രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യയിലുടനീളം 1,128 ശാഖകകൾ സ്പർശ് സേവന കേന്ദ്രങ്ങളാക്കാൻ നാല് ബാങ്കുകളുമായി പ്രതിരോധ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു
Posted On:
05 JUN 2024 4:40PM by PIB Thiruvananthpuram
ന്യൂഡൽഹി : ജൂൺ 05, 2024
പ്രതിരോധ മന്ത്രാലയത്തിലെ ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻ്റ് (ഡിഎഡി), ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ന്യൂഡൽഹിയിലെ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളം 1,128 ശാഖകകൾ സ്പർശ് [സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ (രക്ഷ)] സേവന കേന്ദ്രങ്ങളാക്കാനാണു നാല് ബാങ്കുകളുമായി പ്രതിരോധ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചത്. ധാരണാപത്രങ്ങൾ പെൻഷൻകാർക്ക് അവസാന മൈൽ കണക്റ്റിവിറ്റി നൽകും, പ്രത്യേകിച്ച് സ്പർശിൽ ലോഗിൻ ചെയ്യാനുള്ള സാങ്കേതിക സൗകര്യമില്ലാത്ത വിദൂര പ്രദേശങ്ങളിൽ.
ഈ സേവന കേന്ദ്രങ്ങൾ പെൻഷൻകാർക്ക് സ്പർശിലേക്കുള്ള ഒരു മാധ്യമമായി മാറും. പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്നതിനും, പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും, ഡിജിറ്റൽ വാർഷിക തിരിച്ചറിയലിനും, പ്രതിമാസ പെൻഷൻ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും, ഡാറ്റ പരിശോധനയ്ക്കും ഫലപ്രദമായ ഒരു മാധ്യമം സ്പർശ് പ്രദാനം ചെയ്യും. ഈ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമായി നൽകും. നാമമാത്രമായ സേവന നിരക്കുകൾ ഡിഎഡി വഹിക്കും.
ഈ ധാരണാപത്രങ്ങൾ വഴി സ്പർശ് സേവനങ്ങൾ രാജ്യത്തുടനീളമുള്ള 15 ബാങ്കുകളുടെ 26,000 ത്തിൽ അധികം ശാഖകളിൽ ലഭ്യമാകും. ഡിഎഡി-യുടെ 199 സമർപ്പിത സേവന കേന്ദ്രങ്ങൾക്കും രാജ്യത്തുടനീളമുള്ള 3.75 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങൾക്കും പുറമേയാണിത്.
പ്രതിരോധ മന്ത്രാലയത്തിൻ്റെ പെൻഷൻകാർക്ക് സമഗ്രമായ പരിഹാരം നൽകാൻ ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ് സ്പർശ്. കാര്യക്ഷമത, പ്രതികരണശേഷി, സുതാര്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രതിരോധ പെൻഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാനപരമായ മാറ്റമാണിത്.
************
(Release ID: 2022878)
Visitor Counter : 69