബാലാജിക്കും സഹായം നൽകണമെന്ന രോഹൻ ബൊപ്പണ്ണയുടെ അഭ്യർത്ഥന യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ മിഷൻ ഒളിമ്പിക് സെൽ (MOC) അംഗീകരിച്ചു.

രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും അവരുടെ  പരിശീലകനും ഫിസിയോതെറാപ്പിസ്റ്റിനുമൊപ്പം  പാരീസിലേക്ക് പോകുന്നതിന് മുമ്പ് ഹാംബർഗിലും ഉമാഗിലും നടക്കുന്ന എടിപി 500 ഇനങ്ങളിൽ മത്സരിക്കും.

വോൾമറേഞ്ചിലെ ഒളിമ്പിക് പരിശീലന ക്യാമ്പിലും ഷാറ്ററൂവിലെ പാരീസ് ഒളിമ്പിക് ഗെയിംസിലും വ്യക്തിഗത പരിശീലകരുമായി ബന്ധപ്പെട്ട   ചെലവുകൾക്കായുള്ള   ഷൂട്ടർമാരായ റിഥം സാങ്‌വാൻ, സരബ്ജോത് സിംഗ്, വിജയ് വീർ , അനീഷ് ഭൻവാല എന്നിവരുടെ അഭ്യർത്ഥനകളും MOC അംഗീകരിച്ചു. കളിക്കാരുടെ വിമാനയാത്ര ഉൾപ്പെടെയുള്ള യാത്രാ ചെലവുകൾ, താമസം, വിസ ചെലവുകൾ, എന്നിവയ്ക്ക് ടാർഗെറ്റ് ഒളിമ്പിക് പോഡിയം പദ്ധതി (TOPS)യിലൂടെ സഹായം ലഭ്യമാക്കും.

 ഇറ്റലിക്കാരായ പേഴ്‌സണൽ കോച്ചുമാരുടെ പരിശീലനം ലഭ്യമാക്കണമെന്ന സ്‌കീറ്റ്  ഷൂട്ടർമാരായ മഹേശ്വരി ചൗഹാന്റെയും അനന്ത്‌ജീത് സിംഗ് നരുക്കയുടെയും അഭ്യർത്ഥനകളും MOC അംഗീകരിച്ചു. ഇറ്റലിയിലെ അരേസോയിലെ റിക്കാർഡോ ഫിലിപെല്ലി, ഇറ്റലിയിലെ തന്നെ  കപുവയിലുള്ള ടിറോ എ വോലോ ഫാൽക്കോയിലെ എന്നിയോ ഫാൽക്കോ എന്നിവരോടൊപ്പം പരിശീലനം നേടാനുള്ള അഭ്യർത്ഥന ആണ് അംഗീകരിച്ചത് .

 ഒളിമ്പിക് ഗെയിംസിന് മുന്നോടിയായി സ്റ്റീപ്പിൾ ചേസർമാരായ അവിനാഷ് സാബ്ലെ , പാരുൾ ചൗധരി, പരിശീലകൻ സ്കോട്ട് സൈമൺസ് എന്നിവർക്ക് സ്വിറ്റ്സർലൻഡിലെ സെൻ്റ് മോറിറ്റ്സിൽ 24 ദിവസത്തെ പരിശീലനസഹായം നൽകാനും MOC യോഗത്തിൽ തീരുമാനിച്ചു.

വനിതാ 4x400 മീറ്റർ റിലേ ടീമിന് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായവും ടേബിൾ ടെന്നീസ് താരം ഹർമീത് ദേശായിക്ക് ജർമ്മനിയിലെ ബിബെറാഹിൽ പരിശീലന പിന്തുണയ്ക്കും മറ്റുപയോഗ സാധനങ്ങൾ വാങ്ങുന്നതിനും, സഹായികളായ സ്റ്റാഫിനുള്ള ഫീസും ഉൾപ്പെടെയുള്ള സഹായങ്ങളും അനുവദിച്ചു.

കൂടാതെ,400 മീറ്റർ സ്‌പ്രിൻ്റർ കിരൺ പഹൽ, ഹൈജമ്പ് താരം സർവേഷ് അനിൽ കുഷാരെ, ഷോട്ട് പുട് താരം ആഭ ഖതുവ എന്നിവരെയും പാരീസ് ഒളിമ്പിക്‌സിൽ TOPS പദ്ധതി സഹായമുള്ള പ്രധാന ഗ്രൂപ്പിൽ MOC ഉൾപ്പെടുത്തിയിട്ടുണ്ട്.

 
 
SKY


(Release ID: 2030754) Visitor Counter : 15