പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ശ്രീ ഹർദീപ് സിങ് പുരി പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായി ചുമതലയേറ്റു

2025 ഓടെ 20% എഥനോൾ മിശ്രണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു

Posted On: 11 JUN 2024 6:37PM by PIB Thiruvananthpuram

ശ്രീ ഹർദീപ് സിങ് പുരി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു.

നമ്മുടെ അയൽ രാജ്യങ്ങളും വികസിത രാജ്യങ്ങളും പോലും ഊർജ റേഷനിങ്, പമ്പ് ഡ്രൈ ഔട്ട്, കുതിച്ചുയരുന്ന ഇന്ധന വില എന്നിവയുമായി പൊരുതുമ്പോൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഊർജലഭ്യത, താങ്ങാനാകുന്ന വില, സുസ്ഥിരത എന്നി​വയെ വിജയകരമായി കൈകാ​ര്യം ചെയ്തുവെന്നു പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായി ചുമതലയേറ്റ ശേഷം ശ്രീ ഹർദീപ് സിങ് പുരി പറഞ്ഞു. രണ്ടര വർഷത്തിനിടെ ഇന്ധനവില കുറഞ്ഞ ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ.

 

“2014-ൽ നമ്മുടെ എൽപിജി കണക്ഷനുകൾ 14 കോടി മാത്രമായിരുന്നു. 55% ജനങ്ങൾക്ക് മാത്രമാണ് എൽപിജി സിലിൻഡറുകൾ ലഭ്യമായിരുന്നത്. ഇപ്പോൾ അത് 32 കോടിയിലെത്തി. നമ്മുടെ  ഉജ്വല പദ്ധതി വളരെ വിജയകരമായതിനാൽ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ഇപ്പോൾ എൽപിജി ലഭ്യമാണ്” - മന്ത്രി പറഞ്ഞു.

പര്യവേക്ഷണത്തെയും ഉൽപ്പാദനത്തെയും കുറിച്ച് സംസാരിച്ച ശ്രീ പുരി, 98/2 കിണറിൽ നിന്നുള്ള എണ്ണ ഉൽപ്പാദനം പ്രതിദിനം 45,000 ബാരലായി ഉയരുമെന്നും വാതക ഉൽപ്പാദനം ഉടൻ ആരംഭിക്കുമെന്നും പറഞ്ഞു. “പടിഞ്ഞാറൻ തീരമേഖലയെ സംബന്ധിച്ചിടത്തോളം, ഒരു അന്താരാഷ്‌ട്ര സാങ്കേതിക പങ്കാളിയെ ലഭിക്കുന്നതിന് ഒഎൻജിസി ഇതിനകം ടെൻഡർ വിളിച്ചിട്ടുണ്ട്. 75 ബില്യൺ യുഎസ് ഡോളറിനു മുകളിൽ വാർഷിക വരുമാനമുള്ള എല്ലാ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനികളെയും ഈ ടെൻഡറിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു.

2025-ഓടെ 20% എഥനോൾ മിശ്രണം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത മന്ത്രി ആവർത്തിച്ചു. “മെയ് മാസത്തിലാണ് എഥനോൾ മിശ്രണത്തിന്റെ 15% മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്.” - അദ്ദേഹം കൂട്ടിച്ചേർത്തു, “നിങ്ങൾക്കറിയാവുന്നതുപോലെ, 2030-ഓടെ 20 ശതമാനം മിശ്രണമാണ് പ്രധാനമന്ത്രി ആദ്യം ലക്ഷ്യംവച്ചത്. ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിലും പുരോഗതിയിലുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലും, 20% മിശ്രണം എന്ന ലക്ഷ്യം 2025 ഓടെ പൂർത്തിയാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.”

ശുദ്ധീകരണ പ്രക്രിയയിൽ ഹരിത ഹൈഡ്രജൻ സംയോജിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ അർപ്പണബോധം എടുത്തുകാട്ടി, പാനിപ്പത്ത് (10 കെടിഎ), മഥുര (5 കെടിഎ), പാരാദീപ് (10 കെടിഎ) എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണശാലകളിൽ ഹരിത ഹൈഡ്രജൻ നിലയങ്ങൾ ഉടൻ സ്ഥാപിക്കുമെന്ന് ശ്രീ പുരി പറഞ്ഞു. “തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ 2024 മെയ് 27ന് ആദ്യ ഹരിത ഹൈഡ്രജൻ നിലയം (10 മെഗാവാട്ട്) കമ്മീഷൻ ചെയ്തു. ഞങ്ങളുടെ പല ഓയിൽ പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നൽകുന്ന പ്രക്രിയയിലാണ്. കൊച്ചി വിമാനത്താവളത്തിൽ നിന്നു ബസ് സർവീസ് നടത്തുന്നതിന് കൊച്ചിയിൽ ഹരിത ഹൈഡ്രജൻ സ്റ്റേഷൻ കമ്മീഷൻ ചെയ്തിട്ടുണ്ട്.

എണ്ണ ശുദ്ധീകരണമേഖലയിലെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് സംസാരിച്ച ശ്രീ പുരി, ഗ്രീൻഫീൽഡ് എണ്ണശുദ്ധീകരണശാലകൾ സ്ഥാപിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണ് ബിപിസിഎൽ എന്നും, പെട്രോകെമിക്കലുകൾക്കായി ഈഥെയ്ൻ ക്രാക്കർ യൂണിറ്റ് സ്ഥാപിക്കാൻ ഗെയിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ബിപിസിഎല്ലിന്റെ ബീനാ എണ്ണശുദ്ധീകരണശാലയും ചെന്നൈയിൽ ഐഒസിഎലിന്റെ കാവേരി ബേസിൻ എണ്ണശുദ്ധീകരണശാലയും വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

****

SK



(Release ID: 2024575) Visitor Counter : 29