ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

ശ്രീ രവ്‌നീത് സിംഗ് ബിട്ടു കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായി ചുമതലയേറ്റു.

Posted On: 11 JUN 2024 6:45PM by PIB Thiruvananthpuram

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായി ശ്രീ രവ്നീത് സിംഗ് ബിട്ടു ഇന്ന് ന്യൂഡൽഹിയിലെ പഞ്ച്ശീൽ ഭവനിൽ ചുമതലയേറ്റു. സെക്രട്ടറി ശ്രീമതി അനിതാ പ്രവീൺ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ സ്വാഗതം ചെയ്തു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാനുമായി,ശ്രീ രവ്‌നീത് സിംഗ് ബിട്ടു കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയയുടെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭാവി നടപടികളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.തന്നിൽ വിശ്വാസമർപ്പിക്കുകയും ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്തതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 
SKY


(Release ID: 2024546) Visitor Counter : 24