ധനകാര്യ മന്ത്രാലയം

തുടർച്ചയായി രണ്ടാം തവണയും ധനകാര്യ സഹമന്ത്രിയായി ശ്രീ പങ്കജ് ചൗധരി ചുമതലയേറ്റു.

Posted On: 11 JUN 2024 7:14PM by PIB Thiruvananthpuram

തുടർച്ചയായി രണ്ടാം തവണയും ധനകാര്യ സഹമന്ത്രിയായി ശ്രീ പങ്കജ് ചൗധരി ഇന്ന് ന്യൂഡൽഹിയിൽ ചുമതലയേറ്റു. ചുമതലയേറ്റശേഷം, ധനകാര്യ സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ, കൂടാതെ ധനമന്ത്രാലയത്തിലെ മറ്റ് സെക്രട്ടറിമാർ,കേന്ദ്ര ഗവൺമെൻ്റിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരുമായി ശ്രീ ചൗധരി ഹ്രസ്വ ചർച്ച നടത്തി .

കഴിഞ്ഞ കുറേ വർഷങ്ങളായി, ശ്രീ ചൗധരി,പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്മിറ്റി  ഉൾപ്പെടെ പല പാർലമെൻ്ററി കമ്മിറ്റികളിലും അംഗമാണ്. പാർലമെൻ്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി (MPLADS) കമ്മിറ്റി; ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി & വനങ്ങൾ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി; ഗ്രാമവികസന, പഞ്ചായത്തീരാജ്, കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻ്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി; രസവളങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റി; റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവയിലും അദ്ദേഹം അംഗമായി പ്രവർത്തിച്ചിട്ടുണ്ട് .

 
SKY
 


(Release ID: 2024549) Visitor Counter : 27