ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റേയും പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റേയും ചുമതലയേറ്റു


സഹമന്ത്രിമാരായ ശ്രീ ജോർജ് കുര്യൻ, പ്രൊഫ. എസ് പി സിംഗ് ബാഗേൽ എന്നിവരും ചുമതലയേറ്റു

प्रविष्टि तिथि: 11 JUN 2024 3:10PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ഇന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെയും പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെയും ചുമതലയേറ്റു. നരേന്ദ്ര മോദി സർക്കാരിന്റെ കാഴ്ചപ്പാടുകളും നയങ്ങളും നടപ്പാക്കുന്നതിൽ തുടർച്ചയുണ്ടാകുമെന്ന് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ഈ വീക്ഷണം നടപ്പിലാക്കുമ്പോൾ ഉടലെടുക്കുന്ന തടസങ്ങൾ നീക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്നും ശ്രീ സിംഗ് പറഞ്ഞു.

 


പഞ്ചായത്തിരാജ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ് പി സിംഗ് ബാഗേലും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യനും നിർദ്ദിഷ്ട വകുപ്പുകളുടെ ചുമതലയേറ്റു. മന്ത്രിമാരെ വകുപ്പ് സെക്രട്ടറിമാരും മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്വാഗതം ചെയ്തു.

 

*** 

SK


(रिलीज़ आईडी: 2024109) आगंतुक पटल : 91
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Gujarati , Tamil , Telugu , Kannada