ധനകാര്യ മന്ത്രാലയം

പുതിയ നികുതിവ്യവസ്ഥയുടെയും പഴയ നികുതിവ്യവസ്ഥയുടെയും പ്രായോഗികത സംബന്ധിച്ച വിശദീകരണം

Posted On: 31 MAR 2024 11:20PM by PIB Thiruvananthpuram

പുതിയ നികുതിവ്യവസ്ഥയുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ചില സമൂഹമാധ്യമ ഇടങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, നിലവിലുള്ള പഴയ വ്യവസ്ഥയെ അപേക്ഷിച്ച് (ഇളവുകളില്ലാതെ) 2023ലെ ധനകാര്യ നിയമത്തിലെ സെക്ഷൻ 115 ബിഎസി (1 എ) പ്രകാരമാണു പുതിയ വ്യവസ്ഥ അവതരിപ്പിച്ചതെന്ന് ഇതിനാൽ വ്യക്തമാക്കുന്നു:

 

2023-24 സാമ്പത്തിക വർഷത്തിനായി അവതരിപ്പിച്ച 115 ബിഎസി (1എ) പുതിയ വ്യവസ്ഥ

നിലവിലുള്ള പഴയ വ്യവസ്ഥ

 

0-3 ലക്ഷം

0%

0-2.5 ലക്ഷം

0%

 

3-6 ലക്ഷം

5%

2.5 -5 ലക്ഷം

5%

 

6-9 ലക്ഷം

10%

5-10 ലക്ഷം

20%

 

9-12 ലക്ഷം

15%

10 ലക്ഷത്തിനു മുകളിൽ

30%

 

12-15 ലക്ഷം

20%

 

 

 

15 ലക്ഷത്തിനു മുകളിൽ

30%

 

 

 

 

2023-24 സാമ്പത്തികവർഷംമുതൽ അടിസ്ഥാനമായി വരുന്ന വ്യവസ്ഥ ഇതാണെന്നതിനാലും ഇതുമായി ബന്ധപ്പെട്ട മൂല്യനിർണയവർഷം വർഷം AY 2024-25 ആണെന്നതിനാലും കമ്പനികളും സ്ഥാപനങ്ങളും ഒഴികെയുള്ള വ്യക്തികൾക്ക് ഈ വ്യവസ്ഥ ബാധകമാണ്.

പുതിയ നികുതിവ്യവസ്ഥയിൽ, നികുതിനിരക്കുകൾ ഗണ്യമായി കുറവാണ്. എന്നിരുന്നാലും വിവിധ ഇളവുകളുടെയും കിഴിവുകളുടെയും ആനുകൂല്യം (ശമ്പളത്തിൽനിന്ന് 50,000 രൂപയും കുടുംബപെൻഷനിൽനിന്ന് 15,000 രൂപയും അംഗീകൃത കിഴിവ് ഒഴികെ) പഴയ വ്യവസ്ഥയിലെന്നപോലെ ലഭ്യമല്ല.

പുതിയ നികുതിസമ്പ്രദായമാണ് അടിസ്ഥാനമായി ആദ്യം വരുന്നതെങ്കിലും, പ്രയോജനകരമെന്നു കരുതുന്ന നികുതിവ്യവസ്ഥ നികുതിദായകർക്കു തെരഞ്ഞെടുക്കാം. AY 2024-25 ലേക്കുള്ള റിട്ടേൺ സമർപ്പിക്കുന്നതുവരെ പുതിയ നികുതിവ്യവസ്ഥയിൽനിന്ന് ഒഴിവാകാനുള്ള അവസരം ലഭ്യമാണ്. വ്യാവസായികവരുമാനം ഇല്ലാത്ത അർഹരായ വ്യക്തികൾക്ക് ഓരോ സാമ്പത്തിക വർഷത്തേയും വ്യവസ്ഥ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരിക്കും. അതിനാൽ, അവർക്ക് ഒരു സാമ്പത്തിക വർഷത്തിൽ പുതിയ നികുതിവ്യവസ്ഥയും മറ്റൊരു വർഷത്തിൽ പഴയ നികുതിവ്യവസ്ഥയും, തിരിച്ചും, തെരഞ്ഞെടുക്കാം.

01.04.2024 മുതൽ പുതിയ മാറ്റങ്ങളൊന്നുമില്ല.

NK



(Release ID: 2016788) Visitor Counter : 84