ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ദേശിയ തലസ്ഥാനത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എല്ലാ 'ഭവനു'-കളിലും ഗവണ്‍മെന്റ് ഓഫീസുകളിലെ ക്യാന്റീനുകളിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എഫ്എസ്എസ്എഐ നടപടി ആരംഭിച്ചു

Posted On: 16 FEB 2024 10:55AM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 16, 2024

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയിലൂടെ (FoSTaC) രാജ്യ വ്യാപകമായി ഭക്ഷ്യ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എല്ലാ 'ഭവനു'-കളിലും (Bhawans) സര്‍ക്കാര്‍ ഓഫീസുകളിലെ കാന്റീനുകളിലും ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കുന്നു.

2023 ജൂണ്‍ 7-ന് ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി നടത്തിയ ''അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരെ എഫ്എസ്എസ്എഐ പരിശീലിപ്പിക്കും'' എന്ന പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ സംരംഭം.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളും നിയന്ത്രണങ്ങളും, വ്യക്തിഗത ശുചിത്വം, അലര്‍ജൻ മാനേജ്‌മെന്റ്, ഫുഡ് ഓപ്പറേഷന്‍ & കണ്‍ട്രോള്‍, ഡോക്യുമെന്റേഷനും റെക്കോര്‍ഡുകളും, ലേബലിംഗ്, പരിശീലന രീതികള്‍, ഭക്ഷ്യ വ്യവസായത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരിശീലന പരിപാടികളിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭക്ഷ്യമേഖലയില്‍ തുടര്‍ച്ചയായ പഠനത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലുടനീളം അംഗീകരിക്കപ്പെട്ട ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ (എഫ്എസ്എസ്) സര്‍ട്ടിഫിക്കറ്റ് നല്‍കും.



(Release ID: 2006570) Visitor Counter : 51