കൃഷി മന്ത്രാലയം

2023-2024 ലെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 3288.52 ലക്ഷം മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ 5 വർഷത്തെ ശരാശരി ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ നിന്ന് 211.00 LMT കൂടുതൽ.

Posted On: 04 JUN 2024 4:05PM by PIB Thiruvananthpuram

ന്യൂഡൽഹി : ജൂൺ 04 , 2024

കൃഷി, കർഷക ക്ഷേമ മന്ത്രാലയം, പ്രധാന കാർഷിക വിളകളുടെ 2023-24 വർഷത്തെ മൂന്നാം മുൻ‌കൂർ കണക്കുകൾ (അഡ്വാൻസ് എസ്റ്റിമേറ്റ്) പുറത്തിറക്കി. കഴിഞ്ഞ കാർഷിക വർഷം മുതൽ, വേനൽക്കാല വിളകളെ റാബി സീസണിൽ നിന്ന് വേർതിരിച്ച് മൂന്നാം അഡ്വാൻസ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, വിസ്തീർണ്ണം, ഉൽപ്പാദനം, വിളവ് എന്നിവയുടെ ഈ മുൻകൂർ കണക്കിൽ ഖാരിഫ്, റാബി, വേനൽക്കാല വിളകൾ എന്നിവ ഉൾപ്പെടുന്നു.


സംസ്ഥാന അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റികളിൽ (SASAs) നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പ്രാഥമികമായി തയ്യാറാക്കിയിരിക്കുന്നത്. റിമോട്ട് സെൻസിംഗ്, പ്രതിവാര വിള കാലാവസ്ഥ നിരീക്ഷണ ഗ്രൂപ്പ്, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ലഭിച്ച ഡാറ്റ പരിശോധിക്കുകയും സാധൂകരിക്കുകയും ചെയ്തു. കൂടാതെ, കണക്കുകൾ തയ്യാറാക്കുമ്പോൾ കാലാവസ്ഥാ സാഹചര്യങ്ങൾ, മുൻകാല പ്രവണതകൾ, വിലയുടെ ഏറ്റക്കുറച്ചിൽ , മണ്ഡികളിലെ വരവ് തുടങ്ങിയവയും പരിഗണിക്കുന്നു.


വിവിധ വിളകളുടെ ഉൽപാദനത്തിൻ്റെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

 മൊത്തം ഭക്ഷ്യധാന്യങ്ങൾ- 3288.52 LMT

 അരി -1367.00 LMT
 ഗോതമ്പ് - 1129.25 LMT
 ചോളം - 356.73 LMT
 ശ്രീ അന്ന– 174.08 LMT
 തുർ പരിപ്പ് - 33.85 LMT
 പരിപ്പ് വർഗ്ഗങ്ങൾ - 115.76LMT

 ആകെ എണ്ണക്കുരു- 395.93 LMT

 സോയാബീൻ - 130.54 LMT
 റേപ്സീഡ് & കടുക് - 131.61 LMT
 കരിമ്പ് - 4425.22 LMT

 പരുത്തി - 325.22 ലക്ഷം ബെയിൽസ് (170 കിലോ വീതം)

 ചണം - 92.59 ലക്ഷം ബെയിൽസ് (180 കിലോ വീതം)

മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 3288.52 LMT ആയി കണക്കാക്കപ്പെടുന്നു. ഇത് 2022-23 ലെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തേക്കാൾ നേരിയ തോതിൽ കുറവാണ്. അതേസമയം കഴിഞ്ഞ 5 വർഷത്തെ (2018-19 മുതൽ 2022-23 വരെ) ശരാശരി ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ നിന്ന് (3077.52 LMT) 211.00 LMT കൂടുതലാണ്.

 



(Release ID: 2022788) Visitor Counter : 26