രാഷ്ട്രപതിയുടെ കാര്യാലയം

75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

Posted On: 24 JAN 2024 4:30PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: 24 ജനുവരി 2024

75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് (ജനുവരി 25, 2024) ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും.

 

വൈകുന്നേരം ഏഴ് മണി മുതൽ, ആകാശവാണിയുടെ മുഴുവൻ ദേശീയ നെറ്റ്‌വർക്കിലും ദൂരദർശന്റെ എല്ലാ ചാനലുകളിലും, ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷ് പതിപ്പിലും സംപ്രേഷണം ചെയ്യും. ദൂരദർശനിൽ ഹിന്ദിയിലും ഇംഗ്ലീഷിലും സംപ്രേക്ഷണം ചെയ്തതിന് ശേഷം ദൂരദർശന്റെ പ്രാദേശിക ചാനലുകൾ പ്രാദേശിക ഭാഷകളിൽ സംപ്രേക്ഷണം ചെയ്യും. ആകാശവാണി അതത് പ്രാദേശിക നെറ്റ്‌വർക്കുകളിൽ നിന്ന്, രാത്രി 9.30 മുതൽ പ്രാദേശിക ഭാഷാ പതിപ്പുകൾ പ്രക്ഷേപണം ചെയ്യും.


(Release ID: 1999186) Visitor Counter : 105