തെരഞ്ഞെടുപ്പ് കമ്മീഷന്‍

അനന്ത്‌നാഗ്-രാജൗരി പാര്ലമെൻറ് മണ്ഡലം ചരിത്രം സൃഷ്ടിച്ചു, കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് 51.35% രേഖപ്പെടുത്തി

താഴ്‌വരയിലെ മൂന്ന് പാര്ലമെൻറ് മണ്ഡലങ്ങളിൽ 50% വോട്ട് രേഖപ്പെടുത്തി, 2019 ൽ ഇത് 19.16% ആയിരുന്നു
ന്യൂ ഡൽഹി: 25 മെയ് 2024

Posted On: 25 MAY 2024 7:57PM by PIB Thiruvananthpuram
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗർ, ബാരാമുള്ള എന്നിവിടങ്ങളിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ  , അനന്ത്നാഗ്-രജൗരി പാർലമെൻ്റ് മണ്ഡലവും  വോട്ടിംഗ് റെക്കോർഡുകൾ തകർത്തു. അനന്ത്നാഗ്, പൂഞ്ച്, കുൽഗാം ജില്ലകളിലും; രജൗരി, ഷോപ്പിയാൻ ജില്ലകളിലെ ചില പ്രദേശങ്ങളിലും  വൈകുന്നേരം 5 മണി വരെ 51.35% പോളിംഗ് രേഖപ്പെടുത്തി. 1989 ന് ശേഷമുള്ള, അതായത് 35 വർഷത്തിനിടെ ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമാണിത്.
 
ഇതോടെ, 2024ലെ പൊതുതിരഞ്ഞെടുപ്പിൽ, താഴ്‌വരയിലെ മൂന്ന് പാര്ലമെൻറ്  മണ്ഡലങ്ങളായ  ശ്രീനഗർ (38.49%), ബാരാമുള്ള (59.1%), അനന്ത്‌നാഗ്-രാജൗരി (5 PM വരെ 51.35%) എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തി. താഴ്‌വരയിലെ മൂന്ന് മണ്ഡലങ്ങളിലെ മൊത്തത്തിലുള്ള പോളിംഗ് ശതമാനം ~50% ആണ് (അനന്ത്നാഗ് രജൗരി വൈകുന്നേരം 5 മണിക്ക്). ഇത് 2019 ൽ 19.16% ആയിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രത്യേകിച്ച് അനന്ത്‌നാഗ് രജൗരി മണ്ഡലത്തിലുള്ളവർ ജനാധിപത്യത്തിൽ വിശ്വാസമർപ്പിക്കുകയും നിഷേധികളുടെ നിലപാട് തെറ്റാണെന്ന്  തെളിയിക്കുകയും ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, കമ്മീഷൻ അംഗങ്ങളായ ശ്രീ  സുഖ്ബീർ സിംഗ് സന്ധു, ശ്രീ ഗ്യാനേഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
 
അനന്ത്‌നാഗ്-രജൗരി പാർലമെൻ്റ് മണ്ഡലത്തിലെ 2338 പോളിംഗ് സ്‌റ്റേഷനുകളിൽ തത്സമയ വെബ്‌കാസ്റ്റിംഗിലൂടെ പോളിംഗ് നടന്നു. വോട്ട് രേഖപ്പെടുത്താൻ ആവേശഭരിതരായ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായ മണ്ഡലത്തിൽ  രാവിലെ 7 മണിക്ക് വോട്ടിംഗ് ആരംഭിച്ചു. പോളിംഗ് സ്റ്റേഷനുകളിൽ ശാന്തവും സമാധാന പൂര്ണവുമായ അന്തരീക്ഷം ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോളിംഗ് ഉദ്യോഗസ്ഥർ അക്ഷീണം പ്രയത്നിച്ചു.

അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ സീറ്റിലേക്ക് 2 വനിതകൾ ഉൾപ്പെടെ ആകെ 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
 
ഡൽഹി, ജമ്മു, ഉധംപൂർ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കശ്മീരി കുടിയേറ്റ വോട്ടർമാർക്ക്  പ്രത്യേക നിയുക്ത പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ട് വോട്ടുചെയ്യാനോ തപാൽ ബാലറ്റ് ഉപയോഗിക്കാനോ കമ്മീഷൻ അവസരമൊരുക്കിയിരുന്നു .ജമ്മുവിൽ 21, ഉധംപൂരിൽ 1, ഡൽഹിയിൽ 4  എണ്ണം എന്നിങ്ങനെ പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു.
 
*****************************


(Release ID: 2021731) Visitor Counter : 31