സഹകരണ മന്ത്രാലയം
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ കേന്ദ്ര സഹകരണമന്ത്രിയായി ചുമതലയേറ്റു
‘സഹകാർ സേ സമൃദ്ധി’ എന്ന തത്വം പിന്തുടർന്ന് കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ-ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകാൻ സഹകരണ മന്ത്രാലയം പ്രവർത്തിക്കും.
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട കോടിക്കണക്കിനുപേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്
Posted On:
11 JUN 2024 7:01PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്നു ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജഭവനിൽ സഹകരണമന്ത്രിയായി ചുമതലയേറ്റു.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ‘സഹകാർ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാടനുസരിച്ച് കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കരുത്തു പകരുന്നതിനു സഹകരണ മന്ത്രാലയം തുടർന്നും പ്രവർത്തിക്കും. സഹകരണം എന്ന ആശയം ശാക്തീകരിക്കുന്നതിനൊപ്പം ഈ മേഖലയുമായി ബന്ധപ്പെട്ട കോടിക്കണക്കിനുപേരുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ നൽകി, അവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ‘മോദി 3.0’യിൽ വീണ്ടും സഹകരണ മന്ത്രിയുടെ ചുമതല ഏറ്റെടുക്കാനുള്ള ഭാഗ്യം ഇന്ന് എനിക്കു ലഭിച്ചു.” - ചുമതലയേറ്റശേഷം ശ്രീ അമിത് ഷാ എക്സിൽ പോസ്റ്റ് ചെയ്തു.
सहकारिता मंत्रालय प्रधानमंत्री श्री @narendramodi जी के 'सहकार से समृद्धि' के विजन के अनुसार किसानों को सशक्त बनाकर ग्रामीण अर्थव्यवस्था के साथ देश की अर्थव्यवस्था को मजबूती देने की दिशा में निरन्तर कार्य करता रहेगा।
हमारी सरकार सहकारिता के विचार को शक्ति देते हुए इस क्षेत्र से… pic.twitter.com/B5aDGwjdGG
— Amit Shah (@AmitShah) June 11, 2024
***
NK
(Release ID: 2024383)
Visitor Counter : 68