പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി തിരുവള്ളുവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 16 JAN 2024 11:24AM by PIB Thiruvananthpuram

തിരുവള്ളുവർ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇന്ന് നമ്മൾ തിരുവള്ളുവർ ദിനം ആഘോഷിക്കുന്നു. മഹാനായ ആ തമിഴ് മഹർഷി തിരുക്കുറലിലൂടെ പങ്കുവെച്ച അഗാധമായ ജ്ഞാനം ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമ്മെ മുന്നോട്ട് നയിക്കുന്നു. അദ്ദേഹത്തെ നാം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ പാഠങ്ങൾ ധർമ്മത്തിലും സമഗ്രതയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുകയും, അതുവഴി ഐക്യത്തിന്റെയും ധാരണയുടെയും ലോകം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം ഉയർത്തിയ സാർവത്രിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാനുള്ള പ്രതിബദ്ധത നാം ഈ അവസരത്തിൽ ആവർത്തിക്കുന്നു."


"தலைசிறந்த தமிழ்ப் புலவரை நினைவுகூரும் வகையில் இன்று நாம் திருவள்ளுவர் தினத்தைக் கொண்டாடுகிறோம். திருக்குறளில் உள்ள அவரது ஆழ்ந்த ஞானம்  வாழ்க்கையின் பல அம்சங்களில் நமக்கு வழிகாட்டுகிறது.  காலத்தால் அழியாத அவரது போதனைகள்   நல்லொழுக்கம் மற்றும் நேர்மையில் கவனம் செலுத்த சமூகத்தை ஊக்குவிக்கிறது, நல்லிணக்கம் மற்றும் புரிந்துணர்வு கொண்ட உலகத்தை உருவாக்குகிறது. அவர் எடுத்துரைத்த    அனைவருக்குமான விழுமியங்களைத் தழுவுவதன் மூலம் அவரது தொலைநோக்குப் பார்வையை நிறைவேற்றும் நமது உறுதிப்பாட்டை நாம்  வலியுறுத்துவோம்."


--

NK

(Release ID: 1996560) Visitor Counter : 98