തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പു കാലത്തു പിടിച്ചെടുത്ത തുക 9,000 കോടി രൂപ കവിയാറായി


സ്വാധീനശ്രമങ്ങളെ കമ്മീഷൻ അടിച്ചമർത്തിയതിനെത്തുടർന്നുണ്ടായത് ചരിത്രപരമായ വർധന

മയക്കുമരുന്നിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ധർമസമരം തുടരുന്നു; പിടിച്ചെടുത്തവയിൽ 45% മയക്കുമരുന്നുകൾ

ബൗദ്ധികാടിസ്ഥാനത്തിലുള്ള ഏകോപിത പ്രവർത്തനവും നിരന്തര അവലോകനവും ESMS അധിഷ്ഠിത തത്സമയ നിരീക്ഷണവും മുമ്പുണ്ടായിട്ടില്ലാത്തവിധം പിടിച്ചെടുക്കൽ നടപടികൾക്ക് കാരണമായി

Posted On: 18 MAY 2024 5:09PM by PIB Thiruvananthpuram

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പണക്കൊഴുപ്പിനും സ്വാധീനങ്ങൾക്കുമെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ  നിശ്ചയദാർഢ്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി 8889 കോടി രൂപ ഏജൻസികൾ പിടിച്ചെടുത്തു. മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും ഉൾപ്പെടെയുള്ള സ്വാധീനശ്രമങ്ങൾക്കെതിരായ വർദ്ധിച്ച ജാഗ്രത വലിയ പിടിച്ചെടുക്കൽ നടപടികൾക്കു കാരണമായി. മയക്കുമരുന്ന് പിടിച്ചെടുക്കൽ ഏറ്റവും കൂടുതലാണ്. ചെലവ് നിരീക്ഷണം, കൃത്യമായ ഡാറ്റ വ്യാഖ്യാനം, എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സജീവ പങ്കാളിത്തം എന്നീ മേഖലകളിൽ ജില്ലകളുടെയും ഏജൻസികളുടെയും പതിവ് തുടർനടപടികളും അവലോകനങ്ങളും മാർച്ച് 1 മുതൽ പിടച്ചെടുക്കൽ പ്രക്രിയയിൽ ഗണ്യമായ കുതിച്ചുചാട്ടത്തിന് കാരണമായി. മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങൾ, ആനുകൂല്യങ്ങൾ, പണം എന്നിവ പിടിച്ചെടുക്കുന്നത് തെരഞ്ഞെടുപ്പുകളെ വ്യത്യസ്ത അളവുകളിൽ സ്വാധീനിക്കുന്നു. ചിലത് നേരിട്ട് പ്രലോഭനമായി മാറുന്നു. മറ്റുള്ളവ പണമൊഴുക്കിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വരുമാനത്തെ രാഷ്ട്രീയ പ്രചാരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു. വിശദമായ റിപ്പോർട്ട് അനുബന്ധം എ-യിൽ.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ പിടിച്ചെടുക്കുന്നതിന് കമ്മീഷൻ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ട്രാൻസിറ്റ് സോണുകളായിരുന്ന സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ കൂടുതലായി ഉപഭോഗ പ്രദേശങ്ങളായി മാറുന്നതായി ഡാറ്റാ വിശകലനത്തിൽ കണ്ടെത്തി. തെരഞ്ഞെടുപ്പുകളിൽ മയക്കുമരുന്ന് വ്യാപാരത്തിന്റെ വൃത്തികെട്ട പണത്തിന്റെ പങ്ക് വേരോടെ പിഴുതെറിയുന്നതിനും കൂടുതൽ പ്രധാനപ്പെട്ടതും സമഗ്രവുമായ യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനും മയക്കുമരുന്നിന് എതിരായ ഏജൻസികളുടെ കൃത്യമായ ബൗദ്ധികാടിസ്ഥാനത്തിലുള്ള കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് അവലോകന സന്ദർശനങ്ങളിലൊന്നിൽ നോഡൽ ഏജൻസികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ പറഞ്ഞു. 3958 കോടി രൂപയുടെ മയക്കുമരുന്നാണു പിടിച്ചെടുത്തത്.  മൊത്തം പിടിച്ചെടുക്കലിന്റെ 45 ശതമാനമാണിത്.

സിഇസി ശ്രീ രാജീവ് കുമാറിന്റെയും ഇസിമാരായ ശ്രീ  ജ്ഞാനേഷ് കുമാർ ശ്രീ സുഖ്ബീർ സിങ് സന്ധു  എന്നിവരുടെയും നേതൃത്വത്തിലുള്ള കമ്മീഷൻ,  എൻസിബിയുടെ സമർപ്പിത നോഡൽ ഓഫീസർമാരുടെ നടപടി ഉറപ്പാക്കുന്നതിന് അനലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള സജീവമായ നടപടി സ്വീകരിക്കുന്നതിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡിജിയുമായി കൂടിക്കാഴ്ച നടത്തി.  ഡിആർഐ, ഇന്ത്യൻ തീരസംരക്ഷണസേന, സംസ്ഥാന പോലീസ്, മറ്റ് ഏജൻസികൾ എന്നിവയുടെ സജീവമായ ഇടപെടൽ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ഈ നടപടികളെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ കാര്യമായ പിടിച്ചെടുക്കലിനു കാരണമായി.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി പ്രചാരണത്തിൻ്റെ തീവ്രത വർധിച്ചതോടെ, പ്രലോഭനങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ കമ്മീഷൻ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജാഗ്രത ശക്തമാക്കാൻ സിഇഒമാർക്കും എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. മയക്കുമരുന്നിനും മറ്റ് പ്രേരണകൾക്കുമെതിരെ കമ്മീഷൻ നടത്തുന്ന ധർമസമരം തുടരും.

ഗുജറാത്ത് എടിഎസ്, എൻസിബി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത പ്രവർത്തനത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ 892 കോടി രൂപ മൂല്യമുള്ള മയക്കുമരുന്നുകളാണു പിടിച്ചെടുത്തത്.


ഓപ്പറേഷൻ 1: ( പിടിച്ചെടുത്തത് - 602 കോടി രൂപ)

ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് 180 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ 14 ജീവനക്കാരുമായി പോയ ‘അൽറസ’ എന്ന സംശയാസ്പദമായ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് സംയുക്ത സേന തിരിച്ചറിഞ്ഞ് തടഞ്ഞു. ഗുജറാത്ത് എടിഎസിന്റെയും ന്യൂഡൽഹിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (ഓപ്പറേഷൻസ്) സംയുക്ത സംഘമാണ് അന്താരാഷ്ട്ര വിപണിയിൽ 602 കോടിരൂപ വിലമതിക്കുന്ന ഏകദേശം 86 കിലോഗ്രാം ഹെറോയിൻ ആണെന്ന് സംശയിക്കുന്ന 78 പെട്ടി കള്ളക്കടത്തുസാമഗ്രികൾ കണ്ടെടുത്തത്. തുടർനടപടികൾക്കായി ബോട്ടിനെയും ജീവനക്കാരെയും പോർബന്തറിൽ എത്തിച്ചു.

 

ഇന്ത്യൻ കോസ്റ്റ് ഗാർഡും എടിഎസ് ഗുജറാത്തും പിടിച്ചെടുത്ത മയക്കുമരുന്ന് കടത്തിയ കപ്പൽ

ഓപ്പറേഷൻ 2: ( പിടിച്ചെടുത്തത്  - 230 കോടി രൂപ)



രാജസ്ഥാനിലെയും ഗുജറാത്തിലെയും യൂണിറ്റുകൾ മെഫെഡ്രോൺ പോലുള്ള സൈക്കോട്രോപിക് വസ്തുക്കളുടെ അനധികൃത നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി എടിഎസ് ഗുജറാത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ. 2024 ഏപ്രിൽ 27-ന് ഗുജറാത്തിലെ അംറേലി, ഗാന്ധിനഗർ, രാജസ്ഥാനിലെ സിരോഹി, ജോധ്പുർ എന്നിവിടങ്ങളിൽ ഗുജറാത്ത് എടിഎസിന്റെയും എൻസിബി (ഓപ്പറേഷൻസ്) ഡൽഹിയുടെയും സംയുക്ത സംഘങ്ങൾ ഒരേസമയം റെയ്ഡ് നടത്തുകയും സൈക്കോട്രോപിക് ആക്ട് പ്രകാരമുള്ള മെഫെഡ്രോൺ എന്ന ലഹരിവസ്തുവിൻ്റെ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരുന്ന അനധികൃത നിർമാണ യൂണിറ്റുകൾ പിടികൂടുകയും ചെയ്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകളിൽ, ഇതുവരെ 10 വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊത്തം 22 കിലോ മെഫിഡ്രോൺ പൊടിയും ദ്രവരൂപത്തിലുള്ള 124 ലിറ്റർ മെഫെഡ്രോണും പിടികൂടി. പിടിച്ചെടുത്ത  സൈക്കോട്രോപിക് ലഹരിവസ്തുവായ മെഫെഡ്രോണിന് അന്താരാഷ്ട്ര വിപണിയിൽ 230 കോടിരൂപ വിലമതിക്കുമെന്നു കണക്കാക്കുന്നു.

ഓപ്പറേഷൻ 3: (60 കോടിരൂപ വിലമതിക്കുന്ന സാമഗ്രികൾ പിടിച്ചെടുത്തു)

ഗുജറാത്ത് എടിസി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻസിബി എന്നിവ ചേർന്ന് 29.04.2024 ന് 60.5 കോടി മൂല്യമുള്ള 173 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു.


ഗുജറാത്ത് എടിഎസിന്റെയും എൻസിബിയുടെയും സംയുക്ത പ്രവർത്തനത്തിൽ ഗുജറാത്തിൽ മയക്കുമരുന്ന് ഫാക്ടറി തകർത്തു

മയക്കുമരുന്ന് വിപത്തിനെതിരായ നിരവധി ലക്ഷ്യങ്ങളുള്ള പ്രവർത്തനങ്ങളുടെ പരമ്പരയ്ക്ക് ഈ തെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി എന്നിവയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. 17.04.2024 ന് ഗ്രേറ്റർ നോയിഡയിലെ മയക്കുമരുന്ന് ഫാക്ടറി നോയിഡ പോലീസ് തകർത്തു. 150 കോടി രൂപ വിലമതിക്കുന്ന 26.7 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടു വിദേശികളെ അറസ്റ്റ് ചെയ്തു. 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പു സമയത്തു നടത്തിയ ആകെ പിടിച്ചെടുക്കലുകളുടെ കണക്കും വലിയ തോതിൽ മറികടക്കുന്നു. സൂക്ഷ്മവും സമഗ്രവുമായ ആസൂത്രണമാണ് അതിന് അടിത്തറയായത്.

തെരഞ്ഞെടുപ്പ് പിടിച്ചെടുക്കൽ കൈകാര്യം ചെയ്യൽ സംവിധാനം  (ESMS ആപ്ലിക്കേഷൻ)  തടസ്സങ്ങളുടെയും പിടിച്ചെടുക്കലുകളുടെയും തത്സമയ റിപ്പോർട്ടിംഗ് നടത്തിയത് ചെലവ് നിരീക്ഷണത്തെക്കുറിച്ചുള്ള വേഗത്തിലുള്ളതും പതിവുള്ളതും കൃത്യവുമായ അവലോകനങ്ങൾക്ക് കാരണമായി. കൂടാതെ, പാർലമെൻ്റ് മണ്ഡലങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന 656 ചെലവ് നിരീക്ഷകരും 125 ചെലവ് നിരീക്ഷകരും ചെക്ക് പോസ്റ്റുകൾ, താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ടീമുകളുടെ പ്രവർത്തനം എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കൂടാതെ നിരീക്ഷണ പ്രക്രിയയിൽ പൗരന്മാർക്ക് അസ്വസ്ഥതയുണ്ടാകാതിരിക്കാനും ശ്രദ്ധ പുലർത്തി.  ചെലവിന്റെ കാര്യത്തിൽ കൂടുതൽ സെൻസിറ്റീവായ 123 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കർശന ജാഗ്രത പുലർത്തുന്നു.

പശ്ചാത്തലം

ഏജൻസികളെ പ്രചോദിപ്പിക്കുന്നതിനും സജീവമായ ഒരു ഇന്റർഫേസ് തയ്യാറാക്കുന്നതിനുമുള്ള പ്രക്രിയ 2023-ന്റെ അവസാന പാദത്തിൽ പൂർണ്ണശക്തിയിൽ ആരംഭിച്ചു. കലണ്ടർ വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ, ഇതിനകം  6760 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു, ഇത് വോട്ടർമാരെ സ്വാധീനിച്ചേക്കാവുന്ന ഏത് തരത്തിലുള്ള പ്രേരണകളോടും കമ്മീഷൻ 'സഹിഷ്ണുതാരഹിത' സമീപനമാണ് സ്വീകരിക്കുന്നത് എന്ന സന്ദേശം നൽകുന്നു.

മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ പ്രത്യേകിച്ചും എംസിസിയുടെ നിർവ്വഹണ വേളയിൽ സംഭാവന നൽകാനുള്ള കമ്മീഷൻ പ്രതിജ്ഞാബദ്ധത കഴിഞ്ഞ രണ്ട് വർഷങ്ങളായി വർധിച്ചു. മുകളിൽ സൂചിപ്പിച്ചതുപോലെ അടുത്തിടെ നടത്തിയ പിടിച്ചെടുക്കലുകൾക്ക് പുറമെ,  കുറച്ച് സംസ്ഥാനങ്ങളിൽ മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പ്രവർത്തനത്തിനിടയിലും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വൻ പിടിച്ചെടുക്കലുകൾ ഉണ്ടായിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവവും പങ്കാളിത്തപരവും എന്ന അർത്ഥത്തോടൊപ്പം, ഗുണപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുൻഗണനയായി “പ്രേരണരഹിതം” എന്ന തലവും ചേർത്തിട്ടുണ്ട്.
 
 
അനുബന്ധം എ
 


Election Seizure Management System

Date of Print: 18.05.2024 04:37 pm

Filter Date: From 01-03-2024 To 18-05-2024

 

 

S.N

 

 

State

 

Cash (Rs.

Crore)

 

 

Liquor Qty (Litres)

 

Liquor Value (Rs.

Crore)

 

Drugs Value (Rs.

Crore)

Precious Metal Value (Rs.

Crore)

Freebies

/ Other Items Value (Rs.

Crore)

 

Total (Rs.

Crore)

 

1

ആൻഡമാൻ നിക്കോബർ ദ്വീപുകൾ 

 

0.30

 

3869.25

 

0.16

 

2.09

 

0.00

 

0.00

 

2.56

2

ആന്ധ്രപ്രദേശ്

85.32

1364654.36

43.17

5.70

142.56

25.01

301.75

3

അരുണാചൽ പ്രദേശ്.

9.95

161750.06

2.98

0.83

2.64

0.77

17.17

4

അസം

6.63

2756357.91

26.80

99.32

45.11

32.55

210.41

5

ബിഹാർ

14.03

1594343.81

48.02

51.00

19.80

101.94

234.79

6

ചണ്ഡീഗഢ്

0.76

41005.97

1.31

2.64

0.53

0.00

5.24

7

ഛത്തീസ്ഗഢ്

14.88

79795.28

2.14

18.52

2.66

37.64

75.85

8

DD&DNH

0.61

14702.77

0.35

0.00

0.00

0.14

1.09

9

ഗോവ

15.93

154139.80

4.91

3.66

3.79

1.70

29.99

10

ഗുജറാത്ത്

8.61

1009108.73

29.76

1187.80

128.56

107.00

1461.73

11

ഹരിയാണ

14.30

397592.22

13.11

13.43

16.58

3.21

60.64

12

ഹിമാചൽ പ്രദേശ്

0.50

686526.56

10.68

3.88

0.09

0.29

15.45

13

ജമ്മു കശ്മീർ

1.42

40685.52

1.11

3.61

0.00

0.12

6.26

14

ഝാർഖണ്ഡ്

45.53

278417.87

4.13

56.06

0.69

13.17

119.58

15

കർണാടക

92.55

14729899.23

175.36

29.84

94.66

162.01

554.41

16

കേരളം

15.66

83979.20

3.63

45.82

26.83

5.69

97.62

17

ലഡാക്

0.00

349.33

0.02

0.00

0.00

0.09

0.11

18

ലക്ഷദ്വീപ്

0.00

47.55

0.02

0.06

0.00

0.00

0.07

19

മധ്യപ്രദേശ്

21.42

3637081.78

46.74

42.71

14.12

177.45

302.44

20

മഹാരാഷ്ട്ര

75.49

6219453.03

49.17

265.51

188.18

107.46

685.81

21

മണിപ്പുർ

0.02

53487.59

0.63

34.03

5.01

9.15

48.84

22

മേഘാലയ

0.50

53651.25

0.85

40.96

0.00

11.93

54.25

23

മിസോറം

0.11

156464.51

5.04

58.58

0.00

14.99

78.72

24

ഡൽഹി NCT

90.79

122804.47

2.64

358.42

195.01

6.46

653.31

25

നാഗാലാൻഡ്

0.00

28476.56

0.31

3.00

0.00

5.44

8.75

26

‌ഒഡിഷ

17.18

3130148.43

35.84

74.46

14.35

113.00

254.84

27

പുതുച്ചേരി

1.39

1562.60

0.03

0.00

0.00

0.00

1.42

28

പഞ്ചാബ്

15.45

3370446.70

22.62

665.67

23.75

7.04

734.54

29

രാജസ്ഥാൻ

42.30

4484546.11

48.29

216.42

70.04

756.77

1133.82

30

സിക്കിം

0.36

8451.51

0.17

0.01

0.00

0.00

0.54

 

 

 

 

S.N

 

 

State

 

Cash (Rs.

Crore)

 

 

Liquor Qty (Litres)

 

Liquor Value (Rs.

Crore)

 

Drugs Value (Rs.

Crore)

Precious Metal Value (Rs.

Crore)

Freebies

/ Other Items Value (Rs.

Crore)

 

Total (Rs.

Crore)

31

തമിഴ്‌നാട്

69.59

814379.70

8.17

330.91

99.85

35.21

543.72

32

തെലങ്കാന

114.41

3001263.62

76.26

29.31

77.23

36.34

333.55

33

ത്രിപുര

1.01

180312.29

2.90

28.31

1.28

3.69

37.19

34

ഉത്തർപ്രദേശ്.

34.44

1727918.63

53.62

234.79

22.94

80.45

426.24

35

ഉത്തരാഖണ്ഡ്

6.45

78693.33

3.46

11.86

3.26

0.31

25.34

36

പശ്ചിമ ബംഗാൾ

31.27

3507825.90

90.42

39.65

60.81

149.53

371.69

TOTAL (Rs.

Crore)

 

 

849.15

 

53974193.43

 

814.85

 

3958.85

 

1260.33

 

2006.56

 

8889.74

Grand Total (CR): 8889.74

SK

 



(Release ID: 2021030) Visitor Counter : 64