നിയമ, നീതി മന്ത്രാലയം

കേന്ദ്രമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ 39 സിബിഐ ഉദ്യോഗസ്ഥർക്ക് പോലീസ് മെഡലുകൾ സമ്മാനിച്ചു

Posted On: 04 JUL 2024 3:29PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 04  ജൂലൈ 2024  

കേന്ദ്ര നിയമ-നീതി സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ 39 സിബിഐ ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും (പിപിഎം) സ്തുത്യർഹ സേവനത്തിനുള്ള ഇന്ത്യൻ പോലീസ് മെഡലും (ഐപിഎം) സമ്മാനിച്ചു.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇന്ന് ഗാസിയാബാദിലെ (ഉത്തർപ്രദേശ്) സിബിഐ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മെഡലുകൾ സമ്മാനിച്ചത് .

മെഡൽ ജേതാക്കളെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിച്ച ശ്രീ മേഘ്‌വാൾ, രാഷ്ട്രത്തിന് വേണ്ടി അവർ ചെയ്ത സേവനത്തിന് അംഗീകാരം നല്കാൻ കഴിഞ്ഞത്  നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. എല്ലാ സർവീസ് ഉദ്യോഗസ്ഥർക്കും അവരുടെ ജോലിയിൽ മികവ് പുലർത്താനുള്ള പ്രചോദനത്തിൻ്റെ ഉറവിടമായും ഇത് പ്രവർത്തിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. കർമ്മ മേഖലയിൽ സി .ബി.ഐ.യുടെ മികവിനെ  അഭിനന്ദിച്ച അദ്ദേഹം, സി.ബി.ഐ.യുടെ പ്രാധാന്യം സമൂഹത്തിൽ അംഗീകരിക്കപ്പെടുക മാത്രമല്ല, അതിൻ്റെ അന്വേഷണവും മികച്ചതാണെന്ന് നിരീക്ഷിച്ചു. സിബിഐ അന്വേഷിക്കുന്ന കേസുകളിലെ ഉയർന്ന ശിക്ഷാ നിരക്കിൽ അത് പ്രതിഫലിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

2024 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പരാമർശിക്കവെ , ഈ നിയമങ്ങൾ പൗരന്മാർക്ക് വലിയ രീതിയിൽ ജീവിതം  എളുപ്പമാക്കുമെന്ന് ശ്രീ മേഘ്‌വാൾ  പറഞ്ഞു. ഈ നിയമങ്ങൾ നീതി നിർവഹണം  വേഗത്തിലാക്കുകയും ഭാഗഭാക്കാവുന്ന എല്ലാവരും  വ്യവഹാര സമയത്തിനായി  ചെലവഴിക്കുന്ന  നിർണായക സമയം ലാഭിക്കുകയും ചെയ്യും എന്നും പറഞ്ഞു. .

സിബിഐ ഡയറക്ടർ ശ്രീ പ്രവീൺ സൂദ്, നിയമ-നീതി മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് മണി എന്നിവരും നിയമ-നീതി മന്ത്രാലയത്തിലെയും സിബിഐയിലെയും മറ്റ് വകുപ്പുകളിലെയും/ പ്രാദേശിക ഭരണകൂടത്തിലെയും  മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

 

വിശദമായ ലിസ്റ്റിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക :https://pib.gov.in/PressReleseDetail.aspx?PRID=2030690

 
SKY


(Release ID: 2030713) Visitor Counter : 16