വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

യുവസംഗമത്തിനായുള്ള  (ഘട്ടം IV) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Posted On: 25 JAN 2024 12:05PM by PIB Thiruvananthpuram

ന്യൂഡൽഹി : 25 ജനുവരി 2024

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്ന്  ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന് (ഇബിഎസ്ബി) കീഴിൽ ഉള്ള യുവസംഗമത്തിന്റെ നാലാം ഘട്ട രജിസ്ട്രേഷനായുള്ള  പോർട്ടൽ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും  /കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള ജനങ്ങളും  യുവാക്കളും  തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള  ഗവൺമെന്റിന്റെ ഒരു സംരംഭമാണ് യുവസംഗമം. 18 മുതൽ 30  വയസ് വരെ പ്രായമുള്ള, താൽപ്പര്യമുള്ള യുവാക്കൾക്ക്, പ്രധാനമായും വിദ്യാർത്ഥികൾ, NSS/ NYKS വോളണ്ടിയർമാർ, തൊഴിൽ ചെയ്യുന്നവർ /സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ തുടങ്ങിയവർക്ക്  2023 ൽ ആരംഭിച്ച ഈ സവിശേഷ സംരംഭത്തിന്റെ വരാനിരിക്കുന്ന ഘട്ടത്തിൽ പങ്കെടുക്കുന്നതിന് യുവസംഗം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.  2024 ഫെബ്രുവരി 04 വരെ രജിസ്റ്റർ ചെയ്യാം .

വിശദമായ വിവരങ്ങൾ ലിങ്കിൽ  ലഭ്യമാണ്: https://ebsb.aicte-india.org/

യുവസംഗമത്തിന്റെ നാലാം ഘട്ടത്തിൽ  ഇന്ത്യയിലുടനീളമുള്ള ഇരുപത്തിരണ്ട് പ്രമുഖ സ്ഥാപനങ്ങൾ  പങ്കെടുക്കും.  പരിപാടിയുടെ ഭാഗമായി  സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള പങ്കാളികൾ അതത്  സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള  നോഡൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ അതിന്റെ ജോടിയാക്കിയ സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശം  സന്ദർശിക്കും.

പര്യടനത്തിനിടെ, പര്യടൻ (ടൂറിസം), പരമ്പര  (പാരമ്പര്യങ്ങൾ), പ്രഗതി (വികസനം), പരസ്പർ സമ്പർക്ക്  (ജനങ്ങൾ-ആളുകൾ തമ്മിലുള്ള ബന്ധം), പ്രോദ്യോഗികി (സാങ്കേതികവിദ്യ) എന്നിങ്ങനെ അഞ്ച് വിശാലമായ മേഖലകൾക്ക് കീഴിലുള്ള ബഹു മുഖമായ അനുഭവങ്ങൾ  സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിന് നൽകുന്നു. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും യുവാക്കൾ 5-7 ദിവസം  (യാത്രാ ദിവസങ്ങൾ ഒഴികെ) അവരുടെ ജോടി സംസ്ഥാനം സന്ദർശിക്കും.

പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും യുവസംഗം ടൂറുകളുടെ ആദ്യം മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നതും നോഡൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ്.


ഇന്ത്യയിലുടനീളമുള്ള 2870-ലധികം യുവാക്കൾ യുവസംഗമത്തിന്റെ വിവിധ ഘട്ടങ്ങളിലായി 69 ടൂറുകളിൽ പങ്കെടുത്തിട്ടുണ്ട്.

 

GG


(Release ID: 1999564) Visitor Counter : 160