ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

കോച്ചിംഗ് മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു

Posted On: 16 FEB 2024 1:57PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 16, 2024

കോച്ചിംഗ് മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. കരട് മാർഗ്ഗനിർദ്ദേശങ്ങൾ ഉപഭോക്തൃ കാര്യ വകുപ്പിൻ്റെ വെബ്‌സൈറ്റിലും, https://consumeraffairs.nic.in/sites/default/files/file-uploads/latestnews/Public%20Comments%20Letter%202. pdf) എന്ന ലിങ്കിലും ലഭ്യമാണ്.

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ/പ്രതികരണങ്ങൾ എന്നിവ 30 ദിവസത്തിനുള്ളിൽ (2024 മാർച്ച് 16 വരെ) കേന്ദ്ര അതോറിറ്റിക്ക് നൽകാം.

കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നിയമ സ്ഥാപനങ്ങൾ, സർക്കാർ-സന്നദ്ധ ഉപഭോക്തൃ സംഘടനകൾ (വിസിഒകൾ) എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളുമായും വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരട് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമം 2019-ൻ്റെ സെക്ഷൻ 18 (2) (l) പ്രകാരം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.

കരട് മാർഗ്ഗനിർദ്ദേശങ്ങൾ "കോച്ചിംഗ്" എന്നത് ട്യൂഷൻ, നിർദ്ദേശങ്ങൾ അല്ലെങ്കിൽ അക്കാദമിക് പിന്തുണ അല്ലെങ്കിൽ പഠന പരിപാടി അല്ലെങ്കിൽ ഏതെങ്കിലും വ്യക്തി നൽകുന്ന മാർഗ്ഗനിർദ്ദേശം എന്നിങ്ങനെ നിർവച്ചിരിക്കുന്നു. കോച്ചിംഗിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിക്കും മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാക്കും. കോച്ചിംഗിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയും താഴെപ്പറയുന്ന ഏതെങ്കിലും രീതികൾ അവലംബിക്കുകയാണെങ്കിൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ ഏർപ്പെട്ടതായി കണക്കാക്കും:

എ. കോഴ്‌സിൻ്റെ പേരോ (സൗജന്യമോ പണമടച്ചതോ ആകട്ടെ), വിജയിച്ച പരീക്ഷാർത്ഥി തിരഞ്ഞെടുത്ത കോഴ്‌സിൻ്റെ ദൈർഘ്യമോ അല്ലെങ്കിൽ അവരുടെ സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിൻ്റെ തീരുമാനത്തെ സ്വാധീനിക്കുന്ന മറ്റേതെങ്കിലും പ്രധാന വിവരങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ മറച്ചുവയ്ക്കുക.

ബി. സ്ഥിരീകരിക്കാവുന്ന തെളിവുകൾ നൽകാതെ ഏതെങ്കിലും മത്സര പരീക്ഷയിലെ വിജയ നിരക്ക്, തിരഞ്ഞെടുക്കലുകളുടെ എണ്ണം, അല്ലെങ്കിൽ വിദ്യാർത്ഥികളുടെ റാങ്കിംഗ് എന്നിവ സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുക.

സി. വിദ്യാർത്ഥികളുടെ വ്യക്തിഗത പ്രയത്നങ്ങളെ അംഗീകരിക്കാതെ, വിദ്യാർത്ഥികളുടെ വിജയം കോച്ചിംഗിലൂടെ മാത്രമാണെന്ന് തെറ്റായ വാദം ഉന്നയിക്കുക. അവരുടെ വിജയത്തിൽ കോച്ചിങ്ങിന്റെ  സംഭാവനയുടെ വ്യാപ്തി വ്യക്തമായി വെളിപ്പെടുത്തുക.

ഡി. വിദ്യാർത്ഥികൾക്കിടയിലോ രക്ഷിതാക്കൾക്കിടയിലോ ഉത്കണ്ഠ വർധിപ്പിച്ചേക്കാവുന്ന തെറ്റായ അടിയന്തിര ബോധം അല്ലെങ്കിൽ നഷ്ടപ്പെടുമോ എന്ന ഭയം സൃഷ്ടിക്കുക.

ഇ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ഉപഭോക്തൃ സ്വാതന്ത്യ്രത്തേയും   തിരഞ്ഞെടുപ്പിനെയും അട്ടിമറിക്കുന്ന മറ്റേതെങ്കിലും രീതികൾ.



(Release ID: 2006549) Visitor Counter : 73