ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ  സഹമന്ത്രിയായി  ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ ചുമതലയേറ്റു.

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രിയായി ശ്രീ ബി.എൽ. വർമ്മ ചുമതലയേറ്റു.

Posted On: 11 JUN 2024 3:25PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

 ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ  സഹമന്ത്രിയായി ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ, ഇന്ന് ഡൽഹിയിൽ ഔദ്യോഗികമായി ചുമതലയേറ്റു.  മുൻ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ, ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു .  കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി , സഹമന്ത്രി ശ്രീ ബി.എൽ.  വർമ്മ എന്നിവർ സന്നിഹിതരായിരുന്നു .

 ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രിയായി ശ്രീ ബി.എൽ. വർമയും  ഇന്ന് ചുമതലയേറ്റു.  ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയയുടെ സാന്നിധ്യത്തിൽ ശ്രീ ഗോയലും ശ്രീ ജോഷിയും  ചടങ്ങിൽ  ശ്രീ വർമ്മയെ സ്വാഗതം ചെയ്തു .

ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര,  ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി നിധി ഖാരെ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 
SKY


(Release ID: 2024186) Visitor Counter : 42