രാജ്യരക്ഷാ മന്ത്രാലയം

വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല ഇന്ത്യൻ നാവികസേനയുടെ  ചീഫ് ഓഫ് പേഴ്‌സണൽ ആയി ചുമതലയേറ്റു

Posted On: 10 MAY 2024 11:22AM by PIB Thiruvananthpuram
ന്യൂ ഡൽഹി: 10  മെയ് 2024

വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല, AVSM, NM, ഇന്ത്യൻ നാവികസേനയുടെ  ചീഫ് ഓഫ് പേഴ്‌സണൽ   ആയി മെയ് 10-ന് ചുമതലയേറ്റു. 1989 ജനുവരി 01-ന് അദ്ദേഹം ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നിരവധി പദവികൾ വഹിച്ചു.

കമ്മ്യൂണിക്കേഷൻ & ഇലക്‌ട്രോണിക് വാർഫെയറിൽ സ്‌പെഷ്യലൈസേഷൻ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം നിരവധി മുൻനിര യുദ്ധക്കപ്പലുകളിൽ സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു. ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് താരഗിരി, ഐഎൻഎസ് ബിയാസ് എന്നിവയുടെ മേധാവിയായും ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഈസ്റ്റേൺ ഫ്ലീറ്റ് (എഫ്ഒസിഇഎഫ്) ആയും കടലിൽ വെല്ലുവിളി നിറഞ്ഞതും സംഭവ ബഹുലവുമായ കമാൻഡുകൾ അദ്ദേഹത്തിന് ലഭിച്ചു.

എഫ്ഒസിഇഎഫ് ആയിരുന്ന കാലയളവിൽ, അഭിമാനകരമായ പ്രസിഡൻ്റിൻ്റെ ഫ്ലീറ്റ് റിവ്യൂ (PFR - 22), ഇന്ത്യൻ നാവികസേനയുടെ പ്രധാന ബഹുരാഷ്ട്ര അഭ്യാസമായ MILAN - 22 ൻ്റെ കടലിൽ നടന്ന അഭ്യാസങ്ങൾ എന്നിവയുടെ ഓഫീസർ-ഇൻ-ടാക്ടിക്കൽ കമാൻഡ് ആയിരുന്നു അദ്ദേഹം. സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അഭൂതപൂർവമായ പങ്കാളിത്തത്തിന് MILAN - 22 സാക്ഷ്യം വഹിച്ചു.

നാവിക ആസ്ഥാനത്ത് അസിസ്റ്റൻ്റ് ചീഫ് ഓഫ് പേഴ്‌സണൽ (മാനവ വിഭവശേഷി വികസനം) ഉൾപ്പെടെയുള്ള പ്രധാന സ്റ്റാഫ് നിയമനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. നേവൽ അക്കാദമിയിൽ ഓഫീസർമാരുടെ പരിശീലനത്തിന് നേതൃത്വം നൽകി. വിദേശത്ത് ഒരു നയതന്ത്ര നിയമനവും അദ്ദേഹത്തിന് ലഭിച്ചു.


നാവികസേനയുടെ  ചീഫ് ഓഫ്   പേഴ്‌സണൽ  ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. ഓപ്പറേഷൻ സങ്കല്പ്, സിന്ധുദുർഗിൽ നടന്ന നാവിക സേന ദിന ഡെമോ 2023 പോലുള്ള പരിപാടികൾക്കും അദ്ദേഹം മേൽനോട്ടം വഹിച്ചു.

ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, വെലിംഗ്ടണിലെ നേവൽ വാർ കോളേജ് ആൻഡ് ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് എന്നിവയിലെ പൂർവ്വ വിദ്യാർത്ഥി ആണ് അദ്ദേഹം.

എം ഫിൽ (ഡിഫൻസ് & സ്ട്രാറ്റജിക് സ്റ്റഡീസ്), ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ഇൻ്റർനാഷണൽ സെക്യൂരിറ്റി & സ്ട്രാറ്റജിക് സ്റ്റഡീസ് എന്ന വിഷയത്തിൽ മാസ്റ്റേഴ്സ്, മദ്രാസ് സർവകലാശാലയിൽ നിന്ന്  എംഎസ്‌സി (ഡിഫൻസ് & സ്ട്രാറ്റജിക് സ്റ്റഡീസ്), കുസാറ്റിൽ നിന്ന് എംഎസ്‌സി (ടെലികോം) എന്നിവ അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

അദ്ദേഹത്തിൻ്റെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമെന്ന നിലയിൽ, അതിവിശിഷ്‌ട് സേവാ മെഡൽ, നാവോ സേന മെഡൽ, നാവികസേനാ മേധാവിയുടെയും ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫിൻ്റെയും അനുമോദനങ്ങൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


(Release ID: 2020187) Visitor Counter : 60