രാസവസ്തു, രാസവളം മന്ത്രാലയം

കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ശ്രീമതി അനുപ്രിയ പട്ടേൽ ചുമതലയേറ്റു

Posted On: 11 JUN 2024 3:44PM by PIB Thiruvananthpuram


രാസവസ്തു, രാസവളം മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ശ്രീമതി അനുപ്രിയ പട്ടേൽ ഇന്ന് 2024 ജൂൺ 11 ന് ശാസ്ത്രിഭവനിൽ ചുമതലയേറ്റു.

 

ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവെ, രാജ്യത്തെ സേവിക്കാൻ തനിക്ക് ഈ അവസരം നൽകിയതിന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീമതി അനുപ്രിയ പട്ടേൽ നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലും കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയുടെ മാർഗ്ഗനിർദേശത്തിലും, 2047-ഓടെ വികസിത ഭാരതം എന്ന ശ്രീ നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ രാസവസ്തു-രാസവളം മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഈ ദിശയിൽ 100 ദിവസത്തെ കർമ്മപദ്ധതി ഉൾപ്പെടെയുള്ള വിവിധ മുൻകൈകൾക്ക് തുടക്കം കുറിക്കുന്നതിനുള്ള പുരോഗതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഉടൻ അവലോകനം ചെയ്യുമെന്നും, അതോടൊപ്പം ഈ ലക്ഷ്യത്തിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധ പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി കൂ‌ട്ടിച്ചേർത്തു.

 

വാണിജ്യ-വ്യവസായ സഹമന്ത്രി (2021 മുതൽ ഈ അടുത്തിടെ വരെ) ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി (2016-2019) എന്നീ വകുപ്പുകൾ ശ്രീമതി അനുപ്രിയ പട്ടേൽ നേരത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. അതിന് പുറമെ പെട്രോളിയം, പ്രകൃതി വാതകം, സ്ത്രീ ശാക്തീകരണം, ഒ.ബി.സി ക്ഷേമം, റോഡ് ഗതാഗതവും ഹൈവേകളും ഷിപ്പിംഗും, റെയിൽവേ കൺവെൻഷനുകൾ, ഊർജം തുടങ്ങി വിവിധ പാർലമെന്ററി കമ്മിറ്റികളുടെ ഭാഗവുമായിട്ടുണ്ട്.

*** 

SK



(Release ID: 2024296) Visitor Counter : 23