ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ശ്രീമതി അനുപ്രിയ പട്ടേൽ ചുമതലയേറ്റു

Posted On: 11 JUN 2024 2:56PM by PIB Thiruvananthpuram

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ശ്രീമതി അനുപ്രിയ പട്ടേൽ ഇന്ന് ചുമതലയേറ്റു.

 

മിർസാപൂർ നിയോജക മണ്ഡലത്തിൽ നിന്ന് 2014, 2019 വർഷങ്ങളിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി അനുപ്രിയ പട്ടേൽ, 2024ൽ വീണ്ടും അതേ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2016 ജൂലൈ മുതൽ 2019 മെയ് വരെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന അവർ 2021 ജൂലൈ മുതൽ 2024 ജൂൺ വരെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കേന്ദ്ര സഹമന്ത്രിയുമായിരുന്നു.

ഉത്തർപ്രദേശ് നിയമസഭാംഗം മുതൽ അടുത്തിടെ വഹിച്ച വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ വരെ വിവിധ പദവികളിൽ ശ്രീമതി പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, ശ്രീമതി റോളി സിംഗ്, അഡീഷണൽ സെക്രട്ടറി (ആരോഗ്യം) എന്നിവരുൾപ്പെടെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.

*** 

SK



(Release ID: 2024107) Visitor Counter : 33