രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

17-ാമത് IN – FN സ്റ്റാഫ് ചർച്ചകൾ

Posted On: 08 FEB 2024 12:02PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 08, 2024

17-ാമത് ഇന്ത്യൻ നാവിക സേന (IN) - ഫ്രഞ്ച് നാവിക സേന (FN) സ്റ്റാഫ് ചർച്ചകൾ 2024 ഫെബ്രുവരി 06 മുതൽ 07 വരെ ന്യൂ ഡൽഹിയിൽ നടന്നു. യോഗത്തിൽ RAdm നിർഭയ് ബപ്ന, ACNS (FCI); RAdm ജോൺ മാർക്ക് ഡ്യുറാൻഡോ, ഡയറക്ടർ ഇൻ്റർനാഷണൽ എൻഗേജ്മെൻ്റ്സ്, FN എന്നിവർ അധ്യക്ഷത വഹിച്ചു.

ചർച്ചയിൽ ഇരുപക്ഷത്തുനിന്നും സജീവ പങ്കാളിത്തം ഉണ്ടായി. പ്രധാന ചർച്ചകളിൽ പരിശീലനം, പ്രവർത്തനങ്ങൾ, എസ്എംഇ കൈമാറ്റം മുതലായവ ഉൾപ്പെട്ടു. ഇരു നാവികസേനകളും തമ്മിലുള്ള സഹകരണം അംഗീകരിച്ചുകൊണ്ട്, സമുദ്രമേഖലയിൽ സഹകരണവും പരസ്പര പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കാൻ ചർച്ചയിൽ തീരുമാനിക്കുകയും ചെയ്തു.

ഫ്രഞ്ച് നാവിക സേനയുടെ ഡയറക്ടർ ഇൻ്റർനാഷണൽ എൻഗേജ്‌മെൻ്റ്സ്, RAdm ജോൺ മാർക്ക് ഡ്യുറാൻഡോ, 07 Feb 24 ന് നേവൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് VAdm തരുൺ സോബ്തിയെ സന്ദർശിക്കുകയും, ഇരു നാവിക സേനകൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള സഹവർത്തിത്വവും പരസ്പര പ്രവർത്തനക്ഷമതയും അടിവരയിടുകയും ചെയ്തു. 06 ഫെബ്രുവരി 24 ന് അദ്ദേഹം IFC - IOR സന്ദർശിച്ചു.


(Release ID: 2004002) Visitor Counter : 81