വിനോദസഞ്ചാര മന്ത്രാലയം
ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, ടൂറിസം മന്ത്രാലയത്തിൻ്റെ ചുമതലയേറ്റു.
प्रविष्टि तिथि:
11 JUN 2024 2:49PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ജൂൺ 2024
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ഇന്ന് ചുമതലയേറ്റു. ടൂറിസം മന്ത്രാലയം സെക്രട്ടറി ശ്രീമതി വി വിദ്യാവതി, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വാഗതം ചെയ്തു. മന്ത്രാലയത്തിൻ്റെ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ശ്രീ ഷെഖാവത്തിനെ അറിയിച്ചു. ഭാരതത്തെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനും ലോകത്തെ നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനുമുള്ള ഉത്തരവാദിത്തം തനിക്ക് ലഭിച്ചതിൽ ശ്രീ ഷെഖാവത് നന്ദി രേഖപ്പെടുത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൻ്റെ വിവിധ സന്ദർശനങ്ങളിലൂടെ നമ്മുടെ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി എടുത്തുപറഞ്ഞതുപോലെ, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നമ്മുടെ വിവിധ പ്രകൃതി, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടി, അത് മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും," മന്ത്രി കൂട്ടിച്ചേർത്തു.
(रिलीज़ आईडी: 2024191)
आगंतुक पटल : 91