പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ അജയ്യമായ ഉത്സാഹത്തെയും നേട്ടങ്ങളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
24 JAN 2024 9:19AM by PIB Thiruvananthpuram
ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ അജയ്യമായ ഉത്സാഹത്തെയും നേട്ടങ്ങളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. എല്ലാ മേഖലകളിലെയും ഓരോ പെൺകുട്ടിയുടെയും സമ്പന്നമായ കഴിവുകളും സാധ്യതകളും ശ്രീ മോദി എടുത്തു പറഞ്ഞു. ഓരോ പെൺകുട്ടികൾക്കും പഠിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അവസരമുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിഞ്ഞ ദശകം മുതൽ നമ്മുടെ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിവരികയാണെന്ന് ശ്രീ മോദി പറഞ്ഞു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ദേശീയ ബാലികാ ദിനത്തിൽ, പെൺകുട്ടികളുടെ അജയ്യമായ ഉത്സാഹത്തെയും നേട്ടങ്ങളെയും നാം അഭിവാദ്യം ചെയ്യുന്നു. എല്ലാ മേഖലകളിലെയും ഓരോ പെൺകുട്ടിയുടെയും സമ്പന്നമായ കഴിവുകളും സാധ്യതകളും നാം തിരിച്ചറിയുന്നു. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മികച്ചതാക്കുന്ന മാറ്റങ്ങളുണ്ടാക്കുന്നവരാണിവർ. കഴിഞ്ഞ ദശകം മുതൽ, ഓരോ പെൺകുട്ടികൾക്കും പഠിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അവസരമുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഞങ്ങളുടെ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്."
center>
**********
--SK--
(रिलीज़ आईडी: 1999000)
आगंतुक पटल : 141
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu