ഷിപ്പിങ് മന്ത്രാലയം

ഇന്ത്യയിലെ 9 പ്രധാന തുറമുഖങ്ങൾ ആഗോള ടോപ്പ് 100ൽ ഇടംനേടി; 63-ാം സ്ഥാനത്ത് കൊച്ചി

ന്യൂ ഡൽഹി: 19 ജൂൺ 2024

Posted On: 19 JUN 2024 7:06PM by PIB Thiruvananthpuram

കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിൻ്റെ (CPPI), 2023-ലെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യയിലെ 9 തുറമുഖങ്ങൾ ആഗോള ടോപ്പ് 100-ൽ ഇടം നേടി. ലോക ബാങ്കും എസ് ആൻ്റ് പി ഗ്ലോബൽ മാർക്കറ്റിംഗ് ഇൻ്റലിജൻസും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തുറമുഖങ്ങളുടെ നവീകരണത്തിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത സാഗർമാല പദ്ധതി കാരണമാണ് ഇത്തരമൊരു അംഗീകാരം ലഭിച്ചതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.

ഓരോ ക്രെയിൻ മണിക്കൂറിൽ 27.5 നീക്കങ്ങൾ, 21.4 മണിക്കൂർ ടേൺറൗണ്ട് സമയം (ടിആർടി), കുറഞ്ഞ ബർത്ത് നിഷ്‌ക്രിയ സമയം എന്നിവയിലൂടെ വിശാഖപട്ടണം തുറമുഖം ശക്തമായ പ്രകടനം കാഴ്ചവച്ചു. ഈ മാനദണ്ഡങ്ങൾ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിലെ തുറമുഖത്തിൻ്റെ കാര്യക്ഷമത ഉയർത്തിക്കാട്ടുകയും ഉപഭോക്തൃ മുൻഗണനകളെ ഗണ്യമായി സ്വാധീനിക്കുകയും ചെയ്യുന്നു. പിപാവാവ് (41), കാമരാജർ (47), കൊച്ചിൻ (63), ഹാസിറ (68), കൃഷ്ണപട്ടണം (71), ചെന്നൈ (80), ജവഹർലാൽ നെഹ്‌റു (96) എന്നിവയാണ് ആദ്യ 100 റാങ്കുകളിൽ ഇടം നേടിയ മറ്റ് ഏഴ് ഇന്ത്യൻ തുറമുഖങ്ങൾ.

********************************



(Release ID: 2026877) Visitor Counter : 18