സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav g20-india-2023

പ്രകടനകലാ രംഗത്തെ ആറ് പ്രമുഖ വ്യക്തിത്വങ്ങളെ അക്കാദമി ഫെല്ലോകളായി (അക്കാദമി രത്‌ന) തിരഞ്ഞെടുത്തു

Posted On: 28 FEB 2024 2:47PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 27, 2024

സംഗീത നാടക അക്കാദമിയുടെ ജനറൽ കൗൺസിൽ, നാഷണൽ അക്കാദമി ഓഫ് മ്യൂസിക്, ഡാൻസ് & ഡ്രാമ, ന്യൂഡൽഹി, 2024 ഫെബ്രുവരി 21, 22 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ, പ്രകടനകലാ രംഗത്തെ ആറ് പ്രമുഖ വ്യക്തിത്വങ്ങളെ അക്കാദമി ഫെല്ലോകളായി (അക്കാദമി രത്‌ന) ഏകകണ്ഠമായി തിരഞ്ഞെടുത്തു. അക്കാദമിയുടെ ഫെല്ലോഷിപ്പ് ഏറ്റവും അഭിമാനകരവും അപൂർവവുമായ ബഹുമതിയാണ്. അത് ഏത് സമയത്തും 40 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

സംഗീതം, നൃത്തം, നാടകം, പരമ്പരാഗത/നാടോടി/ആദിവാസി സംഗീതം/നൃത്തം/നാടകം, പാവകളി, പ്രകടനകലാ രംഗത്തെ മൊത്തത്തിലുള്ള സംഭാവന എന്നിവയ്ക്ക്, 2022, 2023 വർഷങ്ങളിലെ സംഗീത നാടക അക്കാദമി അവാർഡുകൾക്കായി (അക്കാദമി പുരസ്‌കാരം) 92 കലാകാരന്മാരെയും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.

ഇങ്ങനെ തിരഞ്ഞെടുത്ത ഫെലോകളും അവാർഡ് ജേതാക്കളും രാജ്യത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നു. അവർ വ്യത്യസ്ത സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുള്ളവർ ആണ്. കൂടാതെ, ഈ പ്രഗത്ഭരായ കലാകാരന്മാർ സംഗീതം, നൃത്തം, നാടകം, നാടോടി-ഗോത്ര കലകൾ, പാവകളി, അനുബന്ധ നാടക കലാരൂപങ്ങൾ മുതലായ പ്രകടനകലാ രൂപങ്ങളുടെ മുഴുവൻ ശ്രേണിയേയും ഉൾക്കൊള്ളുന്നു.

2022, 2023 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരത്തിനായി 80 യുവ കലാകാരന്മാരെ അക്കാദമി ജനറൽ കൗൺസിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു താമ്രപത്രവും അംഗവസ്ത്രവും 25,000 രൂപയും അടങ്ങുന്നതാണ് സമ്മാന തുക. ഒരു പ്രത്യേക ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ ഈ അവാർഡുകൾ സമ്മാനിക്കും.

1952 മുതൽ അക്കാദമി അവാർഡുകൾ നൽകിവരുന്നു. ഈ ബഹുമതികൾ മികവിൻ്റെയും നേട്ടത്തിൻ്റെയും ഏറ്റവും ഉയർന്ന നിലവാരത്തെ പ്രതീകപ്പെടുത്തുക മാത്രമല്ല, സുസ്ഥിരമായ വ്യക്തിഗത പ്രവർത്തനത്തെയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്യുന്നു.

അക്കാദമി ഫെല്ലോയുടെ ബഹുമതിയായി 3,00,000 രൂപ പേഴ്‌സ് മണിയും, അക്കാദമി അവാർഡ്  ബഹുമതിയായി 1,00,000 രൂപ പേഴ്‌സ് മണിയും ഒരു താമ്രപത്രവും ഒരു അംഗവസ്ത്രവും നൽകുന്നു.

സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പുകളും അവാർഡുകളും ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ഒരു പ്രത്യേക ചടങ്ങിൽ നൽകും.

അവാർഡ് ലഭിച്ചവരുടെയും പട്ടികയ്ക്കായി ക്ലിക്കുചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2024/feb/doc2024228314601.pdf
 



(Release ID: 2009850) Visitor Counter : 87