ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
2024 ഫെബ്രുവരി 15 ന് ഗുവാഹത്തിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം, പ്രഥമ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടി സംഘടിപ്പിക്കുന്നു
Posted On:
14 FEB 2024 3:17PM by PIB Thiruvananthpuram
ന്യൂഡൽഹി: ഫെബ്രുവരി 14, 2024
കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടി (NIELIT) മുഖേന 2024 ഫെബ്രുവരി 15 ന് ഗുവാഹത്തിയിൽ പ്രഥമ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടി സംഘടിപ്പിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. യുവാക്കൾ, ചിന്തകർ, വ്യവസായ വിദഗ്ധർ, നയരൂപകർത്താക്കൾ, വിദ്യാഭ്യാസ വിചക്ഷണർ, സാങ്കേതിക തത്പരർ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയ്ക്കും ലോകത്തിനുമായി ഭാവിസജ്ജമായ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ലോകമെമ്പാടുമുള്ള അതിവേഗ ഡിജിറ്റൈസേഷന്റെ സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത തലമുറയിലെ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യയിലെ യുവാക്കൾക്കുള്ള പുതിയ അവസരങ്ങളുടെ സാധ്യതകളെ കുറിച്ചു ഉച്ചകോടി ചർച്ച ചെയ്യും. ഇന്ത്യയെ, ആഗോള പ്രതിഭാകേന്ദ്രമാക്കി മാറ്റുന്നതിനുള്ള മാർഗരേഖ രൂപീകരിക്കാനാണ് ഉച്ചകോടി ഒരുങ്ങുന്നത്.
വ്യവസായ ആവശ്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുരൂപമായ രീതിയിൽ പാഠ്യപദ്ധതി ചേർന്ന് പോകുന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് രാജ്യവ്യാപകമായി വ്യവസായ, അക്കാദമിക് സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുക എന്നതും ഒരു പ്രധാന ലക്ഷ്യം തന്നെയാണ്. ഈ ലക്ഷ്യത്തിന് അനുസൃതമായി, എൻ ഐ ഇ എൽ ഐ ടിയും, ഇന്റൽ, എച് സി എൽ, മൈക്രോസോഫ്ട്, കിൻഡ്രിൽ, ഐ ഐ എം റായ്പൂർ, IIITM ഗ്വാളിയോർ, വിപ്രോ എന്നിവയും തമ്മിലുള്ള 20-ലധികം തന്ത്രപരമായ സഹകരണങ്ങൾക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും.
1000-ലധികം പ്രമുഖരും 30-ലധികം നൂതന പ്രദർശനങ്ങളും ഈ ഉച്ചകോടിയുടെ ഭാഗമാകും.
ഉച്ചകോടിയിൽ സെമിക്കോൺ ഇന്ത്യ, ഇന്ത്യയുടെ നിർമിത ബുദ്ധി, ഭാവി നൈപുണ്യത്തിനായുള്ള സൈബർ സുരക്ഷയും നൂതന സാങ്കേതിക വിദ്യകളും, ഡിജിറ്റൽ മേഖലയിൽ ആഗോള തൊഴിൽ ശക്തിക്കുള്ള ഇന്ത്യയുടെ പ്രതിഭാ ശേഷി എന്നീ വിഷയങ്ങളിൽ നാല് പാനൽ ചർച്ചകൾ നടക്കും.
(Release ID: 2005973)
Visitor Counter : 123